ഹുവായ് ഹോണര്‍ 6X, കൂള്‍പാഡ് കൂള്‍ 1 : തകര്‍ത്തു മത്സരിക്കുന്നു!

Written By:

ഈ കഴിഞ്ഞ വര്‍ഷങ്ങളിലാണ് ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇത്രയേറെ പ്രശസ്ഥമായത്. 2017ല്‍ വരാനിരിക്കുന്ന സ്മാര്‍ട്ടഫോണുകളായ ആപ്പിള്‍ ഐഫോണ്‍ 8, സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്, ഹുവായ് പി10 പ്ലസ് എന്നീ ഫോണുകള്‍ക്കും ഡ്യുവല്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നതെന്നു വിശ്വസിക്കുന്നു.

സോണി എക്‌സ്പീരിയ എക്‌സ് 14,000 രൂപ ഡിസ്‌ക്കൗണ്ടുമായി!

ഹുവായ് ഹോണര്‍ 6X, കൂള്‍പാഡ് കൂള്‍ 1 : തകര്‍ത്തു മത്സരിക്കുന്നു!

ഹുവായ് ഈയിടെയാണ് ഹോണര്‍ 8 ഡ്യുവല്‍ ക്യാമറ ഫോണ്‍ ഇറക്കിയത്. ഇതിന്റെ വില 30,000 രൂപയാണ്, എന്നാല്‍ ഈ ഫോണ്‍ ഹുവായ് ഹോണര്‍ 6X ന്റെ പിന്‍ഗാമിയാണ്. ഡ്യുവല്‍ ക്യാമറയോടു കൂടിയിറങ്ങിയ ഹോണര്‍ 6Xന് 12,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് വഴി ജോലിക്ക് അപേക്ഷിക്കാം, എങ്ങനെ?

എന്നാല്‍ ഹോണര്‍ 8നോടു മത്സരിക്കാന്‍ കൂള്‍പാഡ് എന്ന മറ്റു ചൈനീസ് കമ്പനി കൂള്‍ 1 എന്ന ഡ്യുവല്‍ ക്യാമറ ഫോണ്‍ ഇറക്കിയിക്കുന്നു. ഇപ്പോള്‍ ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളുമാണ് വിപണിയില്‍ തകര്‍ത്തു മത്സരിക്കുന്നത്.

ഈ ഫോണുകള്‍ മത്സരിക്കുന്നതിനുളള കാരണങ്ങള്‍ എന്തൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈന്‍/ഡിസ്‌പ്ലേ

ഹോണര്‍ Xനും കൂള്‍പാഡ് കൂള്‍ 1നും മെറ്റല്‍ യൂണി-ബോഡി ഡിസൈന്‍ ആണ്. കൂടാതെ ക്യാപ്‌സൂള്‍ ആകൃതിയിലുളള ഡ്യുവല്‍ ക്യാമറ മോഡ്യൂള്‍ ഇതിനു പുറകിലായി ഘടിപ്പിച്ചിട്ടുണ്ട്. കാഴ്ചയില്‍ ഈ രണ്ടു ഫോണുകളും ഒരു പോലെയാണ്. എന്നാല്‍ കൂള്‍പാഡ് നോട്ട് 3യെ വച്ചു താരതമ്യം ചെയുമ്പോള്‍ ഉപയോഗിക്കാന്‍ കുറച്ചു കൂടി എളുപ്പം ഹോണര്‍ 6X എന്നു പറയപ്പെടുന്നു.

ഡിസ്‌പ്ലേയെ കുറിച്ചു പറയുമ്പോള്‍ 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ്. എന്നാല്‍ ഹോണര്‍ 6Xന് 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് പാനലും, കൂള്‍ 1ന് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3യുമാണ് നല്‍കിയിരിക്കുന്നത്.

അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ടാറ്റ ഡോകോമോ!

 

ഹാര്‍ഡ്‌വയര്‍

ഹാര്‍ഡ്‌വയറിനെ കുറിച്ചു സൂചിപ്പിക്കുമ്പോള്‍ മത്സരാധിഷ്ഠിതമായി ഹാര്‍ഡ്‌വയറുകളാണ് നല്‍കിയിരിക്കുന്നത്. കൂള്‍ 1ന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 ചിപ്പ്‌സെറ്റും 4ജിബി റാം, 32ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയുമാണ്.

എന്നാല്‍ ഹോണര്‍ 6Xന് കിരിന്‍ 655 ചിപ്‌സെറ്റാണ്, ഈ ഫോണ്‍ രണ്ട് വേരിയന്റിലാണ് ഇറങ്ങിയിരിക്കുന്നത്. ഒന്ന് 3ജിബി റാം 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് രണ്ടാമത്തേത് 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍

കിരിന്‍ 655 ചിപ്‌സെറ്റിനെ 655 ചിപ്‌സെറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പവര്‍ കുറച്ചു കുറവാണ്. കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ വൈഫൈ 802.11/b/g/n, ജിപിഎസ്, 4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത് എന്നിവ രണ്ടു ഫോണുകളിലും ഉണ്ട്. എന്നാല്‍ ഹോണര്‍ 6X നെ വൈ-െൈഫ റിപ്പീറ്റര്‍ എന്നാണ് കമ്പനി പറയുന്നത്. അതായത് ഈ ഫോണ്‍ അടുത്തുളള വൈ-ഫൈ സിഗ്നലുകള്‍ ശേഖരിക്കുന്ന വൈ-ഫൈ മോഡമായി ഉപയോഗിക്കാം.

 

സോഫ്റ്റ്‌വയര്‍

ഹുവായ് ഹോണര്‍ 6X റണ്‍ ചെയ്യുന്നത് EMUI 4.1 ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയാണ്. എന്നാല്‍ കൂള്‍ 1ന് EUI 5.6 ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയാണ്.

നിങ്ങള്‍ അറസ്റ്റിലാകുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍!

ക്യാമറ

ഈ രണ്ട് ഫോണിനും ഡ്യുവല്‍ ക്യാമറകള്‍ പിന്നിലായാണ് ഉളളത്. ഹോണര്‍ 6Xന് 12എംബി, 2എംബി സോണി IMX386 സെന്‍സറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഡിഎസ്എല്‍ആര്‍ ഇമേജുകള്‍ പോലെ എടുക്കാന്‍ കഴിയുന്നതാണ്.

ജിയോയുമായി ഏറ്റുമുട്ടാന്‍ ഐഡിയയും വോഡാഫോണും

എന്നാള്‍ കൂള്‍പാഡ് കൂള്‍ 1ന് 13എംബി ഡ്യുവല്‍ 13എംബി ഡ്യുവല്‍ ക്യാമറയാണ്.

 

ബാറ്ററി

കൂള്‍പാഡ് നോട്ട് 1ന് 4,060എംഎഎച്ച് ബാറ്ററിയും ഹോണര്‍ 6Xന് 3,340എംഎഎച്ചുമാണ്.

സൗജന്യ അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ഐഡിയ എത്തുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A couple of years ago, dual camera setup was just an idea that needed to be perfectly executed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot