13 മെഗാപിക്‌സല്‍ കാമറയുമായി ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കരുത്തറിയിച്ച ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഹുവായ്, ഹോണര്‍ സീരീസില്‍പെട്ട പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കി. ഹോണര്‍ 3 എന്നു പേരിട്ടിരിക്കുന്ന പുതിയ ഫോണിന് ചൈനയില്‍ 1888 യുവാന്‍ (20885 രൂപ) ആണ് വില.

നേരത്തെ ഇറങ്ങിയ ഹോണര്‍ 1, ഹോണര്‍ 2 എന്നിവയുടെ പിന്തുടര്‍ച്ചക്കാരനായിട്ടാണ് ഹോണര്‍ 3യും അവതരിച്ചിരിക്കുന്നത്. ഇന്‍ഫ്രാറെഡ് ട്രാന്‍സ്മിറ്ററിന്റെ സഹായത്തോടെ ടി.വി, സെറ്റ്‌ടോപ് ബോക്‌സ്, IPTV, എയര്‍ കണ്ടീഷണര്‍ തുടങ്ങി വിവിധ ഉപകരണങ്ങളുടെ റിമോട്ട് കണ്‍ട്രോളായും ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

ഹുവായ് സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

4.7 ഇഞ്ച് HD ഡിസ്‌പ്ലെയുള്ള ഫോണ്‍ 1.5 GHz ക്വാഡ്‌കോര്‍ K3V2 പ്രൊസസറിന്റെ സഹായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഒ.എസ്., 8 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, 2230 mAh ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കാമറയുടെ കാര്യമെടുത്താല്‍, LED ഫ് ളാഷോടുകൂടിയ 13.1 എം.പി. പ്രൈമറി കാമറയും 1 മെഗാപികസ്ല്‍ ഫ്രണ്ട് കാമറയുമാണുള്ളത്. പൊടിയും വെള്ളവും കയറാത്ത വിധത്തിലാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

ഹുവായ് ഹോണര്‍ 3-യുടെ ചിത്രങ്ങള്‍ താഴെ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Huawei Honor 3

ഹുവായ് ഹോണര്‍ 3

Huawei Honor 3

ഹുവായ് ഹോണര്‍ 3

Huawei Honor 3

ഹുവായ് ഹോണര്‍ 3

Huawei Honor 3

ഹുവായ് ഹോണര്‍ 3

Huawei Honor 3

ഹുവായ് ഹോണര്‍ 3

Huawei Honor 3

ഹുവായ് ഹോണര്‍ 3

Huawei Honor 3

ഹുവായ് ഹോണര്‍ 3

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
13 മെഗാപിക്‌സല്‍ കാമറയുമായി ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot