ഹുവാവെ സി8810 ഫോണ്‍ ഉടന്‍ ഇന്ത്യയിലെത്തും

Posted By:

ഹുവാവെ സി8810 ഫോണ്‍ ഉടന്‍ ഇന്ത്യയിലെത്തും

ഹുവാവെയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ആണ് ഹുവാവെ സി8810.  ആന്‍ഡ്രോയിഡിന്റെ 2.3.5 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഫുള്‍ ടച്ച് സ്‌ക്രീന്‍ ആണുള്ളത്.  800 x 600 പിക്‌സല്‍ ആണ് ഇതിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍.

135 ഗ്രാം ഭാരമുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ നീളം 120.5 എംഎം, വീതി 62.8 എംഎം, കട്ടി 11.6 എംഎം എന്നിങ്ങനെയാണ്.  എസ്ആര്‍എസ് അക്കൗസ്റ്റിക് ടെക്‌നോളജിയാണ് സി8810 ഹാന്‍ഡ്‌സെറ്റിന്റെ എടുത്തു പറയേണ്ട ഒരു ഫീച്ചര്‍.

ഫീച്ചറുകള്‍:

 • 4.4 ഇഞ്ച് മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ

 • 480 x 800 പിക്‌സല്‍ ആണ് ഡിസ്‌പ്ലേ റെസൊസലൂഷന്‍

 • 0.3 മെഗാപിക്‌സല്‍ വിജിഎ റിയര്‍ ക്യാമറ

 • ഡിജിറ്റല്‍ സൂമോടെയുള്ള വീഡിയോ റെക്കോര്‍ഡിംഗ്

 • 233 കെബി ഇന്റേണല്‍ മെമ്മറി

 • 32 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി

 • എല്ലാ തരം കാര്‍ഡുകളും സപ്പോര്‍ട്ട് ചെയ്യുന്ന എക്‌സ്‌റ്റേണല്‍ കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ് സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • യുഎസ്ബി പോര്‍ട്ട്

 • ജിഎസ്എം ഫോണ്‍

 • മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • വയര്‍ലെസ് എഫ്എം റേഡിയോ

 • 1,400 mAh ലിഥിയം അയണ്‍ ബാറ്ററി

 • 240 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 10 മണിക്കൂര്‍ ടോക്ക് ടൈം

 • ലിനക്‌സ് കേണല്‍ ഉള്ള ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റം

 • ക്വാല്‍കോം പ്രോസസ്സര്‍
വൈകാതെ ഇന്ത്യയിലും എത്തും ഹുവാവെ സി8810 ഹാന്‍ഡ്‌സെറ്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എന്നാല്‍ ഇതിന്റെ ഇന്ത്യന്‍ വിപണിയിലെ വില എന്തായിരിക്കും എന്ന് അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot