ലോകത്തിലെ ഏറ്റവും 'മെലിഞ്ഞ' സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലുമെത്തി; വില 29999 രൂപ

Posted By:

ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍ എന്നവകാശപ്പെടുന്ന ഹുവാവെ അസെന്‍ഡ് P6 ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 29999 രൂപയാണ് വിലയിട്ടിരിക്കുന്നത്. 6.18 മില്ലി മീറ്ററാണ് വീതി. ഹുവാവെയുടെ മറ്റു രണ്ടു മോഡലുകളായ അസെന്‍ഡ് G610, അസന്‍ഡ് G700 എന്നിവ അടുത്തിടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പനയ്‌ക്കെത്തിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ ഫോണ്‍ ലോഞ്ച് ചെയ്തത്.

ഹുവാവെ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അസന്‍ഡ് P6-ന്റെ പ്രത്യേകതകള്‍

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് LCD ഡിസ്‌പ്ലെ,
ആന്‍ഡ്രോയ്ഡ് 4.2.2. ഓപ്പറേറ്റിംഗ് സിസ്റ്റം.
ഹുവാവെയുടെ K3V2 ചിപ്‌സെറ്റ്
1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
1080 പിക്‌സല്‍ HD വിഡിയോ റെക്കോഡിംഗ് സാധ്യമാക്കുന്ന 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ
5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി
32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്
2000 mAh ബാറ്ററി

ഫോണിന്റെ കൂടുതല്‍ പ്രത്യേകതകളും ചിത്രങ്ങളും താഴെ

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹുവാവെ അസെന്‍ഡ് P6

720- 1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് IPS LCD മള്‍ടി ടച്ച് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. വരവീഴാതിരിക്കാനുള്ള ഗൊറില്ലാ ഗ്ലാസ് പ്രൊട്ടക്ഷനുമുണ്ട്.

 

ഹുവാവെ അസെന്‍ഡ് P6

8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. 1080 പിക്‌സല്‍ HD വീഡിയോ റെക്കോഡിംഗ് സാധ്യമാക്കുന്നതാണ് പിന്‍ വശത്തുള്ള ക്യാമറ.

 

ഹുവാവെ അസെന്‍ഡ് P6

ഹുവാവെ സ്വന്തമായി വികസിപ്പിച്ചെടുത്ത K3V2 ചിപ്‌സെറ്റ്, 1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം എന്നിവ ഫോണ്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

 

ഹുവാവെ അസെന്‍ഡ് P6

ആന്‍ഡ്രോയ്ഡ് 4.2.2 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

 

ഹുവാവെ അസെന്‍ഡ് P6

ഇന്‍ബില്‍റ്റ് മെമ്മറി 8 ജി.ബി.യാണ്. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജി.ബി. വരെ വികസിപ്പിക്കാം.

 

ഹുവാവെ അസെന്‍ഡ് P6

വൈ-ഫൈ, വൈ-ഫൈ ഡയരക്റ്റ്, വൈ-ഫൈ ഹോട്‌സ്‌പോട്, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി, യു.എസ്.ബി. ഓണ്‍ ദി ഗോ, എഫ്.എം. റേഡിയോ, ജി.പി.എസ്.

 

ഹുവാവെ അസെന്‍ഡ് P6

2000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 2 ജിയില്‍ 28 മണിക്കൂറും 3 ജിയില്‍ 14.30 മണിക്കൂറും ടോക്‌ടൈം കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്റ്റാന്‍ഡ് ബൈ സമയം 2 ജിയില്‍ 416 മണിക്കൂറും 3ജിയില്‍ 315 മണിക്കൂറുമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലോകത്തിലെ ഏറ്റവും 'മെലിഞ്ഞ' സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലുമെത്തി

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot