പരസ്പരം മല്‍സരിക്കാന്‍ രണ്ടു ഹുവാവെ ഫോണുകള്‍

Posted By: Super

പരസ്പരം മല്‍സരിക്കാന്‍ രണ്ടു ഹുവാവെ ഫോണുകള്‍

വിലക്കുറവിനൊപ്പം ഗുണമേന്‍മയും കാഴ്ച വെച്ച് എന്നും ഉപഭോക്താക്കളെയും എതിരാളികളെയും വിസ്മയിപ്പക്കുന്നു ഹുവാവെ. ഹുവാവെ അസെന്റ് II, ഹുവാവെ ബ്ലെയ്‌സ് എന്നീ രണ്ടു സ്മാര്‍ട്ട്‌ഫോണുകളാണ് ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍.

ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ടു ഫോണുകളും യൂസര്‍ ഫ്രന്റ്‌ലിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.അസെന്റ് IIല്‍ 3ജി സംവിധാനം ഇല്ലെങ്കിലും ബ്ലെയ്‌സില്‍ എച്ച്എസ്ഡിപിഎ ടെക്‌നോളജിയില്‍ 3ജിയുണ്ട്.

എംഎംഎസ്, ഇ-മെയില്‍ സൗകര്യങ്ങള്‍ ഇവ രണ്ടിലും ഉണ്ട്. അസെന്റിന്റേത് 2592 x 1944 പിക്‌സല്‍ റെസൊലൂഷന്‍ ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന 5 മെഗാപിക്‌സല്‍ ക്യാമറയുണ്ടെങ്കില്‍ ബ്ലെയ്‌സില്‍ 2048 x 1536 പിക്‌സല്‍ റെസൊലൂഷന്‍ ചിത്രങ്ങളെടുക്കാവുന്ന 3.2 മെഗാപിക്‌സല്‍ ക്യാമറ മാത്രമേയുള്ളൂ. അതുപോലെതന്നെ അസെന്റിന്റേത് 3.5 ഇഞ്ച് ടച്ച് സ്‌ക്രീനും, ബ്ലെയ്‌സിന്റേത് 3.2 ഇഞ്ച് ടച്ച് സ്‌ക്രീനുമാണ്.

വൈഫൈ, ബ്ലൂടൂത്ത്, ഇന്‍ഫ്രാറെഡ് കണക്റ്റിവിറ്റികള്‍, യുഎസ്ബി പോര്‍ട്ടുകള്‍, മ്യൂസിക് പ്ലെയര്‍, റേഡിയോ സംവിധാനം, ഹെഡ്‌സെറ്റ്, 1400 mAh ബാറ്ററി എന്നിവയെല്ലാം ഇരു ഫോണുകളുടേയും പ്രത്യേകതകളാണ്. കൂടാതെ രണ്ടു ഫോണിന്റേയും സ്റ്റാന്റ്‌ബൈ സമയം 300 മണിക്കൂറും, 3.66 മണിക്കൂര്‍ ടോക്ക് ടൈമും ആണ്.

അസെന്റില്‍ ജിപിഎസ് സൗകര്യം ഇല്ല, ബ്ലെയ്‌സില്‍ ജിപിഎസ് ഉണ്ട് എന്നതാണ് ഇവ തമ്മിലുള്ള എടുത്തു പറയത്തക്ക ഒരു വ്യത്യാസം. അതുപോലെ, അസെന്റിന് 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടുള്ളപ്പോള്‍, 16 ജിബി മൈക്രോ എസ്ഡി കാര്‍ഡ് മാത്രമേ ബ്ലെയ്‌സ് സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ.

വിലയുടെ കാര്യത്തിലും ഈ രണ്ടു ഹുവാവെ സ്മാര്‍ട്ട്‌ഫോണുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ട്. അസെന്റ് II ന് 6,000 രൂപയും, ബ്ലെയ്‌സിന്‍ര വില 4,000 രൂപയും ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot