ഹുവാവെ ഹോണർ 8 ആൻഡ്രോയിഡ് 7.0 ന്യുഗറ്റ് അപ്ഡേറ്റ് 2017 ഫെബ്രുവരിയിൽ

Posted By: Midhun Mohan

ഹുവാവെ ഹോണർ 8 അവരുടെ ആൻഡ്രോയിഡ് 7.0 ന്യുഗറ്റ് അപ്‌ഡേറ്റിന്റെ ബീറ്റ് ടെസ്റ്റിംഗ് തുടങ്ങിയ വിവരം നേരത്തെ ഗിസ്‌ബോട്ട് അറിയിച്ചിരുന്നു. ഇന്ത്യയിൽ അവരുടെ ആൻഡ്രോയിഡ് 7.0 ന്യുഗറ്റ് അപ്ഡേറ്റ് ഫെബ്രുവരിയിൽ എത്തുമെന്നാണ് സൂചന.

ഹുവാവെ ഹോണർ 8 ആൻഡ്രോയിഡ് അപ്ഡേറ്റ് ഫെബ്രുവരിയിൽ

ഈ അപ്‌ഡേറ്റിലൂടെ ഹോണർ 8ന് ക്വിക് റിപ്ലൈ, സ്പ്ലിറ്റ് സ്‌ക്രീൻ മൾട്ടിടാസ്കിങ്, പുതുമകളോട് കൂടിയ നോട്ടിഫിക്കേഷൻ മെനു എന്നിവ ലഭിക്കുന്നു. യൂസറിനു ഒരേ ഫോണിൽ പല തരത്തിലുള്ള പ്രൊഫൈലുകൾ വഴി അവരുടെ സ്വകാര്യ ആവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കുമുള്ള തരത്തിലുള്ള മാറ്റങ്ങൾ ഫോണിൽ വരുത്താനും സാധിക്കും.

100 രൂപയില്‍ കുറഞ്ഞ മൊബൈല്‍ ആക്‌സസറീസുകള്‍!

ഹോണർ 8 ഇപ്പോൾ ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ സോഫ്റ്റ്‌വെയറിലാണ് പ്രവർത്തിക്കുന്നത്. ഈ അപ്ഡേറ്റിൽ EMUI 5.0 ലഭിക്കും. യൂസർ ഫോൺ ഉപയോഗിക്കുന്ന രീതി ഫോൺ സ്വയം മനസ്സിലാക്കി പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ ഈ അപ്ഡേറ്റ് വഴി കഴിയും. ബാറ്ററി കാര്യക്ഷമതയും, സെക്യൂരിറ്റിയും ഈ അപ്ഡേറ്റിലൂടെ ശക്തിപ്പെടുത്തിയിരിക്കുന്നു.

5.2 ഇഞ്ച് FHD ഡിസ്പ്ലേയാണ് ഹോണർ 8ൽ നൽകിയിരിക്കുന്നത്. ഹുവായെയുടെ ഒക്റ്റാകോർ ഹൈസിലിക്കോൺ കിറിൻ 950 പ്രോസസ്സർ, 4 ജിബി റാം, 32 ജിബി സ്റ്റോറേജ്, LED ഫ്ലാഷ് അടങ്ങിയ 12MP ഡ്യുവൽ ക്യാമറ, ഓട്ടോ ഫോക്കസ് അടങ്ങിയ 8MP സെൽഫി ക്യാമറ എന്നിവയാണ് മറ്റു ഫീച്ചറുകൾ.

English summary
Huawei Honor 8 to roll out Android 7.0 Nougat in India starting Feb onwards.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot