സാഹസികരെ ഇതാ നിങ്ങള്‍ക്കായി ഒരു മൊബൈല്‍

Posted By: Super

സാഹസികരെ ഇതാ നിങ്ങള്‍ക്കായി ഒരു മൊബൈല്‍

രണ്ടു വ്യത്യസ്ത മൊബൈല്‍ ഫോണ്‍ കമ്പനികള്‍, അല്ലെങ്കില്‍ ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയും ഒരു സംഗീതോപകരണ കമ്പനിയും ഇങ്ങനെയാണ് സാധാരണ നിലയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുക. ഈ പതിവു രീതിക്കു വിഭിന്നമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മീഡിയ കമ്പനികളിലൊന്നായ, ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സും ഹുവാവെ ഡിവൈസും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പോവുകയാണ്.

ഈ രണ്ടു വ്യത്യസ്ത കമ്പനികളുടെ കൂട്ടായ്മയില്‍ പുറത്തിറങ്ങാന്‍ പോകുന്ന
ഹാന്‍ഡ്‌സെറ്റാണ് ഹുവാവെ-ഡിസ്‌കവറി എക്‌സ്‌പെഡിഷന്‍ ഫോണ്‍. അമേരിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ, ചൈന തൂടങ്ങിയ ആഗോള മാര്‍ക്കറ്റില്‍ ഹുവാവെയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഇങ്ങനെയൊരു കൂട്ടായ്മയിലേക്ക് നയിച്ചത്. കാരണം ഏതെങ്കിലും ഒരു മൊബൈല്‍ കമ്പനിയുമായി ഒരിക്കലും ഡിസ്‌കവറി ഒരു ബന്ധത്തിനു മുതിരില്ല.

വാട്ടര്‍ പ്രൂഫ് ബോഡിയുള്ള ഈ ഹാന്‍ഡ്‌സെറ്റ് ഡസ്റ്റ് പ്രൂഫും ഷോക്ക് പ്രൂഫും കൂടിയായതുകൊണ്ട് ഇതിനെ വേള്‍ഡ് പ്രൂഫ് എന്നു വിശേഷിപ്പിക്കാം. ജിപിഎസ് സൗകര്യം ഉള്ള ഈ മൊബൈല്‍ ഒരു സാഹസിക യാത്രയ്ക്കാവശ്യമായ ടോര്‍ച്ച്, കോമ്പസ്, ജി സെന്‍സര്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാണെത്തുക.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തൂടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും നമുക്കീ ഫോണ്‍ വഴി ഉപയോഗപ്പെടുത്താം. അങ്ങനെ നമ്മള്‍ നടത്തുന്ന സാഹസിക യാത്രകളുടെ വിശേഷങ്ങള്‍ അപ്പപ്പോള്‍ നമുക്കു നമ്മുടെ സൂഹൃത്തുക്കളിലെത്തിക്കാം.

ഇനിയും കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഈ കൂട്ടുകെട്ടില്‍ നിന്നും ലഭിക്കും എന്നാണ്
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതായാലും ഡിസ്‌കവറിയുടെ ശക്തമായ നെറ്റ് വര്‍ക്ക് ഇവയ്ക്ക് ആവശ്യമായ പ്രചാരം നല്‍കുമെന്നുറപ്പിക്കാം.

വിലയും മറ്റു കൂടുതല്‍ വിവരങ്ങളും അധികം താമസിയാതെ തന്നെ പുറത്തെത്തും എന്നു പ്രതീക്ഷിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot