മൂന്ന് ക്യാമറകളും ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായി ഹുവായ് മേറ്റ് 20 പ്രോ; അറിയാം വിലയും സവിശേഷതകളും

|

ഹുവായ് മേറ്റ് 20 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. പിന്നിലെ മൂന്ന് ക്യാമറകള്‍, നോചോട് കൂടിയ ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ, ടെക്‌സ്ചറോട് കൂടിയ ബാക്ക് പാനല്‍ എന്നിവയാണ് ഹുവായ് മേറ്റ് 20 പ്രോയുടെ പ്രധാന സവിശേഷതകള്‍. ഏറ്റവും പുതിയ 7nm കിരിന്‍ 980 SoC-യാണ് ഇതിന്റെ കരുത്ത്. എഐ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് മാത്രമായി ന്യൂറല്‍ പ്രോസസ്സിംഗ് യൂണിറ്റ് (എന്‍പിയു) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 9.0 ഔട്ട് ഓഫ് ദി ബോക്‌സ് അടിസ്ഥാന EMUI 9.0-യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. പ്രീമിയം ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ ഹുവായ് മേറ്റ് 20 പ്രോ ഇന്ത്യയില്‍ സാംസങ് ഗാലക്‌സി നോട്ട് 9, ഐഫോണ്‍ XS മാക്‌സ് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

ഹുവായ് മേറ്റ് 20 പ്രോയുടെ ഇന്ത്യയിലെ വില

ഹുവായ് മേറ്റ് 20 പ്രോയുടെ ഇന്ത്യയിലെ വില

6GB റാം, 128 GB സ്‌റ്റോറേജ് മോഡലിന്റെ വില 69990 രൂപയാണ്. ആദ്യം വാങ്ങുന്നവര്‍ക്ക് ബന്‍ഡില്‍ഡ് ഓഫറും ഹുവായ് നല്‍കുന്നു. Sennheiser PXC 550 വയര്‍ലെസ് ഹെഡ്‌ഫോണും ഹുവായ് മേറ്റ് 20 പ്രോയും 71990 രൂപയ്ക്ക് സ്വന്തമാക്കാം. ആദ്യം ഫോണ്‍ വാങ്ങുന്ന കുറച്ചുപേര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഡിസംബര്‍ മൂന്ന് മുതല്‍ ആമസോണ്‍ വഴിയാണ് ഫോണിന്റെ എക്‌സ്‌ക്ലൂസീവ് വില്‍പ്പന. ആമസോണ്‍ പ്രൈം വരിക്കാര്‍ അല്ലാത്തവര്‍ ഫോണ്‍ വാങ്ങുന്നതിന് ഡിസംബര്‍ നാല് വരെ കാത്തിരിക്കണം. ഡിസംബര്‍ 10 മുതല്‍ ക്രോമാ സ്‌റ്റോറുകളിലും ഹുവായ് മേറ്റ് 20 പ്രോ ലഭ്യമാകും. ഇവിടെയും ബന്‍ഡില്‍ഡ് ഓഫര്‍ ലഭിക്കും.

ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്

ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്

എമറാള്‍ഡ് ഗ്രീന്‍, ട്വിലൈറ്റ് കളര്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. വോഡാഫോണും ഐഡിയയും ഹുവായ് മേറ്റ് 20 പ്രോ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷക്കാലം പ്രതിമാസ വാടകയില്‍ 20 ശതമാനം കഴിവ് നല്‍കും. 499 രൂപയ്ക്ക് മുകളിലുള്ള റെഡ്/ നിര്‍വാണ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ വരിക്കാര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. പ്രതിമാസം 199 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വോഡാഫോണ്‍, ഐഡിയ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 1.1 GB ഡാറ്റയും ആസ്വദിക്കാം.

രൂപകല്‍പ്പനയും സവിശേഷതകളും

രൂപകല്‍പ്പനയും സവിശേഷതകളും

നോച്, താഴ്ഭാഗത്തെ നേര്‍ത്ത ബെസെല്‍ എന്നിവയോട് കൂടിയതാണ് ഡിസ്‌പ്ലേ. ഹൈപ്പര്‍ ഒപ്ടിക്കല്‍ പാറ്റേണ്‍ ടെക്‌സ്ചറുള്ള ഗ്ലാസ് ബാക്ക് ഫോണ്‍ വഴുതി വീഴാതെ സംരക്ഷിക്കുന്നു. പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, താഴ്ഭാഗത്തെ ഹൈബ്രിഡ് സിം ട്രേ സ്ലോട്ടുകള്‍, യുഎസ്ബി ടൈപ്പ്- സി പോര്‍ട്ട് എന്നിവ എടുത്തുപറയേണ്ട മറ്റു സവിശേഷതകളാണ്. വയര്‍ലെസ് ചാര്‍ജിംഗ്, പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള കഴിവിന്റെ സാക്ഷ്യപത്രമായ IP68 സര്‍ട്ടിഫിക്കറ്റ്, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യ, എഐ അധിഷ്ഠിത വിഷ്വല്‍ സെര്‍ച്ച്- ട്രാന്‍സ്ലേഷന്‍ ഫീച്ചറായ HiVision ആപ്പ് എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

സവിശേഷതകള്‍

സവിശേഷതകള്‍

ആന്‍ഡ്രോയ്ഡ് 9.0 പൈ അടിസ്ഥാനമായുള്ള EMUI 9.0-യിലാണ് ഹുവായ് മേറ്റ് 20 പ്രോ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം ഹൈബ്രിഡ് ട്രേ, 6.39 ഇഞ്ച് QHD+ (1440x3120 പിക്‌സല്‍) കര്‍വ്ഡ് OLED ഡിസ്‌പ്ലേ, 19.5:9 ആസ്‌പെക്ട് റേഷ്യോ, DCI-P3 HDR സപ്പോര്‍ട്ട്, 86.9 ശതമാനം സ്‌ക്രീന്‍-ബോഡി അനുപാതം, ഉയര്‍ന്ന വര്‍ണ്ണ പൂരണം (High Colour Saturation), കിരിന്‍ 980 ഒക്ടാകോര്‍ SoC, Mali-G76 MO10 GPU, 6GB/ 8GB റാം, 128 GB/256 GB സ്‌റ്റോറേജ് എന്നിവ ഏത് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമിയെയും മോഹിപ്പിക്കും. നാനോ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 256 GB വരെ വികസിപ്പിക്കാനും കഴിയും.

മെഗാപിക്‌സല്‍

മെഗാപിക്‌സല്‍

മൂന്ന് ലെയ്ക ക്യാമറകളാണ് പിന്നിലുള്ളത്. ഇതില്‍ പ്രൈമറി ക്യാമറ f/1.8 അപെര്‍ച്ചറോട് കൂടിയ 40 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സാണ്. f/2.2 അപെര്‍ച്ചറോട് കൂടിയ 20 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ് രണ്ടാമത്തേത്. മൂന്നാമത്തെ ക്യാമറയില്‍ 8MP 3X ടെലിഫോട്ടോ ലെന്‍സാണുള്ളത്. എല്‍ഇഡി ഫ്‌ളാഷ്, സൂപ്പര്‍ HDR എന്നിവയും ക്യാമറകളെ കരുത്തുറ്റതാക്കുന്നു. എഐ പോട്രെയ്റ്റ് മോഡ് (പശ്ചാത്തലത്തെ വിവര്‍ണ്ണമാക്കി ചിത്രീകരിക്കുന്ന വസ്തുവിന്റെ മാത്രം നിറം നിലനിര്‍ത്തുന്നു), എഐ സിനിമ മോഡ് (21:9 ആസ്‌പെക്ട് റേഷ്യോ നല്‍കുന്നു), എഐ വീഡിയോ എഡിറ്റര്‍ (വീഡിയോയിലെ ഓരോ വ്യക്തിയുടെയും വീഡിയോ ഹൈലൈറ്റ് സ്വയമുണ്ടാക്കുന്നു) എന്നിവ സ്മാര്‍ട്ട്‌ഫോണുകളില്‍ അധികം കേട്ടിട്ടില്ലാത്ത സവിശേഷതകളാണ്. 3D ഡെപ്ത് സെന്‍സിംഗ് സവിശേഷതയോട് കൂടിയ 24 മെഗാപിക്‌സല്‍ RGB സെല്‍ഫി ക്യാമറ 3D ഫേഷ്യല്‍ അണ്‍ലോക്കിംഗ് (30000 തിരിച്ചറിയല്‍ ബിന്ദുക്കള്‍ (Recognition Points) ഉപയോഗിക്കുന്നു) അനായാസമാക്കുന്നു. GIF, MP4 ഫയലുകളെ പിന്തുണയ്ക്കുന്ന 3D ലൈവ് ഇമോജിയുമുണ്ട്.

കമ്പനി അവകാശപ്പെടുന്നു

കമ്പനി അവകാശപ്പെടുന്നു

4200 mAh ബാറ്ററി, 40 W സൂപ്പര്‍ ചാര്‍ജ് സപ്പോര്‍ട്ട് എന്നിവയോടെയാണ് ഹുവായ് മേറ്റ് 20 പ്രോ വിപണിയിലെത്തിയിരിക്കുന്നത്. 30 മിനിറ്റ് കൊണ്ട് ബാറ്ററിയുടെ 70 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 15W വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമുണ്ട്. ലോകത്തിലെ ആദ്യത്തെ വയര്‍ലെസ് റിവേഴ്‌സ് ചാര്‍ജിംഗ് സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്.

ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

4G LTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് v5.0, GPS/A-GPS, USB ടൈപ്പ്- സി പോര്‍ട്ട്, ഗ്രാവിറ്റി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ജൈറോസ്‌കോപ്പ്, കോമ്പാസ്സ്, ഹാള്‍ സെന്‍സര്‍, ലേസര്‍ സെന്‍സര്‍, ബാരോമീറ്റര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, കളര്‍ ടെമ്പറേച്ചര്‍ സെന്‍സര്‍ എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 157.8x72.3x8.6 മില്ലീമീറ്ററാണ് ഹുവായ് മേറ്റ് 20 പ്രോയുടെ വലുപ്പം. ഭാരം 189 ഗ്രാം.

പരസ്പര ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാര്‍ക്ക് വാട്‌സാപ്പ് 'റാങ്ക്' നല്‍കുന്നുപരസ്പര ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാര്‍ക്ക് വാട്‌സാപ്പ് 'റാങ്ക്' നല്‍കുന്നു

Best Mobiles in India

Read more about:
English summary
Huawei Mate 20 Pro With Triple Rear Camera Setup, In-Display Fingerprint Scanner Launched in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X