Home
Mobile

കിരിൻ 710 എ ചിപ്‌സെറ്റുമായി ഹുവായ് എൻജോയ് 20 എസ്ഇ അവതരിപ്പിച്ചു; വില, സവിശേഷതകൾ

നിങ്ങൾ കാത്തിരുന്ന ഹുവായുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ എൻജോയ് 20 എസ്ഇ (Huawei Enjoy 20 SE) ചൈനയിൽ അവതരിപ്പിച്ചു. ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പും 6.67 ഇഞ്ച് ഫുൾ എച്ച്ഡി + പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമായാണ് ഹാൻഡ്‌സെറ്റ് വരുന്നത്. 5,000 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഫോണിൽ 13 മെഗാപിക്സലിന്റെ പിൻ പ്രൈമറി ക്യാമറയുണ്ട്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുള്ള ഹുവായ് എൻജോയ് 20 എസ്ഇ 22.5W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വരുന്ന എൻജോയ് 20 എസ്ഇയിൽ 3.5 എംഎം ഓഡിയോ ജാക്കും സപ്പോർട്ട് ചെയ്യുന്നു. താഴെ ചുവടെ നൽകിയിരിക്കുന്ന ഈ ഹാൻഡ്‌സെറ്റിൻറെ മറ്റ് വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.

ഹുവായ് എൻജോയ് 20 എസ്ഇ: വില, വിൽപ്പന തീയതി

ഹുവായ് എൻജോയ് 20 എസ്ഇ: വില, വിൽപ്പന തീയതി

4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻ‌വൈ 1,299 (ഏകദേശം 14,600 രൂപ), 8 ജിബി + 128 ജിബി മോഡലിന് സി‌എൻ‌വൈ 1,499 (ഏകദേശം 16,900 രൂപ) എന്നിങ്ങനെയാണ് പുതിയ ഹുവാവേ എൻ‌ജോയ് 20 എസ്ഇയുടെ വില വരുന്നത്. മാജിക് നൈറ്റ് ബ്ലാക്ക്, ക്വിജിംഗ് ഫോറസ്റ്റ്, ഡോൺ ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വിപണിയിൽ വരുന്നത്. ഡിസംബർ 26 മുതൽ വിമാളിൽ പ്രീ-ഓർഡറുകൾക്കായി ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകും.

ഹുവായ് എൻജോയ് 20 എസ്ഇ: സവിശേഷതകൾ

ഹുവായ് എൻജോയ് 20 എസ്ഇ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കി വരുന്ന ഇഎംയുഐ 10.1 ൽ ഹുവാവേ എൻജോയ് 20 എസ്ഇ പ്രവർത്തിക്കുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) എൽസിഡി പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. മാലി-ജി 51 എംപി 4 ജിപിയുവിനൊപ്പം ജോടിയാക്കിയ കിരിൻ 710 എ ഒക്ടാ കോർ പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ റാം വരുന്ന ഇത് 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് നൽകുന്നു. 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ കഴിയും.

ഹുവായ് എൻജോയ് 20 എസ്ഇ: ക്യാമറ സവിശേഷതകൾ

ഹുവായ് എൻജോയ് 20 എസ്ഇ: ക്യാമറ സവിശേഷതകൾ

എഫ് / 1.8 അപ്പേർച്ചർ വരുന്ന 13 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ, എഫ് / 2.4 അപ്പേർച്ചറുള്ള ഡെപ്ത്-ഫീൽഡ് ക്യാമറ, എഫ് / 2.4 അപ്പർച്ചർ വരുന്ന 2 മെഗാപിക്സൽ മാക്രോ ലെൻസ് ഇതിൽ വരുന്നു. പിൻ ക്യാമറ 6x സൂം, ഓട്ടോഫോക്കസ് എന്നിവ സപ്പോർട്ട് ചെയ്യുന്നു, ഒപ്പം മോണോക്രോം ടെമ്പറേച്ചർ എൽഇഡി ഫ്ലാഷും ഉണ്ട്. 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഹുവാവേ എൻജോയ് 20 എസ്ഇയിലുള്ളത്.

ഹുവാവേ എൻജോയ് 20 എസ്ഇയിൽ 5,000 എംഎഎച്ച് ബാറ്ററി

22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഹുവാവേ എൻജോയ് 20 എസ്ഇയിൽ 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും മറ്റ് സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോമ്പസ്, ഗ്രാവിറ്റി സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു.

Best Mobiles in India

English summary
A triple camera setup on the back and a 6.67-inch full-HD+ hole-punch display up front are supported for the handset. On board, the phone has a huge 5,000mAh battery and a 13-megapixel rear primary camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X