ഹുവായ് മാറ്റ് 20 പ്രോ, സാംസംഗ് ഗ്യാലക്‌സി നോട്ട് 9 ; മികച്ചത് ഏത് ?

|

അത്യുഗ്രന്‍ ബിള്‍ഡ് ക്വാളിറ്റിയോടെ വിപണിയിലെത്തുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് ഹുവായ് യുടെ മോഡലുകളെല്ലാം. പുറത്തിറക്കുന്ന മോഡലുകള്‍ക്കെല്ലാം മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കാനും പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നര്‍മാതാക്കളായ ഹുവായ് ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്ന കഴിഞ്ഞ രണ്ടു വര്‍ഷമായി ഏഷ്യന്‍ മാര്‍ക്കറ്റില്‍ ഹുവായ്, ഹോണര്‍ ഫോണുകളുടെ വിപണി മൂല്യം കുത്തനെ ഉയരുകയും ചെയ്തു.

 

സ്മാര്‍ട്ട്‌ഫോണ്‍

സ്മാര്‍ട്ട്‌ഫോണ്‍

മികച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളോടെ സാംസംഗും മികച്ച തിരിച്ചുവരവ് വരുത്തിയിരിക്കുകയാണ്. അടുത്തിടെ പുറത്തിറക്കിയ മോഡലുകളില്‍ ചിലത് മികച്ച പ്രതികരണം നേടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാംസംഗ് ഗ്യാലക്‌സി നോട്ട് 9 പുറത്തിറങ്ങുന്നത്. മത്സരിക്കുന്നതാകട്ടെ ഹുവായ് മാറ്റ് 20 പ്രോയോടൊപ്പം. രണ്ടു മോഡലുകളെയും വിലയിരുത്തുകയാണിവിടെ. വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് മികച്ചത് ഈ ആര്‍ട്ടിക്കിളിലൂടെ തെരഞ്ഞെടുക്കാം.

ക്യാമറ

ക്യാമറ

ഡ്യുവല്‍ കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയോടെയാണ് ഹുവായ് മേറ്റ് 20 പ്രോ വിപണിയിലെത്തിയിരിക്കുന്നത്. ഗ്യാലക്‌സി എസ്9 പ്ലസില്‍ ഉപയോഗിച്ചിരിക്കുന്ന സമാനമായ ഡിസ്‌പ്ലേയാണിത്. പിന്‍ഭാഗത്തെ കര്‍വ് അതുപോലെയുണ്ട്. ഡിസൈനും എസ്9 പ്ലസിനെ അനുസ്മരിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ക്യാമറ ഭാഗത്ത് ഹുവായ് മോള്‍ഡിംഗ് ഉപയോഗിച്ചിട്ടുണ്ട്.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍
 

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

നോട്ട് 9ലുള്ള അതേ സ്‌ക്രീന്‍ സൈസാണ് 20 പ്രോയിലുള്ളതും. നോച്ച് ഉപയോഗിച്ച് ഭംഗി കൂട്ടിയിട്ടുമുണ്ട്. ആവശ്യമില്ലെങ്കില്‍ നോച്ച് ഓഫാക്കാനും അവസരമുണ്ട്. ഇന്‍ ഡിസ്‌പ്ലേ ബയോമെട്രിക് സെന്‍സറാണ് ഫോണിലുള്‌ലത് സാംസംഗ് നോട്ട് 9 ലാകട്ടെ പഴയ പോലെത്തന്നെ പിന്‍ ക്യാമറയുടെ താഴെയായിട്ടാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്നത്.

വ്യത്യസ്തമാക്കുന്നുണ്ട്.

വ്യത്യസ്തമാക്കുന്നുണ്ട്.

സാംസംഗ് എസ്9 അതിന്റ് പിന്മുറക്കാരെപ്പോലെ തന്നെയാണ് ഇത്തവണയും എത്തിയിരിക്കുന്നത്. സബ്ട്ടില്‍ കര്‍വും ഉരുണ്ട വശങ്ങളും എസ്9 പ്ലസില്‍ നിന്നും നോട്ട് 9നെ വ്യത്യസ്തമാക്കുന്നുണ്ട്. വലിപ്പവും അല്‍പ്പം കൂടുതലാണ്. ഐറിസ് സ്‌കാനിംഗ് സവിശേഷക നോട്ട് 9ലുണ്ടെന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. 3ഡി ഫേസ് അണ്‍ലോക്കിംഗ് സംവിധാനം ഹുവായ് മേറ്റ് 20 പ്രോയിലുണ്ട്.

എസ് പെന്‍ സംവിധാനം

എസ് പെന്‍ സംവിധാനം

നോട്ട് 9 നല്‍കുന്ന എസ് പെന്‍ സംവിധാനം മികച്ച അഭിപ്രായമാണ് നല്‍കുന്നത്. പഴയ പെന്നിനെ അപേക്ഷിച്ച് നിരവധി സവിശേഷതകള്‍ പുതിയതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഹാര്‍ഡ്-വെയര്‍ ശേഷി നോക്കിയാല്‍ മേറ്റ് 20 പ്രോയില്‍ കിരിന്‍ 980 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. നോട്ട് 9ലാകട്ടെ കരുത്തന്‍ എക്‌സിനോസ് 9810 വേര്‍ഷന്‍ പ്രോസസ്സറുമുണ്ട്.

 

 

വൈഡ് ആംഗിള്‍ ലെന്‍സ്

വൈഡ് ആംഗിള്‍ ലെന്‍സ്

ക്യാമറ വശം നോക്കിയാല്‍ മേറ്റ് 20 പ്രോയില്‍ കൂടുതല്‍ ഷൂട്ടിംഗ് ഫീച്ചറുകളുണ്ട്. ഇതിനായി പിന്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത് മൂന്നു ക്യാമറ സെന്‍സറുകളാണ്. ഫോണിന്റെ വൈഡ് ആംഗിള്‍ ലെന്‍സ് മികച്ചതാണ്. നൈറ്റ് മോഡിലെടുക്കുന്ന ചിത്രങ്ങളും പതിവുപോലെ മികവ് പുലര്‍ത്തുന്നുണ്ട്. മത്സരം കടുപ്പിക്കാനെന്നോണം ഏതാണ്ട് സമാനമായ സവിശേഷതകളും നോട്ട് 9 ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ബാറ്ററി

ബാറ്ററി

ഇരു ഫോണുകളും ഐ-പി68 വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്റാണ്. ബാറ്ററി ലൈഫിന്റെ കാര്യമെടുത്താല്‍ ഹുവായ് മേറ്റ് 20 പ്രോ മുന്നിലാണ്. 4,200 മില്ലി ആംപയര്‍ ബാറ്ററിയാണ് 20 പ്രോയിലുള്ളത്. സാംസംഗ് നോട്ട് 9 ല്‍ ഉപയോഗിച്ചിരിക്കുന്നതാകട്ടെ 4,000 മില്ലി ആംപയറിന്റെ ബാറ്ററിയും. മാറ്റ് 20 പ്രോയില്‍ അതിവേഗ ചാര്‍ജിംഗും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രവര്‍ത്തിക്കുന്നത്.

പ്രവര്‍ത്തിക്കുന്നത്.

ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യമെടുത്താല്‍ മാറ്റ് 20 പ്രോ ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സാംസംഗ് നോട്ട് 9 ഇപ്പോഴും ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതൊരു ന്യൂനതയായി കണക്കാക്കാനാകില്ല. കാരണം 9.0 പൈലേക്കുള്ള അപ്‌ഡേഷന്‍ ഉടന്‍ ലഭിക്കുമെന്നുള്ള സൂചനയുണ്ട്.

ഈ മോഡല്‍

ഈ മോഡല്‍

ലേറ്റസ്റ്റ് ഹാര്‍ഡ്-വേയര്‍, മികച്ച ബാറ്ററി കരുത്ത് എന്നിവയാണ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും ഹുവായ് മാറ്റ് 20 പ്രോയാണ് മികച്ച ഓപ്ഷന്‍. യു.എസില്‍ ഫോണ്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ യു.കെ, കാനഡ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഈ മോഡല്‍ തെരഞ്ഞെടുക്കാവുന്നതാണ്.

<strong>2018 ഡിസംബറില്‍ എത്താന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍...!</strong>2018 ഡിസംബറില്‍ എത്താന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍...!

Best Mobiles in India

Read more about:
English summary
Huawei Mate 20 Pro vs. Samsung Galaxy Note 9

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X