വാവെയ് മേറ്റ് 20, മേറ്റ് 20 പ്രൊ, മേറ്റ് 20 X എത്തി! മൂന്നും ഗംഭീരം!

|

വാവെയ് ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന മോഡലായ മേറ്റ് 20 സീരീസിൽ പെട്ട ഫോണുകൾ ഇന്നലെ കമ്പനി പുറത്തിറക്കി. രണ്ടു മോഡലുകൾ പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് മുമ്പിൽ മൂന്നാമതൊരു മോഡൽ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വാവെയ് മേറ്റ് 20, മേറ്റ് 20 പ്രൊ എന്നിവ ഇന്നലെ പ്രതീക്ഷിച്ചിരുന്നെങ്കിലും അവയ്ക്കൊപ്പം മേറ്റ് 20 X എന്ന പടുകൂറ്റൻ മോഡൽ കൂടെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

 

മൂന്ന് മോഡലുകളുടെയും സവിശേഷതകളും മറ്റും എന്തൊക്കെയാണെന്ന് നോക്കാം.

വാവെയ് മേറ്റ് 20

വാവെയ് മേറ്റ് 20

EMUI 9.0 ൽ ആൻഡ്രോയിഡ് 9 പൈ വേർഷനിൽ ആണ് വാവെയ് മേറ്റ് 20 എത്തുന്നത്. 6.53 ഇഞ്ചിന്റെ 1080x2244 പിക്സൽ റെസൊല്യൂഷനിൽ ഉള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. 88.07 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതവും 18.7:9 ഡിസ്പ്ളേ അനുപാതവുമാണ് സ്‌ക്രീനിനുള്ളത്. HiSilicon Kirin 980 7nm പ്രോസസറിൽ എത്തുന്ന ഫോണിൽ ബാറ്ററി 4000 mAh ആണ്. ക്യാമറയുടെ കാര്യത്തിൽ 16 എംപി, 12 എംപി, 8 എംപി എന്നിങ്ങനെ മൂന്ന് ക്യാമറകൾ ആണ് പിറകിലുള്ളത്.

വാവെയ് മേറ്റ് 20 പ്രൊ

വാവെയ് മേറ്റ് 20 പ്രൊ

EMUI 9.0 ൽ ആൻഡ്രോയിഡ് 9 പൈ വേർഷനിൽ തന്നെയാണ് വാവെയ് മേറ്റ് 20 പ്രൊയും എത്തുന്നത്. എന്നാൽ 6.39 ഇഞ്ചിന്റെ 1440x3120 പിക്സൽ റെസൊല്യൂഷനിൽ ഉള്ള QHD+ ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. അതേപോലെ 86.9 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതവും 19.5:9 ഡിസ്പ്ളേ അനുപാതവുമാണ് സ്‌ക്രീനിനുള്ളത്. Kirin 980പ്രോസസറിൽ എത്തുന്ന ഫോണിൽ ബാറ്ററി 4200 mAh ആണ്. മുമ്പുള്ള മോഡലിനെ അപേക്ഷിച്ച് ക്യാമറയുടെ കാര്യത്തിൽ കാര്യമായ മാറ്റം ഇവിടെ കാണാം. 40 എംപി, 20 എംപി, 8 എംപി എന്നിങ്ങനെ മൂന്ന് ക്യാമറകൾ ആണ് പിറകിലുള്ളത്. മുൻവശത്ത് 24 എംപി ക്യാമറയും ഫോണിലുണ്ട്.

വാവെയ് മേറ്റ് 20 X
 

വാവെയ് മേറ്റ് 20 X

ഈ രണ്ടു മോഡലുകൾക്കും പുറമെ കമ്പനി അവതരിപ്പിച്ച ഭീമൻ ഡിസ്പ്ളേയോടും ഭീമൻ ബാറ്ററിയോടും കൂടിയ മോഡലാണ് വാവെയ് മേറ്റ് 20 X. ഫോൺ എന്നതിന് പകരം ഒരു ഫാബ്‌ലറ്റ് എന്ന് പറയുന്നതാകും നല്ലത്. 7.2 ഇഞ്ചിന്റെ വലിയ OLED ഡിസ്‌പ്ലെയും 5000 mAh ബാറ്ററിയും 40 എംപിയുടേത് ഉൾപ്പെടെയുള്ള മൂന്ന് റിയാറേ ക്യാമറ സെറ്റപ്പും ആണ് ഫോണിന് ഉള്ളത്. IP53 വാട്ടർ, ഡസ്റ്റ് പ്രധിരോധ സെർട്ടിഫിക്കേഷനും ഫോണിനുണ്ട്.

മൂന്ന് മോഡലുകളുടെയും വിലയും ലഭ്യതയും

മൂന്ന് മോഡലുകളുടെയും വിലയും ലഭ്യതയും

4 ജിബി റാം, 128 ജിബി മെമ്മറി ഉള്ള വാവെയ് മേറ്റ് 20ക്ക് 799 യൂറോയും 6 ജിബി റാം, 128 ജിബി മെമ്മറി മോഡലിന് 849 യൂറോയും ആണ് വിലവരുന്നത്. 6 ജിബിയിൽ 128 ജിബി മെമ്മറിയിൽ ഒരേയൊരു മോഡലായി വരുന്ന മേറ്റ് 20 പ്രൊക്ക് 1049 യൂറോ ആണ് വിലയിട്ടിരിക്കുന്നത്. മേറ്റ് 20 X ആണെങ്കിൽ 899 യുറോക്കും ലഭ്യമാകും. നിലവിൽ ഇന്ത്യയിൽ എന്നിറങ്ങും എന്നതിനെ കുറിച്ചും വിലയെ കുറിച്ചുമൊന്നും യാതൊരു അറിവും ഇതുവരെ ഇല്ലെങ്കിലും വൈകാതെ തന്നെ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം.

<strong>വാട്ടര്‍ഡ്രോപ് നോച്ച്, പിന്നില്‍ ഇരട്ട ക്യാമറകള്‍, 6GB റാം; വരുന്നു വിവോ Z3i</strong>വാട്ടര്‍ഡ്രോപ് നോച്ച്, പിന്നില്‍ ഇരട്ട ക്യാമറകള്‍, 6GB റാം; വരുന്നു വിവോ Z3i

Best Mobiles in India

English summary
Huawei Mate 20, Huawei Mate 20 Pro officially launched with Kirin 980 SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X