ഹുവാവെയുടെ പുതിയ ഗാഗാ യു8180

Posted By: Staff

ഹുവാവെയുടെ പുതിയ ഗാഗാ യു8180

ഹുവാവെയുടെ പുതിയ ഫോണ്‍ ഗാഗാ യു8180 എത്തുന്നു. കാഴ്ചയിലും, പ്രവര്‍ത്തന ക്ഷമതയിലും മികവ് പുലര്‍ത്തുന്ന ഈയിടെയായി ഇന്ത്യയിലെത്തിയ ഈ പുതിയ ഹുവാവെ ആന്‍ഡ്രോയിഡ് ഫോണിന്റെ വില താരത്യേന കുറവാണ്.

ഗൂഗളിന്റെ ആന്‍ഡ്രോയിഡ് v2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹുവാവെ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 240 x 320 പിക്‌സല്‍ റെസൊലൂഷനുള്ള 2.8 ഇഞ്ച് QVGA ഡിസ്‌പ്ലേയാണിതിന്റേത്.

വില കുറവായതുകൊണ്ടു തന്നെ 3ജി ഒരിക്കലും നമ്മള്‍ ഈ ഫോണില്‍ പ്രതീക്ഷിക്കില്ല. എന്നാല്‍ 3ജി സൗകര്യവും ഈ ഫോണിനുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ടൈപ്പിംഗിനു ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ സജ്ജീകരിച്ച QWERTY കീബോര്‍ഡാണിതിന്റേത്.

ഫ്രയോ, ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമായ എല്ലാ ആപ്ലിക്കേഷനുകളും
ഉപയോഗപ്പെടുത്തി ഗാഗയെ കൂടുതല്‍ മികഗവു പുലര്‍ത്താനുള്ള സഹായിക്കുന്നു. ഇതിലെ 3.2 മെഗാപിക്‌സല്‍ ക്യാമറ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു.

കോമ്പസ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ഗൈറോ സെന്‍സര്‍, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഓഡിയോ ജാക്ക് എന്നിയെല്ലാം ഈ പുതിയ ഹുവാവെ ആന്‍ഡ്രോയിഡ് ഫോണിന്റെ പ്രത്യേകതകളാണ്.

3ജി സൗകര്യത്തിനൊപ്പം, 802.11 b/g/n വൈഫൈ, ജിപിആര്‍എസ്്, ബാലൂടൂത്ത് കണക്റ്റിവിറ്റികള്‍ എന്നിവയും ഈ ഫോണിലുണ്ട്. ഇതിലെ വാപ് ബ്രൗസര്‍ ഉപയോക്താവിനെ സുഗമമായ സേര്‍ച്ചിനു സഹായിക്കുന്നു. ഇതിലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സാധാരണ v2.0 ആണോ അതോ v2.1 A2DP ആയിരിക്കമോ എന്നത് ഇതുവരെ അറിയാനായിട്ടില്ല.

മെമ്മറിയുടെ കാര്യത്തില്‍ അത്ര എടുത്തു പറയത്തക്കതൊന്നും ഇല്ല. 256 എംബി റാമും, 512 എംബി ഫഌഷ് സ്റ്റോറേജും മാത്രമേ ഹുവാവെ ഗാഗയ്ക്ക്
അവകാശപ്പെടാനുള്ളൂ. എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്, 16 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്നതുമാണ്.

എഫ്എം റേഡിയോ ഉണ്ടെങ്കിലും, എഫ്എം ഷെഡ്.ൂളിംഗ്, റെക്കോര്‍ഡിംഗ് എന്നീ സൗകര്യങ്ങള്‍ ഉണടോ എന്നു ഉറപ്പായിട്ടില്ല. വേഗത്തലുള്ള ഇന്റര്‍നെറ്റ് കണക്ഷന് സഹായിക്കുന്ന, ഡ്യുവല്‍ ബാന്‍ഡ് യുഎംടിഎസ് നെറ്റ് വര്‍ക്ക് സ്‌പെസിഫിക്കേഷന്‍, ക്വാഡ് ബാന്‍ഡ് ജിഎസ്എം എന്നീ സൗകര്യങഅങളും ഇതിലുണ്ട്

104 എംഎം നീളവും, 56 എംഎം വീതിയും, 13 എംഎം കനവും, ഏതാണ്ട് 100 ഗ്രാം ഭാരവുമുള്ള ഹുവാവെ ഗാഗാ യു8180യുടെ ഇന്ത്യയിലെ വില 9,000 രൂപയാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot