എച്ച്ടിസി വൈൽഡ് ഫയർ ഇ2 വൈകാതെ വിപണിയിലെത്തും: വില, സവിശേഷതകൾ

|

തായ്‌വാൻ കമ്പനിയുടെ പുതിയ സ്മാർട്ട്‌ഫോണായ എച്ച്ടിസി വൈൽഡ്‌ഫയർ ഇ2 ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി വിൽപ്പനയ്‌ക്കെത്തി. റഷ്യയിലെ ഒരു ഓൺലൈൻ റീട്ടെയിലർ പുതിയ എച്ച്ടിസി ഫോൺ 4 ജിബി + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വിൽക്കുന്നു. വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള എച്ച്ടിസി വൈൽഡ് ഫയർ ഇ2 ഡ്യുവൽ റിയർ ക്യാമറകളുമായാണ് വരുന്നത്. ഇതിന് രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളും ഉണ്ട്. 19.5: 9 ഡിസ്പ്ലേ, റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ്, മീഡിയടെക് ഹെലിയോ പി 22 SoC എന്നിവയാണ് ഈ സ്മാർട്ട്‌ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ. ഈ വിശദാംശങ്ങളെല്ലാം എച്ച്ടിസി വൈൽഡ് ഫയർ ഇ2 നെ ഒരു പുതിയ എൻ‌ട്രി ലെവൽ ഓപ്ഷനാക്കുന്നു.

 

എച്ച്ടിസി വൈൽഡ് ഫയർ ഇ2: വില

എച്ച്ടിസി വൈൽഡ് ഫയർ ഇ2: വില

സിംഗിൾ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് എച്ച്ടിസി വൈൽഡ് ഫയർ ഇ2 വില ഏകദേശം 8,900 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് റഷ്യൻ സൈറ്റായ ഹെൽപിക്‌സിന്റെ റിപ്പോർട്ട് പറയുന്നു. ബ്ലാക്ക് ആൻഡ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ഓൺ‌ലൈൻ സ്റ്റോറിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഭാവിയിൽ ഇത് എപ്പോൾ ആഗോള വിപണിയിൽ ലഭ്യമാകുമെന്നതിനെക്കുറിച്ച് ഇതുവരെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

എച്ച്ടിസി വൈൽഡ് ഫയർ ഇ2: സവിശേഷതകൾ

എച്ച്ടിസി വൈൽഡ് ഫയർ ഇ2: സവിശേഷതകൾ

ഓൺലൈൻ ലിസ്റ്റിംഗ് അനുസരിച്ച്, ഡ്യുവൽ സിം (നാനോ) എച്ച്ടിസി വൈൽഡ് ഫയർ ഇ 2 ആൻഡ്രോയിഡ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, 6.21 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 19.5: 9 വീക്ഷണാനുപാതവും 271 പിപി പിക്‌സൽ ഡെൻസിറ്റിയും ഈ ഫോണിൽ വരുന്നു. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 22 (എംടി 6762 ഡി) SoC ചിപ്സെറ്റ് ഈ ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി (128 ജിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്.

എച്ച്ടിസി വൈൽഡ് ഫയർ ഇ2 വിൽപന
 

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി 16 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.2 ലെൻസും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും എഫ് / 2.2 ലെൻസും ഉണ്ട്. എച്ച്ടിസി വൈൽഡ് ഫയർ ഇ2 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു.

എച്ച്ടിസി വൈൽഡ് ഫയർ ഇ2: 4,000 എംഎഎച്ച് ബാറ്ററി

ഈ സ്മാർട്ട്ഫോണിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ വരുന്നു. സ്‌ക്രീൻ എളുപ്പത്തിൽ അൺലോക്കുചെയ്യുന്നതിന് പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ മറ്റൊരു സവിശേഷതയാണ്. എച്ച്ടിസി വൈൽഡ് ഫയർ ഇ2 ഒരു 4,000 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു, ഇത് ഒരൊറ്റ ചാർജിൽ ആറു മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ചെയ്യുവാൻ സഹായിക്കുന്നു. കൂടാതെ, ഈ ഫോൺ 158.4x75.9x8.95 മിമി അളവും173.5 ഗ്രാം ഭാരവും വരുന്നു.

Best Mobiles in India

English summary
HTC Wildfire E2, the Taiwanese company's latest smartphone, has been placed on sale prior to its official launch. The new HTC phone is being sold by an online retailer in Russia in 4 GB + 64 GB storage configuration. The HTC Wildfire E2 sports a waterdrop-style notch and dual rear cameras. It also has two distinct options in colour.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X