വാവെയുടെ അഭിമാനതാരമായ 'മേറ്റ് 20 പ്രോ' ഫ്‌ളക്‌സിബിള്‍ OLED പാനലുമായി

By GizBot Bureau
|

എന്നു ഗുണമേന്മയിലും സാങ്കേതിക മികവിലും ആപ്പിളിനും സാംസങ്ങിനും ഒപ്പമാണ് വാവെയ് എന്ന ചൈനീസ് കമ്പനി. പലപ്പോഴും മറ്റു കമ്പനികള്‍ക്ക് മാതൃകയാകുന്ന തരത്തിലുളള മികവാണ് വാവെയ് ഫോണുകള്‍ കാഴ്ചവയ്ക്കുന്നത്.

 
വാവെയുടെ അഭിമാനതാരമായ 'മേറ്റ് 20 പ്രോ' ഫ്‌ളക്‌സിബിള്‍ OLED പാനലുമായി

ഇപ്പോള്‍ 'സ്ട്രാറ്റജിക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ പുറത്തിറക്കാന്‍ വാവെയ് തയ്യാറെടുക്കുകയാണ്. അത് മറ്റാരുമല്ല, ഹൈ-എന്‍ഡ് വേരിയന്റായ മേറ്റ് 20 പ്രോ ആണ്. ആപ്പിള്‍ ഐഫോണ്‍ X പ്ലസിന്‌ നല്‍കും എന്നു വിചാരിക്കുന്ന 6.5 ഇഞ്ച് OLED ഡിസ്‌പ്ലേയാകും മേറ്റ് 20 പ്രോയ്ക്ക് ഉപയോഗിക്കാന്‍ പോകുന്നത് എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

എന്നാല്‍ മുന്‍കാല റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയത് 6.9 ഇഞ്ച് ഫ്‌ളക്‌സിബിള്‍ ഡിസ്‌പ്ലേയുമായി എത്തുമെന്നായിരുന്നു. കൂടാതെ ഈ ഡിസ്‌പ്ലേ പാനലുകള്‍ വിതരണം ചെയ്യുന്നത് സാംസങ്ങ് എന്നും പറഞ്ഞിരുന്നു. എന്നിരുന്നാലും ചൈനീസ് BOE നോടൊപ്പം വാവെയ് വൈവിധ്യവല്‍ക്കരിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അത്തരം OLED പാനലുകളുടെ ഇത്പാദനം കമ്പനിക്ക് ഇപ്പോഴും ഒരു പ്രശ്‌നമാണ്. ഫ്‌ളാഗ്ഷിപ്പില്‍ ഒരു പുതിയ ചിപ്‌സെറ്റ് പായ്ക്കു ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൗത്ത് കൊറിയന്‍ ഔട്ട്‌ലെറ്റ് ETNews റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം അവസാനത്തോടെ മേറ്റ് പോ ഉപയോഗിക്കുന്നതിനുളള ഫ്‌ളക്‌സിബിള്‍ OLED മോഡ്യൂളുകള്‍ BOE തുടങ്ങും. സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഒരു വളഞ്ഞ സ്‌ക്രീനില്‍ രൂപകല്‍പന ചെയ്യാമെന്ന് വാവെയ് മേറ്റ് RS ഫ്‌ളാഗ്ഷിപ്പിനെ കൊണ്ടു തന്നെ ഇതിനകം തെളിയിച്ചു കഴിഞ്ഞു. കൂടാതെ ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റെ സ്‌കാനറുമായി എത്തിയ ആദ്യത്തെ ഫോണാണ് മേറ്റ് RS പോര്‍ഷേ.

സാംസങ്ങ് സ്വന്തമായി വഴക്കമുളള ഹാന്‍സെറ്റിന്റെ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍. 2019 ആദ്യ പകുതിയില്‍ തന്നെ കമ്പനി പുതിയ ഉത്പന്നം അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2018ന്റെ അവസാന പാദത്തില്‍ വാവെയ് BOEയും വഴക്കമുളള ഡിസ്‌പ്ലേ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. കമ്പനിയുടെ സബ്‌സിഡറിയായ HiSilicon ല്‍ നിന്നുളള അടുത്ത സിസ്റ്റം-ഓണ്‍-ചിപ്പ് ആയ Kirin 980 മേറ്റ് 20 സീരീസ് ഫോണുകള്‍ ഉപയോഗിക്കുമെന്നും കിംവദന്തികള്‍ ഉയരുന്നുണ്ട്. ഇതു കൂടാതെ തങ്ങളുടെ മുന്‍ഗാമിയെ പോലെ കൃത്രിമ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടിയുളള ഒരു ന്യൂറല്‍ പ്രോസസിംഗ് യൂണിറ്റും ഉണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

വാവെയ് മേറ്റ് 20 പ്രോയിനെ കുറിച്ച് ഇത്രയും റിപ്പോര്‍ട്ടുകള്‍ മാത്രമേ എത്തിയിട്ടുളളൂ. സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളെ കുറിച്ച് ഇതു വരെ വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. എന്നാല്‍ മേല്‍ പറഞ്ഞ വിവരങ്ങളും കിംവദന്തികളെ അടിസ്ഥാനപ്പെടുത്തിയുളളതാണ്. ഫോണിനെ കുറിച്ചുളള കൃത്യമായ വിശേഷങ്ങള്‍ അറിയാനായി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതു വരെ കാത്തിരിക്കുക.

ഇതാ നിങ്ങൾക്കായി 9 കിടിലൻ പ്ളേ സ്റ്റോർ പൊടിക്കൈകൾഇതാ നിങ്ങൾക്കായി 9 കിടിലൻ പ്ളേ സ്റ്റോർ പൊടിക്കൈകൾ

Best Mobiles in India

Read more about:
English summary
Huawei Mate 20 Pro likely to launch with flexible OLED panel

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X