ആന്‍ഡ്രോയിഡില്‍ നിന്നും ഹുവായ് സ്മാര്‍ട്ട്‌ഫോണുകള്‍ 'പുറത്ത്'; ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

|

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വമ്പന്‍ തരംഗം സൃഷ്ടിച്ച ചൈനീസ് ടെക്ക് കമ്പനിയാണ് ഹുവായ്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് കരുത്തില്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു. എന്നാലിപ്പേള്‍ അമേരിക്ക-ചൈന വാണിജ്യയുദ്ധം ഹുവായ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

ആന്‍ഡ്രോയിഡില്‍ നിന്നും ഹുവായ് സ്മാര്‍ട്ട്‌ഫോണുകള്‍ 'പുറത്ത്'; ഉപയോക്

ഗൂഗിള്‍ ഹുവായ്ക്ക് നല്‍കിയിട്ടുള്ള ആന്‍ഡ്രോയിഡ് ലൈസന്‍സ് റദ്ദാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ലൈസന്‍സിനു പുറമേ ഹുവായ്ക്ക് നല്‍കിവന്നിരുന്ന സാങ്കേതിക സഹായങ്ങളും മറ്റു സേവനങ്ങളും നിര്‍ത്തലാക്കാനാണ് തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. എന്നാല്‍ ഇത് നിലവിലുള്ള ഉപയോക്താക്കളെ എപ്രകാരം ബാധക്കുമെന്ന് വിവരിക്കുകയാണിവിടെ.

എല്ലാ സേവനവും നിര്‍ത്തലാക്കി

എല്ലാ സേവനവും നിര്‍ത്തലാക്കി

ഹുവായുമായി കൈകോര്‍ത്തു നടപ്പിലാക്കിവന്നിരുന്ന എല്ലാ സേവനങ്ങളും നിര്‍ത്തലാക്കാനാണ് ഗൂഗിളിന്റെ തീരുമാനം. സോഫ്റ്റ് വെയര്‍/ ടെക്ക്‌നിക്കല്‍ സേവനങ്ങള്‍ ഇതില്‍പ്പെടും.

ഇന്റലും ക്വാല്‍കോമും പിന്‍വലിഞ്ഞു

ഇന്റലും ക്വാല്‍കോമും പിന്‍വലിഞ്ഞു

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്പ് കമ്പനികളായ ഇന്റലും ക്വാല്‍കോമും ഇപ്പോള്‍ ഹുവായ്ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുകായണ്. ഇത് വിപണിയെ വലിയരീതിയില്‍ ബാധിക്കുമെന്നതില്‍ സംശയമില്ല.

നിലവിലെ ഉപയോക്കാക്കള്‍ ഭയപ്പെടേണ്ടതില്ല

നിലവിലെ ഉപയോക്കാക്കള്‍ ഭയപ്പെടേണ്ടതില്ല

നിലവിലെ ഹുവായ്, ഹോണര്‍ ഉപയോക്താക്കള്‍ പുതിയ വിലക്കിനെ ഭയക്കേണ്ടതില്ല. പ്ലേസ്റ്റോര്‍ അക്‌സസും ഗൂഗിള്‍ ആപ്പ് സേവനവുമെല്ലാം നിലവിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഭാവിയിലെ ഉപയോക്താക്കള്‍ ശ്രദ്ധിക്കണം

ഭാവിയിലെ ഉപയോക്താക്കള്‍ ശ്രദ്ധിക്കണം

പുതുതായി ഹുവായ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാരണം പുതിയ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ലഭിക്കില്ല. അതായത് യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ മാപ്പ് അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ക്ക് വിലക്കുണ്ടാകും.

 അപ്പോള്‍ ആന്‍ഡ്രോയിഡ് ഓ.എസ്?

അപ്പോള്‍ ആന്‍ഡ്രോയിഡ് ഓ.എസ്?

വിലക്കുണ്ടെങ്കിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പബ്ലിക്ക് ആക്‌സസ് ഉണ്ടായിരിക്കും. എന്നാല്‍ ഇതുപയോഗിച്ച് വലിയ പ്രയോജനമൊന്നുമുണ്ടാകില്ലെന്നതാണ് സത്യം.

ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് ?

ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് ?

നിലവിലെ ഉപയോക്താക്കള്‍ക്കായി ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിട്ടുള്ളത്. ഗൂഗിള്‍ നല്‍കിവന്നിരുന്ന എല്ലാ സേവനവും നിലവില്‍ ഉപയോക്താക്കള്‍ക്കായി തുടരുമെന്നും ഗൂഗിള്‍ വക്താവ് റോയിറ്റേഴ്‌സിനോട് പറഞ്ഞു.

 സാംസംഗിന് ശുഭവാര്‍ത്ത

സാംസംഗിന് ശുഭവാര്‍ത്ത

ഹുവായ്‌ക്കേറ്റ തിരിച്ചടി സത്യത്തില്‍ ഗുണമായിത്തീര്‍ന്നത് സാംസംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ്. ഇന്ത്യന്‍ വിപണിയില്‍ ഹോണര്‍ ഫോണുകള്‍ക്ക് പകരക്കാനാകാന്‍ തീര്‍ച്ചയായും സാംസംഗിനു കഴിയും.

 ഹോണര്‍ ഫോണുകളുടെ അവസ്ഥ

ഹോണര്‍ ഫോണുകളുടെ അവസ്ഥ

ആന്‍ഡ്രോയിഡ് ഓ.എസ് അധിഷ്ഠിതമായി പ്രവര്‍ത്തിച്ചിരുന്ന ഹോണര്‍ ഫോണുകള്‍ത്ത് ഗൂഗിളിന്റെ തീരുമാനം തീര്‍ച്ചയായും തിരിച്ചടിയാകുമെന്നുറപ്പ്.

 ആപ്പിളിനും തിരിച്ചടിയാകുമോ ?

ആപ്പിളിനും തിരിച്ചടിയാകുമോ ?

ചൈനീസ് വിപണിയില്‍ വമ്പന്‍ മാര്‍ക്കറ്റുകള്ള ഐഫോണുകള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തുമോയെന്ന് കണ്ടറിയണം. ഇങ്ങിനെവന്നാല്‍ ആപ്പിളിന് വമ്പന്‍ തിരിച്ചടിയാകുമുണ്ടാവുക.

 മറ്റുള്ള ബ്രാന്‍ഡുകള്‍ക്ക് മുന്നറിയിപ്പ്

മറ്റുള്ള ബ്രാന്‍ഡുകള്‍ക്ക് മുന്നറിയിപ്പ്

ദിനംപ്രതി 400 എം.ബി ഡാറ്റ അധികമായി വാഗ്ദാനം ചെയ്യ്ത് എയർടെൽചൈനീസ് സ്മാര്‍ട്ട്‌ഫോണുകളായ വണ്‍പ്ലസ്, വിവോ, അടക്കമുള്ളവയ്ക്ക് പുതിയ വിലക്ക് തീര്‍ച്ചയായും മുന്നറിയിപ്പാണ്. വരുകാലങ്ങളില്‍ ഈ ബ്രാന്‍ഡുകള്‍ക്കു കൂടി വിലക്കേര്‍പ്പെടുത്തിയാല്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഇടിയുമെന്നുറപ്പ്.

ദിനംപ്രതി 400 എം.ബി ഡാറ്റ അധികമായി വാഗ്ദാനം ചെയ്യ്ത് എയർടെൽദിനംപ്രതി 400 എം.ബി ഡാറ്റ അധികമായി വാഗ്ദാനം ചെയ്യ്ത് എയർടെൽ

Best Mobiles in India

English summary
Huawei gets 'logged out' by Google from Android smartphones: 10 things to know and what it means for you

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X