ഹിലിയോ പി 22 ചിപ്‌സെറ്റുമായി എച്ച്ടിസി വൈൽഡ് ഫയർ ഇ 3 അവതരിപ്പിച്ചു: വില, ലഭ്യത, സവിശേഷതകൾ
എച്ച്ടിസി ഈ വർഷം പുതിയ സീരീസിലുള്ള സ്മാർട്ട്‌ഫോണുകളുമായി തിരിച്ചുവരവ് നടത്തുന്നു. ആൻഡ്രോയിഡ് ഗോയ്ക്കൊപ്പം കമ്പനി അടുത്തിടെ എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ് പുറത്തിറക്കി. ഇപ്പോൾ പുതിയ എച്ച്ടിസി വൈൽഡ് ഫയർ ഇ 3 തിരഞ്ഞെടുത്ത വിപണികളിൽ ലഭ്യമാക്കിയിരിക്കുകയാണ്. ഈ പുതിയ എച്ച്ടിസി സ്മാർട്ട്‌ഫോൺ ഒരു ക്വാഡ് ക്യാമറ സെറ്റപ്പിൽ വരുമെന്നും ഹീലിയോ പി 22 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നും പറയുന്നു. എന്നാൽ, മറ്റ് സ്മാർട്ട്‌ഫോണുകളുമായി മത്സരിക്കുവാൻ ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷതകൾക്ക് കഴിയുമോ എന്ന കാര്യം നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

എച്ച്ടിസി വൈൽഡ് ഫയർ ഇ 3: വിലയും, ലഭ്യതയും
എച്ച്ടിസി വൈൽഡ് ഫയർ ഇ 3 റഷ്യൻ വിപണിയിൽ സിംഗിൾ 4 ജിബി റാം വേരിയന്റിൽ ലഭ്യമാണ്. ഇതിന് യൂറോ 150 (ഏകദേശം 13,000 രൂപ) വിലവരുന്നു. ഈ സ്മാർട്ട്ഫോൺ നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. ഇപ്പോൾ, ഈ പുതിയ സ്മാർട്ട്‌ഫോണിൻറെ ആഗോള ലഭ്യതയെക്കുറിച്ച് ഒരു വിവരവുമില്ല.

എച്ച്ടിസി വൈൽഡ് ഫയർ ഇ 3 സവിശേഷതകൾ
പേര് സൂചിപ്പിക്കുന്നത് പോലെ, എച്ച്ടിസി വൈൽഡ് ഫയർ ഇ 3 വൈൽഡ് ഫയർ ഇ 2 ൻറെ പിൻഗാമിയായി വിപണിയിൽ വരുന്നു. അത് റഷ്യൻ വിപണിയിലും അവതരിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് സ്മാർട്ട്‌ഫോണുകളിലും ഒരേ സമാനതകൾ കണ്ടെത്തിയേക്കാം. പുതിയ എച്ച്ടിസി വൈൽഡ് ഫയർ ഇ 3 6.51 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനിൽ 720 പി എച്ച്ഡി + റെസലൂഷൻ വരുന്നു. ഡിസ്‌പ്ലേയിൽ സെൽഫി ക്യാമറ വരുന്ന വാട്ടർ ഡ്രോപ്പ് നോച്ചും ഉൾപ്പെടുന്നു.

എച്ച്ടിസി വൈൽഡ് ഫയർ ഇ 3 ക്യാമറ സവിശേഷതകൾ
എച്ച്ടിസി വൈൽഡ് ഫയർ ഇ 3 ൽ 13 എംപി പ്രൈമറി ഷൂട്ടറും പിൻഭാഗത്ത് ഒരു ക്വാഡ് ക്യാമറ സെറ്റപ്പും ഉൾപ്പെടുന്നു. 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ, എൽഇഡി ഫ്ലാഷിനൊപ്പം 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. വീഡിയോ കോളിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോക്താക്കൾക്ക് 13 എംപി വരുന്ന സെൽഫി ക്യാമറയും ലഭിക്കും.

4 ജിബി റാമുമായി ജോടിയാക്കിയ ഹിലിയോ പി 22 ചിപ്‌സെറ്റിൽ നിന്ന് എച്ച്ടിസി വൈൽഡ് ഫയർ ഇ 3 ക്ക് കരുത്ത് നൽകുന്നു. ഈ ഹാൻഡ്‌സെറ്റ് വാങ്ങുന്നവർക്ക് 64 ജിബി അല്ലെങ്കിൽ 128 ജിബി സ്റ്റോറേജ് ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി കൂടുതൽ സ്‌റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. വൈൽഡ് ഫയർ ഇ 3 യുടെ ഏറ്റവും മികച്ച സവിശേഷതയെന്നത് ബ്ലോട്ട്വെയർ ഇല്ലാതെ സ്റ്റോക്ക് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു എന്നതാണ്.
എച്ച്ടിസി വൈൽഡ് ഫയർ ഇ 3 ക്ക് 10W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. ഡ്യുവൽ സിം സപ്പോർട്ട്, 4 ജി വോൾട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 4.2, യുഎസ്ബി-സി, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, ഫെയ്സ് അൺലോക്ക് സപ്പോർട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ. പോളികാർബണേറ്റ് ബോഡിയിൽ നിറച്ച എച്ച്ടിസി വൈൽഡ് ഫയർ ഇ 3ക്ക് 165.7 x 76.57 x 8 മിലിമീറ്റർ നീളവും 186 ഗ്രാം ഭാരവും വരുന്നു. ചൈനീസ് ഒഇഎമ്മുകളിൽ നിന്നുള്ള കടുത്ത മത്സരം കാരണം സ്മാർട്ട്‌ഫോൺ വിപണിയിൽ എച്ച്ടിസി ബ്രാൻഡിൻറെ സാന്നിധ്യം ഇല്ലാതാകുന്ന അവസ്ഥയിലായിരുന്നു. എന്നിട്ടും, വൈൽഡ് ഫയർ ഇ ലൈറ്റ്, വൈൽഡ് ഫയർ ഇ 3 തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിടുന്നു.


Click it and Unblock the Notifications








