എച്ച്ടിസി വില്‍, ക്വാല്‍കോം എസ്4ല്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍

Posted By:

എച്ച്ടിസി വില്‍, ക്വാല്‍കോം എസ്4ല്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍
ഇതുവരെ വന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ എച്ച്ടിസി പുറത്തിറക്കാന്‍  പോകുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട്.  എച്ച്ടിസി വില്‍ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ക്വാല്‍കോം എസ്4 ടെക്‌നോളജി സപ്പോര്‍ട്ടുള്ള ആദ്യ ഹാന്‍ഡ്‌സെറ്റായി മാറും.

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റമായ 4.0 ഐസ് ക്രീം സാന്റ് വിച്ചില്‍ ആണ് എച്ച്ടിസി വില്‍ പ്രവര്‍ത്തിക്കുന്നത്.  ഇതിന് സപ്പോര്‍ട്ടു നല്‍കാന്‍ 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രോസസ്സറും ഉണ്ട്.

സെക്കന്ററി ക്യാമറ സൗകര്യം ഉണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ലെങ്കിലും 1080 പിക്‌സല്‍ ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമായ 8 മെഗാപിക്‌സല്‍ ക്യാമറയാണിതിലുണ്ടായിരിക്കുക എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വീഡിയോയും മറ്റും വളരെ സുഗമമായും, വ്യക്തമായും കാണാന്‍ സഹായിക്കുന്ന 4.3 ഇഞ്ച് ഡിസ്‌പ്ലേയാണിതിനുള്ളത്.  ഇതിന്റെ മള്‍ട്ടി ടച്ച് സൗകര്യവും ഉപയോക്താവിന് സഹായകമാകും.  വിവിധ മള്‍ട്ടി മീഡിയ സൗകര്യങ്ങളുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി 1650 mAh ആണെന്നത് ഒരു പോരായ്മയായി പറയാം.

ബാറ്ററി ഒഴിവാക്കിയാല്‍ മറ്റെല്ലാ കാര്യത്തിലും എച്ച്ടിസി വില്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയരുന്നുണ്ട്.  എങ്കിലും ഇപ്പോഴും ഒരു ഊഹാപോഹത്തിന്റെ മറവില്‍ തുടരുന്ന ഈ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഇതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എച്ച്ടിസി പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന്റെ വിലയെ കുറിച്ചും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.  എന്നാല്‍ സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ എച്ച്ടിസി എഡ്ജുമായി ഏറെ സാമ്യം പുലര്‍ത്തുന്ന എച്ച്ടിസി വില്‍ വിലയുടെ കാര്യത്തിലും ഈ സാമ്യത പുലര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot