ഹിസിലിക്കൺ കിരിൻ 990 ഇ പ്രോസസറുമായി ഹുവാവേ മേറ്റ് 30 ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

നിലവിലുള്ള മേറ്റ് 30 പ്രോയുടെ അപ്‌ഗ്രേഡായി ഹുവാവേ മേറ്റ് 30 ഇ പ്രോ അവതരിപ്പിച്ചു. ഈ പുതിയ സ്മാർട്ട്‌ഫോൺ ഹുവാവേയുടെ ഹിസിലിക്കൺ കിരിൻ 990 ഇ SoC യുമായി വരുന്നു. ഇത് കിരിൻ ചിപ്സെറ്റിൽ വരുന്ന ഏറ്റവും പുതിയ ചിപ്പാണ്. മുമ്പത്തെ കിരിൻ 990 ന്റെ നൂതന പതിപ്പാണ് ഇത്. ഹുവാവേ മേറ്റ് 30 ഇ പ്രോയും ഇഎംയുഐ 11ൽ നിന്ന് പ്രവർത്തിക്കുന്നു. എന്നാൽ, ഇഎംയുഐ 10ൽ മേറ്റ് 30 പ്രോ പ്രവർത്തിക്കുന്നു. മേറ്റ് 30 പ്രോയുടെ മറ്റ് സവിശേഷതകൾ മേറ്റ് 30 പ്രോയുടെ സവിശേഷതകൾക്ക് തുല്യമാണ്.

ഹുവാവേ മേറ്റ് 30 ഇ പ്രോ: വില

ഹുവാവേ മേറ്റ് 30 ഇ പ്രോ: വില

ചൈനയിൽ പ്രീ-ബുക്കിംഗിനായി നിലവിൽ ഹുവാവേ മേറ്റ് 30 ഇ പ്രോ ലഭ്യമാണ്. എന്നാൽ, അതിന്റെ വിലനിർണ്ണയ വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. സ്‌പേസ് സിൽവർ, എമറാൾഡ് ഗ്രീൻ, കോസ്മിക് പർപ്പിൾ, ബ്ലാക്ക് എന്നീ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലും ഈ സ്മാർട്ട്ഫോൺ വരുന്നു. ലെതർ ഫിനിഷിനൊപ്പം രണ്ട് അധിക ഷേഡുകളും വരുന്നു. ഇവയെ വെഗൻ ലെതർ ഫോറസ്റ്റ് ഗ്രീൻ, വെഗൻ ലെതർ ഓറഞ്ച് എന്ന് വിളിക്കുന്നു. ഹുവാവേ മേറ്റ് 30 ഇ പ്രോയുടെ ഗ്ലോബൽ ലോഞ്ചിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ഹുവാവേ മേറ്റ് 30 ഇ പ്രോ: സവിശേഷതകൾ

ഹുവാവേ മേറ്റ് 30 ഇ പ്രോ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി വരുന്ന ഈഎംയുഐ 11ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) ഹുവാവേ മേറ്റ് 30 ഇ പ്രോ, 20:9 ആസ്പെക്ടറ്റ് റേഷിയോടുകൂടി 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,176x2,400 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. 14-കോർ മാലി-ജി 76 ജിപിയു, 8 ജിബി റാം എന്നിവയ്ക്കൊപ്പം ഹൈസിലിക്കൺ കിരിൻ 990 ഇ SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിനിടെ പോക്കോ വിറ്റത് പത്ത് ലക്ഷത്തോളം ഫോണുകൾഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിനിടെ പോക്കോ വിറ്റത് പത്ത് ലക്ഷത്തോളം ഫോണുകൾ

ഹുവാവേ മേറ്റ് 30 ഇ പ്രോ: ക്യാമറ സവിശേഷതകൾ

ഹുവാവേ മേറ്റ് 30 ഇ പ്രോ: ക്യാമറ സവിശേഷതകൾ

എഫ് / 1.8 അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 40 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 1.6 വൈഡ് ആംഗിൾ ലെൻസുള്ള 40 മെഗാപിക്സൽ സെക്കൻഡറി സെൻസർ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ലൈക ഒപ്റ്റിക്‌സ് സജ്ജീകരിച്ച ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയുണ്ട്. ഒപ്പം, എഫ് / 2.4 ലെൻസും ഒഐഎസ് പിന്തുണയുമുള്ള 8 മെഗാപിക്സൽ ടെർഷ്യറി സെൻസറും വരുന്നു. ഡെപ്ത് സെൻസിംഗിനായി ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസറും ഇതിൽ നൽകിയാണ്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറ സെൻസറുമായി ഹുവാവേ മേറ്റ് 30 ഇ പ്രോ വരുന്നു. മുൻവശത്തെ ക്യാമറ സെൻസറിൽ ഒരു എഫ് / 2.0 ലെൻസ് ഉണ്ട്, 3 ഡി ഡെപ്ത് സെൻസറുമായി ഇത് ജോടിയാക്കുന്നു.

ഹുവാവേ മേറ്റ് 30 ഇ പ്രോ: 4,500 എംഎഎച്ച് ബാറ്ററി

ഹുവാവേ മേറ്റ് 30 ഇ പ്രോ: 4,500 എംഎഎച്ച് ബാറ്ററി

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഹുവാവേ മേറ്റ് 30 ഇ പ്രോ വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ഹിസിലിക്കൺ കിരിൻ 990 ഇ SoC

ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ബാരോമീറ്റർ, കളർ ടെംപറേച്ചർ, ഗൈറോസ്‌കോപ്പ്, ഹാൾ സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉണ്ട്. 40W വരെ സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ് 27W ഫാസ്റ്റ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന മേറ്റ് 30 ഇ പ്രോയിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് ഹുവായ് നൽകിയിരിക്കുന്നത്. 198 ഗ്രാമാണ് ഈ ഹാൻഡ്‌സെറ്റിന്റെ ഭാരം.

Best Mobiles in India

English summary
As an update to the current Mate 30 Pro, the Huawei Mate 30E Pro has been announced. Huawei's HiSilicon Kirin 990E SoC, which is the newest chip in the Kirin family and an improved version of the earlier Kirin 990, comes with the new smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X