ഹുവായിയുടെ ഹുവായ് മേറ്റ് 10, മേറ്റ് 10 പ്രോ വളരെ വ്യത്യസ്ഥം!

|

ഹുവായി അവസാനം തങ്ങളുടെ രണ്ട് ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ അവതരിപ്പിച്ചു. ഹുവായി മേറ്റ് 10ഉും മറ്റൊന്ന് മേറ്റ് 10 പ്രോയുമാണ്. ജര്‍മനിയില്‍ നടന്ന ഇവന്റിലാണ് ഈ ഫോണുകളുടെ പ്രഖ്യാപനം നടന്നത്.

 

ബിസിനസ് വാട്ട്‌സാപ്പും സാധാരണ വാട്ട്‌സാപ്പും തമ്മില്‍ എന്താണ് വ്യത്യസം!ബിസിനസ് വാട്ട്‌സാപ്പും സാധാരണ വാട്ട്‌സാപ്പും തമ്മില്‍ എന്താണ് വ്യത്യസം!

ഹുവായിയുടെ ഹുവായ് മേറ്റ് 10, മേറ്റ് 10 പ്രോ വളരെ വ്യത്യസ്ഥം!

ഹുവായിയുടെ മറ്റു ഫോണുകളില്‍ നിന്നും വ്യത്യസ്ഥമാണ് ഇൗ രണ്ട് പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍. ഈ രണ്ട് ഫോണുകളുടേയും സവിശേഷതകള്‍ ഏകദേശം ഒരു പോലെയാണ്.

ഹുവായ് മേറ്റ് 10, മേറ്റ് 10 പ്രോ എന്നീ ഫോണുകള്‍ ഇവിടെ താരതമ്യം ചെയ്യാം..

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ഹുവായി മേറ്റ് 10 എത്തിയിരിക്കുന്നത് 5.9 ഇഞ്ച് ഡിസ്‌പ്ലേ, 2560X 1440 പിക്‌സല്‍ എല്‍സിഡി ഡിസ്‌പ്ലേയിലാണ്. എന്നാല്‍ മേറ്റ് 10 പ്രോയ്ക്ക് 6 ഇഞ്ച് FHD OLED ഡിസ്‌പ്ലേ 2160X1080 റിസൊല്യൂഷനും. ഈ രണ്ട് ഫോണുകള്‍ക്കും കാഴ്ചയില്‍ ഒരേ ഡിസ്‌പ്ലേയും സമചതുര ബെസലുകളുമാണ്.

ഹുവായി മേറ്റ് 10ന് സ്‌ക്രീന്‍ ബോഡി റേഷ്യോ 81:79 ഉും ഹുവായ് മേറ്റ് 10 പ്രോയ്ക്ക് സ്‌ക്രീന്‍ ബോഡി റേഷ്യോ 81:61 ഉും ആകുന്നു.

 

പ്രോസസര്‍/ സ്‌റ്റോറേജ്

പ്രോസസര്‍/ സ്‌റ്റോറേജ്

കിരിന്‍ 970 സിപിയു ആണ് ഈ രണ്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്. ന്യൂറല്‍ നെറ്റ്‌വര്‍ക്ക് പ്രോസസര്‍ (NPU) പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ മൊബൈല്‍ പ്രോസസറാണ് ഹുവായ് എന്ന് അവകാശപ്പെടുന്നു. പുതിയ ചിപ്‌സെററ് രൂപ കല്‍പന ചെയ്തിരിക്കുന്നത് ആഴത്തിനുളള പഠനത്തിനു വേണ്ടിയാണ്.

4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഹുവായി മേറ്റ് 10ന്, എന്നാല്‍ ഹുവായി മേറ്റ് 10 പ്രോ രണ്ട് വേരിയന്റിലാണ് എത്തുന്നത്, ഒന്ന് 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും. ഹുവായി മേറ്റ് 10ന് 256ജിബി മെക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം എന്നാല്‍ മേറ്റ് 10 പ്രോയ്ക്ക് ഈ സവിശേഷത നഷ്ടപ്പെട്ടിരിക്കുന്നു.

ജിയോ ഫോണ്‍ രണ്ടാം ഘട്ട ബുക്കിംഗ് ദീപാവലിക്കു ശേഷം!ജിയോ ഫോണ്‍ രണ്ടാം ഘട്ട ബുക്കിംഗ് ദീപാവലിക്കു ശേഷം!

മറ്റു സവിശേഷതകള്‍
 

മറ്റു സവിശേഷതകള്‍

ഡ്യുവല്‍ സിം സവിശേതയുളള ഈ ഫോണുകള്‍ക്ക് എന്‍എഫ്‌സി, യുഎസ്ബി സി, വൈഫൈ, ബ്ലൂട്ടൂത്ത് എന്നിവ കണക്ടിവിറ്റികളാണ്. മേറ്റ് 10ന് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സ്‌കീനിന്റെ താഴെയായും എന്നാല്‍ മേറ്റ് 10 പ്രോയ്ക്ക് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ പിന്‍ വശത്തുമായാണ് നല്‍കിയിരിക്കുന്നത്.

വില

വില

മേറ്റ് 10ന്റെ വില 53,400 രൂപയും മേറ്റ് പ്രോയ്ക്ക് 61,000 രൂപയുമാണ്. മേറ്റ് പ്രോ ഓസ്‌ട്രേലിയ, ചൈന, ഇൗജിപ്റ്റ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ആദ്യം ലഭിച്ചു തുടങ്ങും.

എന്നാല്‍ മേറ്റ് പ്രോ യൂറോപ്പ്, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ലഭിച്ചു തുടങ്ങും.

 

Best Mobiles in India

English summary
Huawei's CEO, Richard Yu took to the stage and unveiled the company's new flagship smartphones and further stated that two new phones are the most advanced devices in Huawei's long lineup of smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X