എച്ച്ടിസി വൈൽഡ് ഫയർ ഇ 3യുടെ പ്രധാന സവിശേഷതകൾ ഗൂഗിൾ പ്ലേയ് കൺസോളിൽ വെളിപ്പെടുത്തി

|

ഗൂഗിൾ പ്ലേയ് കൺസോൾ ഡാറ്റാബേസിൽ അടുത്തിടെ എച്ച്ടിസി ഡിസയർ 20 പ്രോ സ്മാർട്ഫോൺ പട്ടികപ്പെടുത്തി. 5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ മിഡ് റേഞ്ച് സ്മാർട്ഫോൺ താമസിയാതെ ഔദ്യോഗികമായി തന്നെ പ്രഖ്യപിക്കും. ഇപ്പോൾ, തായ്‌വാനീസ് ബ്രാൻഡിന്റെ മറ്റൊരു ഡിവൈസ് ഗൂഗിൾ പ്ലേയ് കൺസോളിൽ കണ്ടെത്തി. വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണിന്റെ രൂപകൽപ്പനയും പ്രധാന സവിശേഷതകളും ഡാറ്റാബേസ് വെളിപ്പെടുത്തി കഴിഞ്ഞു. ഇതിൽ നിന്നും ലഭിച്ച വിശദാംശങ്ങൾ അനുസരിച്ച്, ഈ പുതിയ സ്മാർട്ഫോൺ ഒരു എൻട്രി ലെവൽ ഹാൻഡ്‌സെറ്റായിരിക്കും.

 
എച്ച്ടിസി വൈൽഡ് ഫയർ ഇ 3യുടെ പ്രധാന സവിശേഷതകൾ ഗൂഗിൾ പ്ലേയ് കൺസോളിൽ

എച്ച്ടിസി വൈൽഡ് ഫയർ ഇ 3 ഗൂഗിൾ പ്ലേയ് കൺസോളിൽ പട്ടികപ്പെടുത്തി

ഗൂഗിൾ പ്ലേയ് കൺസോളിലെ എച്ച്ടിസി വൈൽഡ് ഫയർ ഇ 3 (HTC Wildfire E3) ഹാൻഡ്‌സെറ്റിൻറെ ചിത്രം വാട്ടർ ഡ്രോപ്പ് രൂപകൽപ്പന വെളിപ്പെടുത്തുന്നു. മുകളിലും താഴെയുമല്ലാതെ ഡിസ്പ്ലേയ്ക്ക് ചുറ്റുമുള്ള ബെസെലുകൾ ഇടുങ്ങിയതാണ്. വലത് ഭാഗത്തായി വോളിയവും പവർ ബട്ടണും ഈ സ്മാർട്ഫോണിന് കമ്പനി നൽകിയേക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു

ഇപ്പോൾ ചോർന്ന സവിശേഷതകൾ പരിശോധിക്കുമ്പോൾ അറിയുവാൻ കഴിയുന്നത്, വരുന്ന എച്ച്ടിസി വൈൽഡ് ഫയർ ഇ 3 ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത് മീഡിയടെക് എംടി 67672 ഡി പ്രോസസറാണ് എന്നുള്ള വസ്‌തുതയാണ്‌. ഈ പ്രോസസ്സറിനെ മീഡിയടെക് ഹെലിയോ പി 22 SoC എന്നും വിളിക്കുന്നു. ഈ എൻ‌ട്രി ലെവൽ‌ ഒക്ട-കോർ‌ പ്രോസസറിന് 1.8GHz ക്ലോക്ക് സ്പീഡുള്ള നാല് എആർഎം കോർ‌ടെക്സ് A53 കോറുകളും 1.5GHz ക്ലോക്ക് ചെയ്യുന്ന നാല് കോറുകളും ഉണ്ടായിരിക്കും.

ലിസ്റ്റിംഗ് അനുസരിച്ച്, 3 ജിബി റാം ഓപ്ഷനുമായി കമ്പനി ഈ സ്മാർട്ട്ഫോൺ പുറത്തിറക്കും. എന്നാൽ, ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്ന സ്റ്റോറേജ് ശേഷി കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 720 x 1600 പിക്‌സൽ റെസല്യൂഷനുള്ള എച്ച്ഡി + ഡിസ്‌പ്ലേ ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യും.

320 ഡിപിഐ പിക്‌സൽ ഡെൻസിറ്റി ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്. ഗൂഗിൾ പ്ലേയ് കൺസോൾ ലിസ്റ്റിംഗിൽ മുകളിൽ പറഞ്ഞ സവിശേഷതകൾ മാത്രമേ വിശദമാക്കിയിട്ടുള്ളൂ. എച്ച്ടിസി വൈൽഡ് ഫയർ ഇ 3 ന്റെ ക്യാമറ, ബാറ്ററി സവിശേഷത എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇതൊരു എൻട്രി ലെവൽ ഹാൻഡ്‌സെറ്റ് ആയിരിക്കുമെന്നതിനാൽ ഇതിന് ഡ്യൂവൽ അല്ലെങ്കിൽ ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ മൊഡ്യൂളുമായി വരാം. ഈ ഹാൻഡ്‌സെറ്റ് ഏത് വലുപ്പത്തിലുള്ള ബാറ്ററിയാണ് വരുന്നതെന്നും, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉണ്ടോ ഇല്ലയോ എന്ന കാര്യവും കാത്തിരുന്ന് കാണാം.

Best Mobiles in India

English summary
A waterdrop type notch is exposed by the HTC Wildfire E3 picture on the Google Play Console. Except for the top and the bottom, the bezels surrounding the monitor are narrow. The computer seems to pack the volume and the power key on the right spine to house it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X