ഹുവായി പി7 എടുക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന 10 കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകള്‍....!

|

പ്രമുഖ ചൈനീസ് മൊബൈല്‍ കമ്പനിയായ ഹുവായി അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഹുവായി അസെന്‍ഡ് പി7 അവതരിപ്പിച്ചു. ഹുവായി അസെന്‍ഡ് പി6-ന്റെ വിജയത്തോടെ നിര്‍മ്മിച്ച പുതിയ 4ജി എല്‍ടിഇ പ്രാപ്തമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ മികച്ച സവിശേഷതകള്‍ കൊണ്ടും, ഏറ്റവും വേഗതയുളള കണക്ടിവിറ്റി കൊണ്ടും, എളുപ്പത്തിലുളള നാവിഗേഷന്‍ കൊണ്ടും, അതിമനോഹരമായ രൂപകല്‍പ്പനകൊണ്ടും സമ്പന്നമാണ്.

24,000 രൂപയ്ക്ക് അടുത്ത വിലയില്‍ എത്തുന്ന അസെന്‍ഡ് 7-ല്‍ 5 ഇഞ്ച് പൂര്‍ണ്ണ ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേ, 8 എംപി മുന്‍ ക്യാമറ, 13 എംപി റിയര്‍ ക്യാമറ, ഏറ്റവും പുതിയ ഇന്റ്യൂറ്റിവ് ഇമോഷന്‍ യു ഐ 2.3 എന്നിവ കൊണ്ട് കടഞ്ഞെടുത്തതാണ്.

ഉപയോക്തൃ അനുഭവം ആസ്വാദ്യമാക്കാനായി സ്മാര്‍ട്ട്‌ഫോണിന്റെ ഹാര്‍ഡ്‌വയറിലും സോഫ്റ്റ്‌വയറിലും അടിമുടി മാറ്റം വരുത്തിയാണ് ഹുവായി അസെന്‍ഡ് പി7 വിപണിയെ തൊട്ടിട്ടുളളത്. 6.5 എംഎം മാത്രം കട്ടിയുളള ഈ സ്മാര്‍ട്ട്‌ഫോണ്‍ 4ജി എല്‍ ടി ഇ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മെലിഞ്ഞത് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

 

ഹുവായി പി7 സ്വന്തമാക്കാനുളള 10 കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകളാണ് താഴെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ ചൂഴ്ന്നിറങ്ങുക.

1

1

ഹുവായി അസെന്‍ഡ് 7 നിത്യോപയോഗത്തിന് പാകമാകത്തക്ക രീതിയില്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമുളള കവറുകള്‍ ശക്തമായ കോര്‍ണിങ് ഗോറില്ല ഗ്ലാസ് 3-ന്റെ സംരക്ഷണയിലാണ് വാര്‍ത്തെടുത്തിരിക്കുന്നത്. ഏഴ് പാളികളുളള മൈക്രോ പാറ്റേണ്‍ രൂപഘടനയോട് കൂടി മനോഹരമായ മെറ്റാലിക്ക് ശരീരമാണ് ഇതിനുളളത്.

2

2

1920 X 1080 റെസലൂഷനില്‍ 5 ഇഞ്ച് എഫ്എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയില്‍ 445 പിപിഐ-യാണ് മള്‍ട്ടിമീഡിയ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ വാഗ്ദാനം ചെയ്യുന്നത്.

അസെന്‍ഡ് പി7-ന്റെ മുന്‍ഭാഗം ഭൂരിഭാഗവും സ്‌ക്രീനിനായാണ് മാറ്റി വച്ചിരിക്കുന്നത്.

3

3

ഇഷ്ടാനുസൃത ലോക്ക്, ഹോം സ്‌ക്രീനുകള്‍ നല്‍കാനായി ഇമോഷന്‍ യുഐ 2.3 സഹായിക്കുന്നു, കൂടാതെ അനായാസമായ നാവിഗേഷന് രണ്ട് വര്‍ദ്ധിത യുഐ-കളും നല്‍കിയിരിക്കുന്നു. ഹരാസ്‌മെന്റ് ഫില്‍ട്ടര്‍, പെര്‍മിഷന്‍ മാനേജര്‍, നെറ്റ്‌വര്‍ക്ക് ആന്‍ഡ് നോട്ടിഫിക്കേഷന്‍ മാനേജര്‍, പവര്‍ സേവിങ് മോഡുകള്‍ എന്നിവയോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വയര്‍ വ്യക്തി കേന്ദ്രീക്രതമാക്കുന്നു.

4
 

4

ഹൈസിലിക്കണ്‍ കിരിണ്‍ 910ടി ചിപ്‌സെറ്റില്‍ 2ജിബി റാമ്മോട് കൂടി ക്വാഡ് കോര്‍ 1.8 ഗിഗാഹെര്‍ട്ട്‌സ് പ്രൊസസ്സറാണ് സ്മാര്‍ട്ട്‌ഫോണിന് ശക്തി പകരുന്നത്. ആന്‍ഡ്രോയിഡ് ഒഎസ് V4.4 (കിറ്റ്കാറ്റ്)-ല്‍ പ്രവര്‍ത്തിക്കുന്ന അസെന്‍ഡ് പി7-ലെ ഇന്റേണല്‍ മെമ്മറി 16ജിബിയുളളത് 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

5

5

രാത്രിയിലും അകം ഭാഗങ്ങളില്‍ വ്യക്തതയുളള ചിത്രങ്ങള്‍ നല്‍കാനായി 13 എംപി 5 പി നോണ്‍ സ്‌പെറിക്കല്‍ ലെന്‍സ് സോണിയുടെ നാലാം തലമുറ ബിഎസ്‌ഐ സെന്‍സര്‍, ഇമേജ് സിഗ്നല്‍ പ്രൊസസ്സര്‍, ഇമേജസ് സ്മാര്‍ട്ട് 2.0 സോഫ്റ്റ്‌വയര്‍, എഫ്/2.0 അപേര്‍ച്ചര്‍ എന്നിവ കൊണ്ട് സമ്പന്നമാണ്.

നിമിഷങ്ങള്‍ക്കുളളില്‍ ചിത്രങ്ങള്‍ എടുക്കാനായി ലോക്ക് ചെയ്തിരിക്കുന്ന മോഡില്‍ തന്നെ ഡൗണ്‍ വോളിയം ബട്ടണില്‍ ഇരട്ട ക്ലിക്ക് ചെയ്താല്‍ അള്‍ട്രാ സ്‌നാപ്‌ഷോട്ട് ബട്ടണ്‍ പ്രാപ്തമാകുന്നതാണ്.

മികച്ച സെല്‍ഫികളും, കൂടാതെ ഗ്രൂഫികളും എടുക്കുന്നതിനായി മുന്‍ഭാഗത്തെ 8എംപി 5പി നോണ്‍ സ്‌പെറിക്കല്‍ ലെന്‍സ് പനോരമിക്ക് സവിശേഷതയുമായാണ് എത്തിയിരിക്കുന്നത്. 1080പി എച്ച്ഡി വീഡിയോയില്‍ ഉപയോക്താക്കള്‍ക്ക് സെല്‍ഫി വീഡിയോയും എടുക്കാവുന്നതാണ്.

6

6

10 സെക്കന്‍ഡ് ഓഡിയോ ക്ലിപുകളോട് കൂടി ഉപയോക്താക്കള്‍ക്ക് വോയിസ് ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

7

7

പ്രൊഫഷണല്‍ ഡിജിറ്റല്‍ എസ്എല്‍ആറുകളില്‍ കാണുന്നതു പോലുളള ഓട്ടോഫോക്കസ്, വൈറ്റ് ബാലന്‍സ്, നോയിസ് റിഡക്ഷന്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇമേജ് സിഗ്നല്‍ പ്രൊസസ്സറുമായാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്.

8

8

പരിധികളില്ലാത്ത ദൃശ്യാനുഭവത്തിനായി അതിവേഗ 4ജി എല്‍ടിഇ സ്പീഡാണ് ഹുവായി അസെന്‍ഡ് പി7-ന് നല്‍കിയിരിക്കുന്നത്, കൂടാതെ ഇരട്ട ആന്റിനകള്‍ മെച്ചപ്പെട്ട സിഗ്നല്‍ സ്വീകാര്യത ഉറപ്പാക്കുന്നു. കുറഞ്ഞ സിഗ്നലില്‍ ബാറ്ററി ചോര്‍ച്ച തടയുന്നതിനായി നെറ്റ്‌വര്‍ക്ക് സ്വിച്ചിങ് സാങ്കേതികത ഉപയോഗിച്ച് അസെന്‍ഡ് പി7 സ്ഥായിയായ സിഗ്നല്‍ ലഭ്യമാക്കുന്നു.

9

9

2500 എംഎഎച്ച് ലിതിയം പോളിമര്‍ ബാറ്ററിയും ബാറ്ററി സംരക്ഷണ സാങ്കേതികതയും തുടര്‍ച്ചയായ മാധ്യമ കാഴ്ചയും ഡാറ്റാ പങ്കിടലും ആസ്വാദ്യകരമാക്കുന്നു. കൂടാതെ പശ്ചാലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ നിര്‍ത്തലാക്കി അനാവശ്യ ഊര്‍ജ്ജം പാഴാക്കുന്നത് തടയാന്‍ പവര്‍ സേവിങ് മാനേജ്‌മെന്റ് സവിശേഷത ഉപകരിക്കുന്നു.

10 ശതമാനത്തില്‍ കുറവ് ബാറ്ററി ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്യാവശ്യ ഊര്‍ജ്ജം മാത്രം ചിലവാകത്തക്ക രീതിയില്‍ സംരക്ഷിക്കാന്‍ സൂപര്‍ പവര്‍ സേവിങ് മോഡ് സഹായിക്കുന്നു. ഇത് പ്രാപ്തമാക്കിയാല്‍ വോയിസ് കോളുകള്‍, കോണ്‍ടാക്റ്റ് പേജ് തുടങ്ങിയ അടിസ്ഥാന പ്രവര്‍ത്തികള്‍ ചെയ്യാന്‍ മാത്രം പാകമാകത്തക്ക രീതിയില്‍ സ്‌ക്രീന്‍ മങ്ങുന്നതാണ്. ബാറ്ററി ഊര്‍ജ്ജത്തിന്റെ ബാക്കിയുളള 10 ശതമാനം സ്റ്റാന്‍ഡ്‌ബൈ-ല്‍ 24 മണിക്കൂര്‍ നിലനില്‍ക്കുമെന്ന് ഈ സവിശേഷത ഉറപ്പാക്കുന്നു.

MobileLG G2Samsung Galaxy S4HTC One M8Huawei Ascend P7SONY XPERIA Z2
ConnectivitySingle SIMSingle SIMSingle SIMSingle SIMSingle SIM
Network3G/LTE3G3G/LTE3G/LTE3G/LTE
Operating SystemAndroid 4.2.2Android 4.2.2Android 4.4 (KitKat)Android 4.4 (KitKat)Android 4.4 (KitKat)
Display5.2 inch5 inch5 inch5 inch5.2 inch
Clarity of images, video, wide viewing anglesFull HDFull HDFull HDFull HDFull HD
Pixels per inch (PPI)424441441445424
Processor and Storage2.26 GHz Qualcomm Snapdragon 800 Quad Core ProcessorExynos 5 Octa 5410 Quad-core 1.6 GHz Cortex-A15 & quad-core 1.2 GHz Cortex-A72.5 Ghz Quadcore Core Snapdragon 8011.8 Quadcore Cortex-A92.3 Ghz Quadcore
RAM2 GB RAM2 GB RAM2 GB RAM2 GB RAM3 GB RAM
ROM16 GB ROM16 GB ROM16 GB ROM16 GB ROM16 GB ROM
Camera13 MP Camera13 MP CameraUltrapixel Primary Camera13 MP Camera20.7 MP Camera
Panoramic selfie, auto-face enhanecementn.a.n.a.n.a.Yesn.a.
Camera2.1 MP Front Camera2 MP front camera5 MP Secondary Camera8 MP secondary camera2.2 MP Secondary Camera
Click pictures with a soundn.a.n.a.n.a.Yesn.a.
Ultra-fast snapshotn.a.n.a.n.a.Yesn.a.
FlashLED FlashLED FlashDual FlashLED FlashPulsed LED
RecordingFull HD RecordingHD RecordingHD RecordingHD RecordingHD Recording
BatteryLi-Po 3000 mAhLi-Ion 2600 mAhLi-ion 2600 mAhLi-Po 2500 mAh3200 mAh
Weight, thin143 gms, 8.9 mm130gms, 7.9 mm160 gms, 9.4 mm124 gms, 6.5 mm thin163 gms, 8.2 mm
PriceRS.35,499/-Rs.27,950/-Rs.39,490/-Rs.24,799/-Rs.36,925/-

Most Read Articles
Best Mobiles in India

English summary
Here below are few killer reasons that will make you go for Huawei P7. Swirl through..

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X