10,000 രൂപയ്ക്ക് താഴെയുളള മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഹുവായി ഹൊണര്‍ ഹൊളി ആകുന്നതിന്റെ 8 കാരണങ്ങള്‍...!

|

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഹൊണര്‍ സീരീസിന്റെ അവതരണത്തോടെ, സാംസങ്, മോട്ടറോള, ആപ്പിള്‍ തുടങ്ങിയവരുമായി ഹുവായി ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുളള ഡിവൈസുകളുമായി ചൈനീസ് കമ്പനി വിപണിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്, ഈ വിജയം ഇവര്‍ ഇനിയുളള നാളുകളില്‍ കൂടി നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

20,000 രൂപയ്ക്ക് താഴെയുളള വിഭാഗത്തില്‍ ഹൊണര്‍ 6 വന്‍ വിജയമായപ്പോള്‍, കമ്പനിയില്‍ നിന്നുളള മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ 10,000 രൂപയ്ക്ക് താഴെയുളള വിഭാഗത്തില്‍ നവ തരംഗം സൃഷ്ടിക്കുകയാണ്. കൈ പിടിയില്‍ ഒതുക്കാവുന്ന, ഹുവായി ഹൊണര്‍ ഹോളി ഇന്ത്യന്‍ വിപണിയില്‍ അത്ഭുതപൂര്‍വമായ സാന്നിദ്ധ്യമാണ് അറിയിക്കുന്നത്. മൈക്രോമാക്‌സ് പോലുളള ഇന്ത്യന്‍ കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തി കൊണ്ട് ഫഌപ്കാര്‍ട്ടില്‍ 6,999 രൂപയ്ക്കാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്നത്.

 

അതിമനോഹരമായ രൂപഘടനയില്‍ മെനഞ്ഞെടുത്ത ഹൊണര്‍ ഹോളി 5.0 ഇഞ്ച് 720 X 1280 പിക്‌സലുകള്‍ ഡിസ്‌പ്ലേ, ക്വാഡ് കോര്‍ 1.3 ഗിഗാഹെര്‍ട്ട്‌സ് പ്രൊസസ്സര്‍, 8.0 മെഗാപിക്‌സല്‍ ക്യാമറ, ലിയോണ്‍ 2,000 എംഎഎച്ച് ബാറ്ററി, 16 ജിബി സ്‌റ്റോറേജ്, 1 ജിബി റാം എന്നിവ കൊണ്ട് സമ്പന്നമാണ്. ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റ് ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

3ജി 21 എംബിപിഎസ് എച്ച്‌സ്ഡിപിഎ, 5.76 എംബിപിഎസ് എച്ച്എസ്‌യുപിഎ, 2ജി ജിഎസ്എം 900/ 1800 / 1900 മെഗാഹെര്‍ട്ട്‌സ് (ഡുവല്‍ സിം), വൈഫൈ 802.11 ബി/ജി/എന്‍, ബ്ലൂടൂത്ത് V4, എ-ജിപിഎസ്, മൈക്രോ യുഎസ്ബി V2 എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

നിങ്ങള്‍ ഈ ക്രിസ്തുമസ്സിന് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഹുവായി ഹൊണര്‍ തിരഞ്ഞെടുക്കാനുളള 8 മികച്ച കാരണങ്ങളാണ് താഴെ അടയാളപ്പെടുത്തുന്നത്.

സ്ലൈഡറിലൂടെ നീങ്ങുക.

1

1

സ്‌ക്രീനില്‍ നിന്ന് ബോഡിയിലേക്ക് 68% അനുപാതത്തോട് കൂടി ഉറപ്പുളള, കട്ടികൂടിയ വളഞ്ഞ പുറക് വശമാണ് ഇതിനുളളത്. വളരെ ഒതുങ്ങിയതും ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമാണ് ഇത്.

2

2

സാംസങ് ബിഎസ്‌ഐ 8 എംപി പ്രൈമറി ക്യാമറയുമായാണ് ഇത് എത്തുന്നത്. എഫ്2.0 വൈഡ് അപര്‍ച്ചര്‍, 5 സെറ്റ് ഒപ്റ്റിക്കല്‍ ലെന്‍സുകള്‍, 2 വശവും ട്രാന്‍സ്പരന്റായ, വിരലടയാളങ്ങളെ തടയുന്ന 3 പാളി ലെന്‍സ് കോട്ടിങ് എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. 2 എംപിയുടേതാണ് ഫ്രണ്ട് ക്യാമറ.

3

3

5 ഇഞ്ച് 720 പിക്‌സല്‍ എച്ച്ഡി (294 പിപിഐ) ഐപിഎസ് ഡിസ്‌പ്ലേ നിറ വര്‍ദ്ധനവിനുളള എഞ്ചിനുമായാണ് എത്തുന്നത്, വൈഡ് വ്യൂവിങ് ആംഗിളില്‍ ഇത് ഗുണനിലവാരമുളള ചിത്രം ഉറപ്പാക്കുന്നു.

4
 

4

1.3 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍ 28 എന്‍എം എന്‍കാപ്‌സുലേഷന്‍ സാങ്കേതികതയുമായാണ് എത്തുന്നത്. സുഗമമായ വേഗതയുളള പ്രവര്‍ത്തനത്തിന് 1 ജിബി റാമും നല്‍കിയിരിക്കുന്നു.

5

5

ഇരട്ട സിം സ്ലോട്ടില്‍ 3ജി, 2ജി സിമുകള്‍ പിന്തുണയ്ക്കുന്നു. കൂടാതെ ഡബ്ലിയുസിഡിഎംഎ, ജിഎസ്എം എന്നിവയും ഫോണ്‍ പിന്തുണയ്ക്കുന്നു.

6

6

100 സിസ്റ്റം ഒപ്റ്റിമൈസേഷനുകളും, പുതിയ വിഡ്ജറ്റുകളോട് കൂടിയ ആകര്‍ഷകമായ ഇന്റര്‍ഫേസും, വൈഫൈ ഡിസ്‌പ്ലേയും ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 നല്‍കുന്നു.

7

7

2000 എംഎഎച്ചിന്റെ ബാറ്ററി സാധാരണ ഉപയോഗത്തില്‍ 24 മണിക്കൂറും, നേരിയ ഉപയോഗത്തില്‍ 48 മണിക്കൂറും നിലനില്‍ക്കുന്നു. ഹുവായി സ്മാര്‍ട്ട്പവര്‍ 2.0-ഉം, കുറഞ്ഞ ഊര്‍ജ്ജം വലിച്ചെടുക്കുന്ന സിപിയു ഘടകങ്ങളും 30%-ത്തില്‍ കൂടുതല്‍ ബാറ്ററി ജീവിതം ഉറപ്പാക്കുന്നു.

8

8

സിഗ്നലുകള്‍ സ്വീകരിക്കുന്നതിനുളള മികച്ച ശേഷിയും, ബലം കുറഞ്ഞ സിഗ്നല്‍ അന്തരീക്ഷത്തില്‍ സ്ഥിരതയാര്‍ന്ന കോളുകളും ഹുവായി ഹൊണര്‍ ഹോളിയുടെ ഗുണങ്ങളാണ്. ഭൂമിക്കടിയിലുളള ഗ്യാരേജുകളില്‍ പോലും പകുതി മറച്ച മെറ്റല്‍ പ്ലേറ്റ് സിഗ്നലുകളെ ശക്തമായാണ് വലിച്ചെടുക്കുന്നത്.

Huawei Honor HollySamsung Galaxy Core 2 SM-G355HZWDINUSony Xperia MXiaomi Redmi 1SMoto E
Camera8 MP Camera +2 MP Secondary Camera5 MP Camera+0.3 MP Secondary Camera5 MP Camera+0.3 MP Secondary Camera8 MP Camera+1.6 MP Secondary Camera5 MP Camera +no Front camera available
Display5 inch, HD Display4.5 inch, WVGA display4 inch, FWVGA display4.7 Inch HD display4.3 inch HD display
Processor and Storage1.3 Ghz Quad Core, 1 GB RAM+16 GB ROM1.2 Ghz Quad Core, 768 MB+4GB ROM1 Ghz Quad Core, 1 GB RAM+4 GB ROM1.6 GHz Quad Core, 1GB RAM + 8GB ROM1.2 Ghz Dual Core Snapdragon, 1 GB RAM+ 4GB ROM
ConnectivityDual SIM, 3GDual SIM, 3GSingle SIM, 3GDual SIM, 3GDual SIM, 3G
Operating SystemAndroid 4.4 (KitKat)Android 4.4 (KitKat)Android 4.1 (Jelly Bean)Android 4.3 (Jelly Bean)Android 4.4.2 (KitKat)
Price69997,999 /-9,979 /-59996999

Most Read Articles
Best Mobiles in India

English summary
Here are 8 reasons supporting why you should buy a power house like Huawei Honor Holly.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X