മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി ഹുവായ്; ലാപ്‌ടോപ്പുകള്‍ അപ്രസക്തമാകുമോ?

|

മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഹുവായ്. ഈ വര്‍ഷം അവസാനത്തോടെ കമ്പനി ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെ പുത്തന്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹുവായ് സിഇഒ റിച്ചാര്‍ഡ് യു. മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ലാപ്‌ടോപ്പുകളെ അപ്രസക്തമാക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി ഹുവായ്; ലാപ്‌ടോപ്പുകള്‍ അപ്രസക്തമാകുമ

ഒരു ജര്‍മ്മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യു ഇക്കാര്യം വ്യക്തമാക്കിയത്. സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീനുകളുടെ വലുപ്പക്കുറവ് കാരണം ലാപ്‌ടോപ്പുകളെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ സ്‌ക്രീന്‍ സ്‌പെയ്‌സ് നല്‍കാന്‍ കഴിയും. ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2018 അവസാനത്തോടെ ഹുവായ് മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. 2019-ഓടെ വിപണിയില്‍ എത്തുകയും ചെയ്യും. എന്നാല്‍ അതിന് മുമ്പ് സാംസങിന്റെ മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഹുവായ് സിഇഒ-യുടേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തില്‍ സാംസങ് മൊബൈല്‍ വിഭാഗം മേധാവി ഡി ജെ കോയ്ക്കുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മടക്കാന്‍ കഴിയുന്ന സ്‌ക്രീനുകള്‍ പുതിയതരം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് തുടക്കമിടും. എന്നാല്‍ ഇതിലൂടെ ലാപ്‌ടോപ്പുകള്‍ക്ക് പകരമാവുകയല്ല ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 നവംബറില്‍ സാംസങ് ഇത്തരം സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഫോണിന്റെ ആകൃതി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഹുവായ്ക്ക് പിന്നാലെ ഷവോമിയും മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണിന്റെ നിര്‍മ്മാണം ആരംഭിച്ചതായി അഭ്യൂഹങ്ങളുണ്ട്. സാംസങും ഹുവായ്‌യും അകത്തേക്ക് മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി പുറത്തേക്ക് മടക്കാവുന്ന ഫോണ്‍ ആണ് ഷവോമിയുടെ അണിയറയില്‍ ഒരുങ്ങുന്നത്. ഓപ്പോയും അധികം വൈകാതെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പുതിയ ട്രെന്‍ഡിനൊപ്പം ചേരുമെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ഓപ്പോയുടെ ഫോണ്‍ എന്ന് വിപണിയില്‍ എത്തുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരമില്ല.

മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ വിലയെക്കുറിച്ചാണ് ഇനി അറിയേണ്ടത്. സാംസങ് ഫോണിന്റെ വില 2000 ഡോളറിന് അടുത്തായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഷവോമി ഫോണ്‍ പ്രതീക്ഷിക്കാം.

ഒന്നും രണ്ടുമല്ല, 1.27 ബില്യൺ വ്യാജ അക്കൗണ്ടുകൾ ഡിലിറ്റ് ചെയ്ത് ഫേസ്ബുക്ക്!ഒന്നും രണ്ടുമല്ല, 1.27 ബില്യൺ വ്യാജ അക്കൗണ്ടുകൾ ഡിലിറ്റ് ചെയ്ത് ഫേസ്ബുക്ക്!

Best Mobiles in India

Read more about:
English summary
Huawei claims its foldable phone will make laptops a thing of the past

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X