മൂന്ന് ദിവസം മാത്രം; കുറവ് 10,000 രൂപയോളം; വിലക്കുറവിൽ ഞെട്ടിക്കാൻ വാവെയ് ഫോണുകൾ!

|

സെപ്റ്റംബർ 11 മുതൽ 13 വരെ വാവെയ് ഫോണുകൾക്ക് വൻ കിഴിവ് പ്രഖ്യാപിച്ച് കമ്പനി. ഇതിനായി ആമസോണിൽ പ്രത്യേക ഓഫർ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഈ മൂന്ന് ദിവസവും 12 മണി മുതൽ 3 മണി വരെയാണ് ഓഫർ വിലയിൽ വാവെയ് ഫോണുകൾ വാങ്ങാൻ സാധിക്കുക. പി 20 പ്രൊ, പി 20 ലൈറ്റ്, നോവ 3, നോവ 3i എന്നീ മോഡലുകൾക്കാണ് ഓഫറുകൾ ലഭ്യമാകുക. മൊത്തം 10,000 രൂപ വരെയാണ് ഈ സമയത്ത്വില കുറവ് ലഭ്യമാകുക.

 

പി 20 ലൈറ്റ്

പി 20 ലൈറ്റ്

5000 രൂപ ഫ്ലാറ്റ് കിഴിവ് കഴിഞ്ഞു 17,999 രൂപയ്ക്കാണ് പി20 ലൈറ്റ് ഈ സമയത്ത് ലഭ്യമാകുക. 5.80 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, 1080 പിക്സൽ 2280 പിക്സൽ റെസൊല്യൂഷൻ, 4 ജിബി റാം ഉള്ള ഒക്ട കോർ പ്രോസസർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. 64GB ഇന്റേണൽ സ്റ്റോറേജുമുണ്ട്.ക്യാമറയെക്കുറിച്ചു പറയുകയാണെങ്കിൽ ,വാവേയ് പി 20 ലൈറ്റ്നു 16 എംപി പ്രൈമറി പിൻ ക്യാമറയും 24MP മുന്നിൽ സെൽഫിഷൂട്ടറായും ഉണ്ട് . 3000 mAh ബാറ്ററിയാണ് ഫോണിന്റെ കരുത്ത്.

നോവ 3i

നോവ 3i

ഓഫർ കാലയളവിൽ 19,990 രൂപയ്ക്കാണ് ഫോൺ ലഭ്യമാകുക. അതായത് 4,000 രൂപ കിഴിവ് ഫോണിന് ലഭ്യമാകും. വാവേയ് നോവ 3 ഐ ക്ക് 6.30 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണ് ഉള്ളത്. 1080 പിക്സൽ മുതൽ 2380 പിക്സൽ റെസല്യൂഷനും ഇത് നൽകുന്നു.ഒക്ട കോർ പ്രോസസറാണ് ഇതിന്റെ പ്രത്യേകത. ഇതിന് 4GB റാം ഉണ്ട്. 128 ജിബി ഇന്റെർണൽ സ്റ്റോറേജ് മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്നതുമാണ്.പിൻവശത്ത് 16 എംപി പ്രൈമറി ക്യാമറയും, 24 എംപി ഫ്രന്റ് ക്യാമറയും ഫോണിലുണ്ട്. 3340 mAh ആണ് ഫോണിന്റെ ബാറ്ററി.

 നോവ 3
 

നോവ 3

7,000 രൂപയുടെ വിലക്കുറവിൽ 32,999 രൂപയ്ക്കാണ് നോവ 3 ലഭ്യമാകുക. നോവ 3 യ്ക്ക് 6.30 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയും 1080 *2380 പിക്സൽ റെസല്യൂഷനുമുണ്ട്. 1.8GHz ഒക്ട കോർ പ്രൊസസറും 6 ജിബി റാമും ഫോണിന്റെ പ്രത്യേകതയാണ്.128 ജിബി ഇന്റേണൽ സ്റ്റോറേജു ഉള്ളതിനെ മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെവികസിപ്പിക്കാവുന്നതാണ്. പിന്നിൽ 16 എംപി പ്രൈമറി ക്യാമറയും 24 എംപി ഫ്രണ്ട് ക്യാമറയും വാവേയ് നോവ 3 നൽകുന്നുണ്ട്. ആൻഡ്രോയ്ഡ് 8.1 ഉം 3750 mAh ബാറ്ററിയും ആണ് മറ്റു സവിശേഷതകൾ.

പി 20 പ്രൊ

പി 20 പ്രൊ

10,000 രൂപയുടെ വിലക്കുറവ് നൽകി 59,999 രൂപയ്ക്കാണ് ഫ്ലാഗ്ഷിപ്പ് ഭീമൻ പി 20 പ്രൊ എത്തുന്നത്. വാവേയ് P20 പ്രോ 6.1 ഇഞ്ച് ഡിസ്പ്ലേയും 1080 x 2240 പിക്സൽ സ്‌ക്രീൻ റെസല്യൂഷനുള്ളതുമാണ്.ഇത് ആൻഡ്രോയിഡ് 8.1 ൽ പ്രവർത്തിക്കുന്നു.6 ജിബി റാമും, ഒക്ട കോർ പ്രോസസ്സറുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 4000 mAh ബാറ്ററി ഉണ്ട്. പിന്നിൽ 40MP + 20MP+ 8MP എന്നിങ്ങനെ മൂന്നു ക്യാമറ സെറ്റപ്പും ഒരു 24MP സെൽഫി ക്യാമറയും ഫോണിനുണ്ട്.

Best Mobiles in India

Read more about:
English summary
Huawei Grand Sale Crazy Hour Deals; Discounts Upto Rs 10,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X