Home
Mobile

മൂന്നായി മടക്കാം, ഒടിക്കാം, തിരിക്കാം ! ഫോൾഡബിൾ ഫോണുകളുടെ തലവര മാറ്റാൻ Huawei Pura X

ഫോൾഡബിൾ സ്മാർട്ട് ഫോൺ രംഗത്തെ വലിയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡായ Huawei . മൂന്നായി മടക്കാൻ സാധിക്കുന്ന 'ട്രൈ ഫോൾഡ്' സ്മാർട്ട് ഫോൺ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കമ്പനി. മൂന്നായി മടക്കുന്ന സ്‌ക്രീൻ നിവർത്തുന്നതോടെ അത് ടാബ് ലെറ്റിന് തുല്യമായ വലിപ്പമുള്ള സ്‌ക്രീൻ ആയി മാറും. വിപണിയിലുള്ള ടാബ് ലെറ്റുകളോട് മത്സരിക്കാനാകും വിധമായിരിക്കും ഇത് ഒരുക്കുക. Huawei Pura X എന്നാണ് ഫോണിന് പേര് നൽകിയിരിക്കുന്നത്. ചൈനീസ് വിപണിയിൽ ആപ്പിളിന്റെ മുഖ്യ എതിരാളിയാണ് Huawei . സമീപകാലത്തുണ്ടായ തിരിച്ചടികളിൽ നിന്നുള്ള Huaweiയുടെ തിരിച്ചുവരവ് നേരിട്ട് ബാധിക്കുക ആപ്പിളിനെയാണ്. ആപ്പിൾ ഇതുവരെ ഫോൾഡബിൾ ഫോൺ സാങ്കേതിക വിദ്യ പുറത്തിറക്കിയിട്ടില്ലെന്നതും വിപണിയിൽ Huaweiയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്.

പ്രശസ്ത ക്യാമറ നിർമ്മാതാക്കളായ ലൈക്ക കമ്പനിയുടെ ട്രിപ്പിൾ ക്യാമറയാണ് Huawei Pura X ന്. മുന്നിൽ 10.7MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമുണ്ട്. അതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സാങ്കേതികവിദ്യയുള്ള 50MP പ്രൈമറി ലെൻസ്, 40MP അൾട്രാ-വൈഡ്-ആംഗിൾ മാക്രോ ലെൻസ്, OIS ഉള്ള 8MP ടെലിഫോട്ടോ ലെൻസ് എന്നിവയാണ് Huawei Pura X ൽ ഉൾപ്പെടുന്നത്.

ഫോൾഡബിൾ ഫോണുകളുടെ തലവര മാറ്റാൻ Huawei Pura X

ഇനി ഡിസ്പ്ലേ നോക്കുകയാണെങ്കിൽ ഉൾവശത്ത്, 6.3 ഇഞ്ച് ഫ്ലെക്സിബിൾ OLED LTPO 2.0 ഡിസ്പ്ലേയുണ്ട്. അതിൽ 1Hz മുതൽ 120Hz വരെ വേരിയബിൾ സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 300Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 2,500 nsti പീക്ക് ബ്രൈറ്റ്നസ്, 2120 x 1320 പിക്സൽ റെസല്യൂഷൻ എന്നിവയും നൽകിയിട്ടുണ്ട്.

പുറത്തെ സ്‌ക്രീൻ നോക്കുകയാണെങ്കിൽ Huawei Pura X ന് 3.5 ഇഞ്ച് OLED LTPO 2.0 ഡിസ്‌പ്ലേയുണ്ട്. അതിൽ 120Hz വരെ സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 980 x 980 പിക്‌സൽ റെസല്യൂഷനാണ് നൽകിയിരിക്കുന്നത്. നാനോ എസ്ഡി കാർഡ്, 4720എംഎഎച്ച് ബാറ്ററി, 40വാട്ട് സൂപ്പർ ചാർജർ, 66വാട്ട് വൈയർലെസ്സ് ചാർജിങ് പാഡ് എന്നിവയാണ് Huawei Pura X ന് ഉള്ളത്.

ഫോൾഡബിൾ ഫോണുകളുടെ തലവര മാറ്റാൻ Huawei Pura X

ഹാർമണി ഒഎസ് 5.0 ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ 16 ജിബി റാമും 1 ടിബിവരെ സ്റ്റോറേജുമുണ്ട്. മൂന്ന് വേരിയന്റുകളിലാണ് ഫോൺ ഇറങ്ങിയിരിക്കുന്നത്. 12 ജിബി + 256 ജിബി ഫോണിന് 7499 യുവാൻ ഏകദേശം 89543 രൂപയാണ് വില. 16 ജിബി + 512 ജിബിക്ക് 8999 യുവാൻ ഏകദേശം 1,07,446 രൂപയും, 16 ജിബി + 1ടിബിക്ക് 9999 യുവാൻ ഏകദേശം 1,19,386 രൂപയാണ് വില വരുന്നത്.

ഇഎംയുഐ 9, ആൻഡ്രോയിഡ് 9.0 പൈയാണ് ഓപ്പറേറ്റിങ് സോഫ്‌റ്റ്വെയർ. ചുവപ്പ്, പച്ച, വെള്ള, ചാര, കറുപ്പ് എന്നീ അഞ്ച് നിറങ്ങളിലാണ് നിറങ്ങളിലാണ് ഫോൺ ലഭിക്കുന്നത്. മാർച്ച് 21 മുതൽ ചൈനയിൽ VMall വഴി Huawei Pura X വാങ്ങാൻ സാധിക്കും. ഫോൺ തുറക്കുമ്പോൾ 143.2 mm നീളവും 91.7 mm വീതിയുമാണ് ഡിസ്പ്ലേയ്ക്ക് ഉണ്ടാവുക. കാണുമ്പോൾ ചെറുതാണെങ്കിലും ഏതൊരു സ്മാർട്ട് ഫോണിനേക്കാളും വീതിയുള്ളതായിട്ടാണ് Huawei Pura X നിർമ്മിച്ചിരിക്കുന്നത്. ഇനി ഫോൺ മടക്കിയാൽ അതിന്റെ അളവുകൾ 91.7 mm x 74.3 mm ആയി മാറുകയും ചെയ്യും.

കൂടാതെ ഇത് ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, നാവിക്, എൻഎഫ്‌സി എന്നിവയെ പിന്തുണയ്ക്കുന്നു. ഒരു ഉപകരണത്തിൽ നിന്ന് മറ്റൊന്നിലേക്ക് എയർ ജെസ്റ്ററുകൾ ഉപയോഗിച്ച് സംഗീത ഫയലുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പിടിച്ചെടുക്കാനും ഡ്രോപ്പ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു AI ടെലിപോർട്ടേഷൻ സവിശേഷതയും Huawei Pura X നൽകിയിട്ടുണ്ട്.

FAQs
Huawei കമ്പനിയുടെ തുടക്കം എവിടെ നിന്ന്

Shenzhen, China

ഏത് വർഷമാണ് Huawei കമ്പനി തുടക്കം കുറിച്ചത്

1987

Huawei പുറത്തിറക്കിയ ആദ്യ ഫോൺ

Huawei C300

GizBot Technology

More from GizBot

Best Mobiles in India

English summary
Huawei has launched the Pura X foldable smartphone in China, featuring a unique 16:10 aspect ratio for better use in both horizontal and vertical modes. The device runs on HarmonyOS 5, Huawei's in-house operating system, built independently of Google's Android. Priced starting at 7,499 Yuan (approximately ₹89,534), the Huawei Pura X is available in five colors and will be available for purchase in China starting March 21st.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X