അതിഗംഭീര ക്യാമറ, ഡിസ്പ്ളേ സവിശേഷതകളുമായി വാവെയ് Mate 20 പ്രൊ ഇന്ന്!

|

വാവെയ് സ്മാർട്ട്‌ഫോൺ ഇറക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും നാല് ക്യാമറകളുമായി എത്തി പി 20 പ്രോയിലൂടെയാണ് ആഗോളവിപണിയിൽ കമ്പനിക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്. വാവെയ്, കമ്പനിയുടെ സബ് ബ്രാൻഡായ ഓണർ എന്നിങ്ങനെ രണ്ടു പേരുകളിലും ഒരുപിടി നല്ല മോഡലുകൾ ഈയടുത്ത കാലത്തായി അവതരിപ്പിക്കുകയിണ്ടായി. അതിലേക്കിതാ ഒരു പുതിയ അഥിതി കൂടെ എത്തുകയാണ്. എന്നാൽ അത്ര നിസ്സാരക്കാരനല്ല ഈ മോഡൽ.

Mate 20, Mate 20 പ്രൊ

Mate 20, Mate 20 പ്രൊ

ഒക്ടോബർ 16, അതായത് ഇന്ന് ലണ്ടനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആണ് ഫോൺ പുറത്തിറങ്ങുക. ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് അഭ്യൂഹങ്ങൾ മാത്രമേ നമുക്ക് ഇപ്പോഴും പറയാൻ സാധിക്കുകയുള്ളൂ. ഇന്ന് ഫോൺ ഇറങ്ങുന്നതോടെ മാത്രമേ കൃത്യമായി നമുക്ക് ഫോണിന്റെ സവിശേഷതകൾ വിലയിരുത്താൻ സാധിക്കുകയുള്ളു. എന്തായാലും ഒരു 'സൂപ്പർ ഫോൺ' തന്നെയായിരിക്കും ഇതെന്ന് നമുക്ക് ഉറപ്പിക്കാം. Mate 20, അതിന്റെ Pro വേർഷൻ എന്നിവയാണ് നിന്നിറങ്ങാൻ പോകുന്ൻ രണ്ടു മോഡലുകൾ.

ഭീമൻ ഹൈ റെസൊല്യൂഷൻ ഡിസ്പ്ളേ

ഭീമൻ ഹൈ റെസൊല്യൂഷൻ ഡിസ്പ്ളേ

ഇരു മോഡലുകളും കാർവ്ഡ് OLED ഡിസ്പ്ളേയിൽ ആയിരിക്കും എത്തുക. സാധാരണ മോഡലിനെ അപേക്ഷിച്ചു പ്രൊ മോഡലിന് അല്പം കൂടെ വലിയ റെസൊല്യൂഷനിൽ ഉള്ള ഡിസ്പ്ളേ ആയിരിക്കും ഉണ്ടാവുക. അതുപോലെ ഡിസ്‌പ്ലെയുടെ കാര്യത്തിൽ 6.4 ഇഞ്ചിന്റെ പടുകൂറ്റൻ ഡിസ്പ്ളേ തന്നെയായിരിക്കും ഇരുമോഡലുകൾക്കും ഉണ്ടാവുക. ഒപ്പം മാറ്റങ്ങൾക്ക് വിധേയമായ നൊച്ചിന്റെ സാന്നിധ്യവും ഉണ്ടാവും.

മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ

മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ

ഹാർഡ്‌വെയറുകളിൽ പ്രോസ്റിന്റെ കാര്യത്തിലേക്ക് എത്തുമ്പോൾ കമ്പനിയുടെ തന്നെ HiSilicon Kirin 980 പ്രൊസസർ ആദ്യമായി ഉപയോഗിക്കുന്ന ഫോൺ ആയിരിക്കും ഇത്. മെമ്മറിയുടെ കാര്യത്തിൽ 6 ജിബി, 8 ജിബി റാം എന്നിങ്ങനെയായിരിക്കും ഫോണിൽ ഉണ്ടാവുക. മറ്റു ഇൻബിൽറ്റ് മെമ്മറി ഓപ്ഷനുകളുടെ കാര്യത്തിൽ ഫോൺ ഇറങ്ങിയാൽ മാത്രമേ എന്തെങ്കിലും വ്യക്തതകൾ കിട്ടുകയുള്ളൂ.

മികവുറ്റ ക്യാമറ സൗകര്യങ്ങൾ

മികവുറ്റ ക്യാമറ സൗകര്യങ്ങൾ

ഇവിടെ വാവെയ് പി 20 പ്രൊയിൽ നിന്നും Mate 20 പ്രൊയിലേക്ക് എത്തുമ്പോൾ ക്യാമറയുടെ കാര്യത്തിലും നമുക്ക് പുതുമകൾ പ്രതീക്ഷിക്കാൻ വകുപ്പുണ്ട്. വിപ്ലവം സൃഷ്ടിച്ച പി 20 പ്രൊയുടെ ക്യാമറക്ക് ശേഷം സ്മാർട്ഫോൺ ക്യാമറകളെ സ്വാധീനിക്കുന്ന ഒരുപിടി ഘടകങ്ങളുമായിട്ടായിരിക്കും Mate 20 പ്രൊയും എത്തുക എന്ന് നമുക്കുറപ്പിക്കാം.

ക്യാമറ: പിറകിൽ മാത്രം 40 എംപി+ 20എംപി+ 8 എംപി

ക്യാമറ: പിറകിൽ മാത്രം 40 എംപി+ 20എംപി+ 8 എംപി

റിപ്പോർട്ട് ചെയ്യപ്പെട്ടെടുത്തോളമുള്ള അറിവുകൾ വെച്ച് നോക്കുമ്പോൾ LEICA ക്യാമറകൾ തന്നെയാണ് ഫോണിൽ ഉണ്ടാവുക. ചതുരാകൃതിയിലുള്ള ഒരു ക്യാമറ സെറ്റപ്പ് ആണ് നമുക്ക് ഫോണിന്റെ പിറകുവശത്തെ ചിത്രങ്ങളിൽ നിന്നും കാണാൻ സാധിക്കുന്നത്. 40 എംപി+ 20എംപി+ 8 എംപി എന്നിങ്ങനെ മൂന്ന് ക്യാമറകൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ ക്യാമറ. മുൻവശത്ത് ആണെങ്കിൽ 24 മെഗാപിക്സലിന്റെ ഒരു ക്യാമറയും ഉണ്ടാവും.

40W അതിവേഗ ചാർജ്ജിങ്

40W അതിവേഗ ചാർജ്ജിങ്

ബാറ്ററിയുടെ കാര്യത്തിൽ ഏറെ എടുത്തുപറയേണ്ട സവിശേഷതയാണ് ഫോണിന്റെ 40W അതിവേഗ ചാർജ്ജിങ് സൗകര്യം. ഇരുമോഡലുകൾക്കും ഈ സൗകര്യം ഒരേപോലെ ലഭ്യമാകും. ബാറ്ററി ആണെങ്കിൽ പ്രൊ മോഡലിന് 4200 mAhഉം സാധാരണ മോഡൽ 4000 mAhഉം ആയിരിക്കും ഉണ്ടാവുക. മറ്റു പ്രധാന സവിശേഷതകൾ എല്ലാം തന്നെ അറിയുന്നതിനായി ഫോൺ ഇറങ്ങുന്നത് വരെ കാത്തിരിക്കാം.

<strong>വാട്ടര്‍ഡ്രോപ് നോച്ച്, പിന്നില്‍ ഇരട്ട ക്യാമറകള്‍, 6GB റാം; വരുന്നു വിവോ Z3i</strong>വാട്ടര്‍ഡ്രോപ് നോച്ച്, പിന്നില്‍ ഇരട്ട ക്യാമറകള്‍, 6GB റാം; വരുന്നു വിവോ Z3i

Best Mobiles in India

English summary
Huawei Mate 20 and Mate 20 Pro Launching Today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X