20,000 രൂപയ്ക്ക് താഴെയുളള മികച്ച സ്മാര്‍ട്ട്‌ഫോണാകാന്‍ ഹൊണര്‍ 6-ന് കഴിയുന്നതിന്റെ 10 കാരണങ്ങള്‍....!

ഇന്‍ഡ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചുവടുറപ്പിക്കുന്ന പല പേരുകളില്‍ ഒന്നാണ് ഹുവായി. പക്ഷെ ഈ മേഖലയില്‍ ആഴത്തിലുളള വേരുകളുറപ്പിക്കാന്‍ സാധ്യതയുളള കുറച്ച് കമ്പനികളിലൊന്നാണ് ഇത്.

20,000 രൂപയ്ക്ക് താഴെയുളള വിഭാഗത്തില്‍ ഹുവായിയുടെ സാന്നിദ്ധ്യം ചെറുതെങ്കിലും ഫലപ്രദമാണ്. ഹൊണര്‍ 6 പോലുളള ഹാന്‍ഡ്‌സെറ്റുകളുടെ വരവ് ഈ വിപണി എങ്ങനെയാണ് വളരുന്നതെന്നും വികസിക്കുന്നതെന്നും അറിയുന്നതിനുളള കൃത്യമായ ചൂണ്ടുപലകയാണ്.

ഒക്ടാ കോര്‍ എസ്ഒസി-യും ഹൈസിലിക്കണ്‍ കിരിന്‍ 920 ചിപ്‌സെറ്റുമുളള ഹൊണര്‍ 6-ന്റെ സിപിയു 1.7 മെഗാഹെര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുളളതാണ്. ഡുവല്‍ കോര്‍ പ്രൊസസ്സറുകളെ അപേക്ഷിച്ച് മള്‍ട്ടി ടാസ്‌ക്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് 8 കോറുകളുളള ഹൊണര്‍ 6 വളരെയധികം ഫലപ്രദമാണ്. കൂടാതെ 3 ജിബി റാമും, 16 ജിബി റോമും ആണ് സ്മാര്‍ട്ട്‌ഫോണിനുളളത്. കുറഞ്ഞ ചൂട് പുറപ്പെടുവിക്കുന്ന 3100 എംഎഎച്ചിന്റെ ബാറ്ററി 30% പേറ്റന്‍ഡഡ് പവര്‍ സേവിങ് ടെക്‌നോളജിയിലാണ് പ്രവര്‍ത്തനം.

മയിലില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ഹൊണര്‍ 6-ന്റെ വശ്യവും മനോഹരവുമായ രൂപം കടഞ്ഞെടുത്തിരിക്കുന്നത്, കൂടാതെ ഇത് പാറ്റന്റ് ചെയ്ത ഇമോഷന്‍ യുഐ 2.3, മാഗസീന്‍ സ്‌ക്രീന്‍ എന്നിവ കൊണ്ട് സമ്പന്നമാണ്. ആകര്‍ഷകമായ 5.0 ഇഞ്ചിന്റെ ഡിസ്‌പ്ലേ ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്നു. 13 എംപി സോണി ക്യാമറയും, 5 എംപി ഫ്രണ്ട് ക്യാമറയും, 4ജി എല്‍ടിഇ പിന്തുണയുമാണ് മറ്റ് സവിശേഷതകള്‍.

3ജി ബാന്‍ഡ് വിഡ്ത്ത് പതുക്കെ അപ്രത്യക്ഷമാകുമ്പോള്‍ തുടര്‍ന്നെത്തുക അതി വേഗത്തിലുളള 4ജി എല്‍ടിഇ ആണ്. 19,999 രൂപയ്ക്ക് ഈ സവിശേഷത നല്‍കുന്ന ചുരുക്കം ചില ഫോണുകളിലൊന്നാണ് ഹൊണര്‍ 6. 300 എംബിപിഎസ് വരെയുളള പിന്തുണ കാരണം നിങ്ങള്‍ക്ക് ഇതില്‍ മികച്ച വേഗത പ്രതീക്ഷിക്കാവുന്നതാണ്.

ഹൊണര്‍ 6 ഇതിനകം തന്നെ നിങ്ങള്‍ പല പ്രാവശ്യം കണ്ടിട്ടുണ്ടാവും, പക്ഷെ ഈ ഫോണ്‍ എന്താണെന്നും കൊടുക്കുന്ന രൂപയ്ക്കുളള മൂല്ല്യം ഇതിനുണ്ടോ എന്നും നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും. ഈ പവര്‍ ഹൗസ് വാങ്ങുന്നതിനുളള 10 മികച്ച കാരണങ്ങളാണ് ചുവടെ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നോണ്‍ ടച്ച് ഫ്‌ളോട്ടിങ് ഓപറേഷന്‍ പിന്തുണയും, ഡബിള്‍ ടച്ച് സ്‌ക്രീന്‍ ആക്ടിവേഷനും പോലുളള സവിശേഷതകള്‍ ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. ജെഡിഐ 5.0 ഇഞ്ച് എഫ്എച്ച്ഡി ഇന്‍സെല്‍ സ്‌ക്രീന്‍ 445 പിപിഐ പിക്‌സല്‍ സാന്ദ്രത വാഗ്ദാനം ചെയ്യുന്നു.

 

2

6 പാളികളുളള കോമ്പോസിറ്റ് സാങ്കേതികത സ്മാര്‍ട്ട്‌ഫോണുകളില്‍ മുന്‍പ് കണ്ടിട്ടില്ലാത്തതാണ്. ഇത് ഇതിന് കണ്ണഞ്ചിപ്പിക്കുന്ന ആകര്‍ഷണീയത നല്‍കുന്നു.

3

20,000 രൂപ വിഭാഗത്തില്‍ വരുന്ന മിക്ക ഫോണുകള്‍ക്കും 2 ജിബി റാം പൊതുവായി കാണാവുന്നതാണ്. ഹൊണര്‍ 6 ഒരു പടി കൂടി കടന്ന് 1 ജിബി അധിക റാമാണ് വാഗ്ദാനം ചെയ്യുന്നത്.

4

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13 എംപിയുടെ പ്രധാന ക്യാമറയും 5 എംപിയുടെ ഫ്രണ്ട് ക്യാമറയും ഇത് വാഗ്ദാനം ചെയ്യുന്നു. മികച്ച ഇമേജ് ഗുണനിലവാരവും, നിറങ്ങളെ വീണ്ടും ഉല്‍പ്പാദിപ്പിക്കുന്നതിനുളള ശേഷിയും ഈ ക്യാമറയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.

5

പകല്‍ വെളിച്ചത്തില്‍ പോലും വളരെ ആകര്‍ഷകമായ ഇമേജുകള്‍ തുടക്കകാരെ ആകര്‍ഷിക്കുന്നതാണ്, കൂടാതെ ക്യാമറയുടെ അകത്തുളള സെന്‍സറുകള്‍ നിറങ്ങളെ മികച്ച രീതിയില്‍ പുനരുല്‍പ്പാദിപ്പിക്കുന്നു.

6

ഫോണിന്റെ വലിയ ഡിസ്‌പ്ലേ ആകര്‍ഷകമായ വ്യൂവിങ് ആംഗിളുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നു, കൂടാതെ ഡിസ്‌പ്ലേയുടെ കളര്‍ ടെംപറേച്ചര്‍ മാറ്റുന്നതിനുളള ഓപ്ഷന്‍ കൂടി ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

 

7

ഐഒഎസ്സിന്റെ കുറച്ച് ആന്‍ഡ്രോയിഡില്‍ കലര്‍ത്തി ആപ്‌സ് മെനു ഒഴിവാക്കിയാണ് പുതിയ യുഐ മെനഞ്ഞെടുത്തിരിക്കുന്നത്. ഹോംസ്‌ക്രീനില്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് ഈ യുഐ ഉറപ്പാക്കുന്നു.

8

ഹൊണര്‍ 6-ല്‍ നിങ്ങള്‍ക്ക് പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത ആകര്‍ഷകമായ മൂന്ന് തീമുകള്‍ ലഭിക്കുന്നതാണ്. കൂടാതെ ഫോണില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം തീമുകള്‍ നേരിട്ട് ഡൗണ്‍ലോഡും ചെയ്യാവുന്നതാണ്.

9

സോണി എക്‌സ്പീരിയ സീ3-ല്‍ ഉളള അതേ വലിപ്പമുളള 3100 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇതിന്റേതും, അതേ സമയം എക്‌സ്പീരിയ സീ3-ന് ഹൊണര്‍ 6-നേക്കാളും ചെറിയ സ്‌ക്രീനാണ് ഉളളതെങ്കില്‍ കൂടി. നിങ്ങള്‍ ചാര്‍ജറുമായി ഫോണിനെ ബന്ധിപ്പിക്കുന്നതിന് മുന്‍പായി കുറഞ്ഞത് ഒന്നര ദിവസത്തെ ഊര്‍ജ്ജം ഇത് വാഗ്ദാനം ചെയ്യുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 

Quick Compare
Mobiles Moto X (2nd Gen) Samsung Galaxy S5 HTC One M8 Huawei Honor Sony Xperia Z2
Connectivity Single SIM Single SIM Single SIM 3G/4G -future ready Single SIM
Operating System (Latest OS helps keep the phone updated and gives access to latest developments in technology) Android 4.4.4 (KitKat) Android 4.4.4 (KitKat) Android 4.4.4 (KitKat) Android 4.4.4 (KitKat) Android 4.4 (KitKat)
Display 5.2 inch 5.1 inch 5 inch 5 inch in-cell JDI screen 5.2 inch
Clarity of images, video, wide viewing angles Full HD Full HD Full HD Full HD Full HD
Pixels per inch (PPI) 424 432 441 445 424
Screen to Body ratio n.a. 69.65% n.a. 75.7% n.a.
Processor 2.5 Ghz Quadcore Core Snapdragon 801 2.5 GHz quad-core Snapdragon 801 2.5 Ghz Quadcore Core Snapdragon 801 1.7 GHz Octacore Kirin 920 2.3 Ghz Quadcore
RAM 2 GB RAM 2 GB RAM 2 GB RAM 3 GB RAM 3 GB RAM
Storage (Speed of tasks execution, ability to multi-task quickly, better browsing, apps, gaming experience) 16 GB ROM 16 GB ROM 16 GB ROM 16 GB ROM 16 GB ROM
Heat control n.a. n.a. n.a. Superior cooling with Aluminium alloy structure + Panasonic graphites + Side cooling tech n.a.
Camera 13 MP Camera 16 MP Camera Ultrapixel Primary Camera 13 MP camera 4th generation Sony BSI sensor 20.7 MP Camera
High quality pictures, front camera for selfies/video chat, Flash for low-light photography 2 MP Front Camera 2 MP Front Camera 5 MP Secondary Camera 5 MP Front camera with 10 face-enhanecements 2.2 MP Secondary Camera
Click pictures with a sound n.a. n.a. n.a. Yes n.a.
Ultra-fast snapshot n.a. n.a. n.a. 0.6 sec n.a.
Flash Dual LED ring Flash Flash Dual Flash Dual LED Flash Pulsed LED
Recording HD Recording HD Recording HD Recording HD Recording HD Recording
Battery Li-ion 2300 mAh 2800 mAh Li-ion 2600 mAh 3100 mAh battery with SmartPower 2.0 (upto 30% power saving technology) 3200 mAh
Weight 144 gms 145 gms 160 gms 130 gms 163 gms
Price Rs. 31,999 /- Rs. 37,200 /- Rs. 40,699 /- Rs. 19,999 /- Rs.38,198 /-

English summary
Here are 10 reasons supporting why you should buy a power house like Huawei Honor 6.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot