ഹുവാവെയുടെ സ്മാര്‍ട്ടെസ്റ്റ് ഫോണ്‍

Posted By: Staff

ഹുവാവെയുടെ സ്മാര്‍ട്ടെസ്റ്റ് ഫോണ്‍

പുതിയ പുതിയ ഹോന്‍ഡ്‌സെറ്റുകള്‍ ഇറക്കികൊണ്ട് ഇടക്കിടയ്ക്ക് നമ്മെ
വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഹുവാവെ. ഹുവാവെയുടെ ഏറ്റവും പുതിയ ഉല്പന്നം ഹുവാവെ യു8520 എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണാണ്.

ഹുവാവെ സ്മാര്‍ട്ട് ഫോണ്‍ നിരയിലെ അറ്റവും പുതിയ കാല്‍വെയ്പ്പായ ഈ ഫോണ്‍ ആദ്യ കാഴ്ചയില്‍ വലിയ കൗതുകമൊന്നും നമ്മില്‍ ഉണര്‍ത്തണമെന്നില്ല. കാരണം കാഴ്ചയില്‍ ഇത് ഏതൊരു സാധാരണ ഫോണിനെയും പോലെ മാത്രമാണ്.എന്നാല്‍ എന്തെല്ലാം പ്രത്യേകതകാളാണിതിനുള്ളതെന്നു മനസ്സിലാക്കുമ്പോള്‍ ഇത്
അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്മാര്‍ട്ട്‌ഫോണായി നമ്മുടെ മനസ്സില്‍ കുടിയേറും.

ക്വാല്‍കോം സ്‌നാപ്ഡ്രഗണ്‍ എംഎസ്എം8255 പ്രോസസ്സറിലുള്ള ഇത്
പ്രവര്‍ത്തിക്കുന്നത് ഗൂഗിള്‍ ആന്‍ഡ്രോയിഡ് 2.2.1ല്‍ ആണ്. വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന ഈ ഫോണിന്റെ റാം 512 എംബിയാണ്.

320X480 പിക്‌സല്‍ റെസൊലൂഷനുള്ള ഇതിന് 2.8 ഇഞ്ച് ഡയഗണല്‍
ഡിസ്പ്‌ളേയാണുള്ളത്. ഇഡിആര്‍ ഓടുകൂടിയ 2.1 ബ്ലൂടൂത്ത്, വൈഫൈ 802.11 b/g/n എന്നിവ വഴി ഡാറ്റാ ട്രന്‍സ്ഫര്‍, ഫയല്‍ മാനേജ്‌മെന്റ് എന്നിവ സുഗമമാക്കുന്നു.എക്‌സ്റ്റേണല്‍ ഹാര്‍ഡ് വെയറുമായി ബന്ധപ്പെടുത്താന്‍ ഇതിന് ഒരു മൈക്രോ യുഎസ്ബി പോര്‍ട്ട് ഉണ്ട്. ജിപിആര്‍എസ് സേവനം ലഠഭ്യമായ, ഇതിന്റെ ക്യാമറ 1X ഒപ്റ്റിക്കല്‍
സൂമോടുകൂടിയ 3.1 എംപിയാണ്.

ഈ സ്മാര്‍ട്ട്‌ഫോണിന്റെ വിലവിവരം ഇതുവരെ പൂറത്തു വിട്ടിട്ടില്ലെങ്കിലും ന്യായമായ വിലയില്‍ അടുത്തുതന്നെ വിപണിയില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പ്തീക്ഷിക്കപ്പെടുന്നത്.

Please Wait while comments are loading...

Social Counting