പാസ്‌പോര്‍ട്ടുമായി ഏറ്റ്മുട്ടാന്‍ ഹോണര്‍ 6 എത്തും....!

Written By:

3 ജിബി റാം, ഒക്റ്റാകോര്‍ പ്രൊസസ്സര്‍, 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 13 മെഗാപിക്‌സല്‍ ക്യാമറ, 3100 എംഎഎച്ച് ബാറ്ററി സ്‌പെസിഫിക്കേഷനുകള്‍ കണ്ടിട്ട് വമ്പന്‍ വിലയാണ് ഇതിനെന്ന് ധരിക്കേണ്ട. ഫോണിന്റെ വില 19,999 രൂപയാണ്. ഈ സ്‌പെസിഫിക്കേഷനുളള മറ്റ് സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യപെടുത്തുമ്പോള്‍ തുലോം കുറവ്. ഹോണര്‍ 6 എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ നിര്‍മ്മാതാക്കള്‍ ചൈനീസ് കമ്പനിയായ വാവേയാണ്.

5 ഇഞ്ച് ജെഡിഐ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും 445 പിപിഐ പിക്‌സല്‍ സാന്ദ്രതയുമാണ് ഉളളത്. ഒക്റ്റാകോര്‍ ഹൈസിലിക്കണ്‍ കിറിന്‍ 920 പ്രൊസസ്സറിലാണ് ഇത് ശാക്തീകരിച്ചിരിക്കുന്നത്. ആന്‍േഡ്രായ്ഡ് 4.4.2 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം വാവേയുടെ സ്വന്തം ഒഎസ്സായ ഇമോഷന്‍ യുഐ 2.3 യും ഹോണര്‍ 6-ലുണ്ട്. ഒക്‌ടോബര്‍ 6 മുതലാണ് ഫ്‌ളിപ്കാര്‍ട്ട് വഴി ഫോണ്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങുക.

പാസ്‌പോര്‍ട്ടുമായി ഏറ്റ്മുട്ടാന്‍ ഹോണര്‍ 6 എത്തും....!

ഡ്യുവല്‍ ഫ്‌ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഫോണിലുണ്ട്. 16 ജിബി ഇന്റേണല്‍ മെമ്മറിയുമായി എത്തുന്ന ഈ വാവേ ഫോണില്‍ 64 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം.
സാംസങ് നോട്ട് 4, എക്‌സ്പിരിയ സെഡ് 3, ബ്ലാക്ക്ബറി പാസ്‌പോര്‍ട്ട് തുടങ്ങിയ 3 ജിബി റാം ഫോണുകളോട് ഏറ്റുമുട്ടാനാണ് ചൈനയില്‍ നിന്ന് ഹോണര്‍ 6 എത്തുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot