Home
Mobile

6.9 ഇഞ്ച് ഡിസ്‌പ്ലെയുമായി ചരിത്രം സൃഷ്ടിക്കാൻ വാവെയ് മേറ്റ് 20 പ്രോ!!

By Gizbot Bureau

കഴിഞ്ഞയാഴ്ച വാവെയ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്‌ഫോണിന് 6.9 ഇഞ്ച് OLED ഡിസ്‌പ്ലേ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ OLED ഡിസ്‌പ്ലേ ഉപയോഗിക്കുന്നത് സാംസങ്ങില്‍ നിന്നുമാണെന്നും കൊറിയയില്‍ നിന്നുളള റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ വാവെയില്‍ നിന്നും അവതരിപ്പിക്കുന്ന ഫോണ്‍ വാവെയ് മേറ്റ് 20 പ്രോ ആകുമെന്നു നമുക്ക് വിശ്വസിക്കാം.

6.9 ഇഞ്ച് ഡിസ്‌പ്ലെയുമായി ചരിത്രം സൃഷ്ടിക്കാൻ വാവെയ് മേറ്റ് 20 പ്രോ!!

കമ്പനി ഒരു 6.9 ഇഞ്ച് ഡിസ്‌പ്ലേ ഫോണ്‍ പുറത്തിറക്കുമെങ്കില്‍ പിന്നെ ഞങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പുതിയ ബെഞ്ച്മാര്‍ക്ക് സ്ഥാപിക്കുമെന്നുറപ്പ്. ഇതു കൂടാതെ അടുത്തിടെ പ്രഖ്യാപിച്ചിരുന്ന വിവോ NEX S, NEX A സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 6.59 ഇഞ്ച് ഹൈ സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ ആണ്, ഇതാകും ഈ ഫോണിന്റെ മുഖ്യ എതിരാളിയെന്നും നമുക്ക് കരുതാം.

വാവെയുടെ പുതിയ പേറ്റന്റ്

ഏതെങ്കിലും ഒരു കണ്ടു പിടുത്തത്തിന് അതിന്റെ ഉടമകള്‍ക്ക് സര്‍ക്കാര്‍, ഒരു നിശ്ചിതകാലത്തേക്ക്, നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും, ഉത്പന്നം വില്‍ക്കുന്നതിനും മറ്റും നല്‍കുന്ന നിര്‍മ്മാണ അവകാശമാണ് പേറ്റന്റ്.

വാവെയുടെ ഫോണിന്റെ ഈ റിപ്പോര്‍ട്ടുകള്‍ വന്നതിനു ശേഷം ഫെബ്രുവരിയില്‍ വാവെയ് സമര്‍പ്പിച്ച പേറ്റന്റ് ഓണ്‍ലൈനില്‍ കാണാന്‍ ഇടയായി. LetsGoDigital അനുസരിച്ച്, 2018 ഫെബ്രുവരി 4ന് USPTO, WIPO എന്നീവിടങ്ങളില്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ഡിവൈസ് എന്ന പേരില്‍ ഒരു പേറ്റന്റ് ഫയല്‍ ചെയ്തു. ഇതേ പേറ്റന്റ് 2018 ജൂണ്‍ 7ന് അംഗീകരിക്കുകയും ചെയ്തു. അതില്‍ ഫുള്‍ സ്‌ക്രീന്‍ ഡിസൈനും ചതുരാകൃതിയിലുളള ഹൗസിംഗും ഉളള ഫോണാണെന്നു കാണിക്കുന്നു.

6.9 ഇഞ്ച് ഡിസ്‌പ്ലെയുമായി ചരിത്രം സൃഷ്ടിക്കാൻ വാവെയ് മേറ്റ് 20 പ്രോ!!


നിലവിലുളള ഫ്രയിം സാങ്കേതികവിദ്യ ഉപയോഗിച്ച് വരെ നേര്‍ത്ത അറ്റമുളള ഫോണ്‍ നിര്‍മ്മാണം സാധ്യമല്ലെന്നാണ് പേറ്റന്റ് രേഖപ്പെടുത്തുന്നത്. അതിനാല്‍ വാവെയ് എഞ്ചിനീയര്‍മാര്‍ക്ക് അതിനു പകരമായി മറ്റൊന്ന് ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇത് ഉപകരണത്തില്‍ വെളളവും പൊടിയും പ്രതിരോധിക്കാനുളള ശേഷിയുളളതായി.

ഇതു കൂടാതെ പേറ്റന്റ് ഒരു ഓപ്പറേറ്റിംഗ് ബട്ടണിനെ കുറിച്ചും പറയുന്നു. അത് ചിത്രങ്ങളില്‍ കാണുന്നില്ല.

ഇത് വാവെയ് മേറ്റ് 20 പ്രോ ആകാം

വരാനിരിക്കുന്ന 6.9 ഇഞ്ച് ഫോണ്‍ വാവെയ് മേറ്റ് 20 പ്രോ ആകാം. എന്നാല്‍ അടുത്ത വാവെയ് മേറ്റ് പോര്‍ഷെ ഡിസൈന്‍ സ്മാര്‍ട്ട്‌ഫോണാകാനും സാധ്യതകള്‍ ഏറെയാണ്. എന്തായാലും ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് 6.9 ഇഞ്ച് OLED ഡിസ്‌പ്ലേയില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണിന് പ്രീമിയം ഡിസൈനും അതു പോലെ വളരെ നേര്‍ത്ത ബെസലുകളുമാകും.

Best Mobiles in India

English summary
The description of the patent states that manufacturing of a phone with very thin edges is not possible with the existing frame technology. So, engineers at Huawei - Xiaoning Chen, Tingting Ge and Guiyun Chen seem to have come up with an alternative.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X