ഹുവാവെ എം835 സ്‌പെഷ്യല്‍ എഡിഷന്‍ ഫോണ്‍

Posted By: Super

ഹുവാവെ എം835 സ്‌പെഷ്യല്‍ എഡിഷന്‍ ഫോണ്‍

യുഎസ് മാര്‍ക്കറ്റില്‍ കാല്പനിക സൗന്ദര്യം കൊണ്ട് വിസ്മയം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഹുവാവെയും, സര്‍വ്വീസ് പ്രൊവൈഡറായ മെട്രോപിസിഎസ്സും. നേരത്തെ വിപണിയിലുണ്ടായിരുന്ന ഹാന്‍ഡ്‌സെറ്റാണ് എം835. എന്നാല്‍ ഇപ്പോള്‍ മെട്രോപിസിഎസ് പുറത്തിറക്കിയിരിക്കുന്ന പുതിയ ഹാന്‍ഡ്‌സെറ്റാണ് ഹുവാവെ എം835 ടോക്കിഡോക്കി എഡിഷന്‍.

അതെ, ഇതിന്റെ ഡിസൈന്‍ ടോക്കിഡോക്കിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍വശത്ത് ചില ഗ്രാഫിക്‌സ് ഉണ്ട്. ജപ്പാന്‍ കലയെ അടിസ്ഥാനമാക്കിയുള്ള സൈമണ്‍ ലെഗ്നോയുടെ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇങ്ങനെയൊരു ഗ്രാഫിക്‌സ് ഡിസൈന്‍ ഈ പുതിയ ഹുവാവെ എം835 സ്‌പെഷ്യല്‍ എഡിഷന് കൊടുത്തിരിക്കുന്നത്.

പോക്കിമോണ്‍ രീതിയിലുള്ള ഈ ചിത്രങ്ങള്‍ കാരണം എതായാലും മൊബൈലിന്റെ പിന്‍വശമായിരിക്കും കൂടുതല്‍ ആകര്‍ഷണീയം എന്നൊരു രസകരമായ അവസ്ഥ ഇതിനുണ്ടാകും.

ഹുവാവെ എം835നേക്കാള്‍ എന്തുകൊണ്ടും മികച്ച രീതിയിലാണ് ഈ പുതിയ എഡിഷന്‍ ഹാന്‍ഡ്‌സെറ്റിന്റെ രൂപകല്‍പന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതിന്റെ ടോക്കിഡോക്കി ഡിസൈന്‍ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും അഭിരുചികള്‍ക്ക് ഇണങ്ങും വിധമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കാഴ്ചയ്ക്ക് നല്ല വിരുന്നാണ് ഈ പുതിയ എഡിഷന്‍ നല്‍കുന്നത്. അതോടൊപ്പം, ഇതിന്റെ വലിപ്പക്കുറവ് ആര്‍ക്കും സ്വന്തമാക്കി തന്റെ പോക്കറ്റിലിടാന്‍ പ്രേരണയുണ്ടാകും.

മറ്റൊരു രസകരവും ആകര്‍ഷണീയവുമായ ഇതിന്റെ പ്രത്യേകത എന്നു പറയുന്നത്, ഇതിന് രണ്ട് ബാറ്ററി കവര്‍ അല്ലെങ്കില്‍ ഹാന്‍ഡ്‌സെറ്റിന്റെ പിന്‍ഭാഗം ഉണ്ടെന്നതാണ്. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് ടോക്കിഡോക്കി ഡിസൈന്‍ മാറ്റി മാറ്റി സുഹൃത്തുക്കളെ അനപരപ്പിക്കാന്‍ കഴിയും.

എന്നാല്‍ അടിസ്ഥാനപരമായി വലിയ വ്യത്യാസങ്ങള്‍ എം835ഉം പുതിയ എഡിഷനും തമ്മില്‍ കാര്യമായ വത്യാസം ഇല്ല. ഏതൊരു ടി-മൊബൈല്‍ കോമറ്റിനെയും പോലെ ഇതിനും ഒരു 3.2 മെഗാപിക്‌സല്‍ ക്യാമറ, 2.1 ബ്ലൂടൂത്ത് കണക്ഷന്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, 2.8 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ, വൈഫൈ, ആന്‍ഡ്രോയിഡ് ഫ്രയോയുടെ എല്ലാ പ്രത്യേകതകളും ഇതിനും ഉണ്ട്്.

ഒരു സര്‍വ്വീസ് പ്രൊവൈഡര്‍ എന്ന നിലയില്‍ മെട്രോപിസിഎസ് യുഎസ് മാര്‍ക്കറ്റില്‍ അത്ര വലിയ ഒരു സ്ഥാനം നിലവില്‍ ഇല്ല. എന്നാല്‍ ഹുവാവെ എം835 ടോക്കിഡോക്കി വിപണിയിലെത്തിക്കുക വഴി തന്റേതായ ഒരു സ്ഥാനം കണ്ടെതാതാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot