Home
Mobile

ട്രെൻഡിനൊപ്പം ഹുവാവേ! സ്ലിം ബ്യൂട്ടിയുമായി ഹുവാവേ മേറ്റ് 70 എയർ ലോഞ്ച് ചെയ്തു

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹുവാവേ സ്മാർട്ട്ഫോൺ വിപണിയിലെ സ്ലിം ട്രെൻഡ് പിന്തുടർന്ന് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സ്ലിം ഡി​സൈനോടെ അ‌വതരിപ്പിച്ചിരിക്കുന്നു. ഹുവാവേ മേറ്റ് 70 എയർ (HUAWEI Mate 70 Air) എന്നാണ് ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര്. ഇത് 6.6mm കനവും 206 ഗ്രാം ഭാരവുമുള്ളതാണ്. സ്ലിം മോഡലാണ് എങ്കിലും ഈടിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് ഈ ഹുവാവേ ഫോൺ എത്തിയിരിക്കുന്നത്. കുൻലുൻ ഗ്ലാസ് (10× ഡ്രോപ്പ് റെസിസ്റ്റൻസ്), അൾട്രാ-ഡ്യൂറബിൾ ബ്രോക്കേഡ് ഫൈബർ (5× ഇംപാക്ട് റെസിസ്റ്റൻസ്), IP68, IP69 റേറ്റിങ് എന്നിവ ഇതിലുണ്ട്.

കിരിൻ 9020B (12GB) / കിരിൻ 9020A (16GB) പ്രോസസർ കരുത്തിലാണ് ഹുവാവേ മേറ്റ് 70 എയർ എത്തിയിരിക്കുന്നത്. 66W സൂപ്പർചാർജുള്ള 6500mAh സിലിക്കൺ-കാർബൺ ബാറ്ററി, മിഡ്- ഫ്രെയിമുമായി സംയോജിപ്പിച്ച VC ഹീറ്റ് ഡിസ്സിപ്പേഷൻ സ്ട്രക്ചർ എന്നിവ ഇതിലുണ്ട്. കൂടാതെ നിരവധി എഐ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ട്രെൻഡിനൊപ്പം! സ്ലിം ബ്യൂട്ടിയുമായി ഹുവാവേ മേറ്റ് 70 എയർ എത്തി

ഹുവാവേ മേറ്റ് 70 എയർ ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 7- ഇഞ്ച് FHD+ OLED ഡിസ്പ്ലേ, 1.07 ബില്യൺ കളേഴ്സ്, P3 വൈഡ് ഗാമട്ട്, 2160Hz PWM ഡിമ്മിംഗ്, 300Hz ടച്ച് സാമ്പിൾ, പീക്ക് ബ്രൈറ്റ്നസ് 4000nits, വിവിഡ് ഓഡിയോ & HDR പിന്തുണ എന്നിവ ഇതിലുണ്ട്.

കിരിൻ 9020A (16GB RAM) / കിരിൻ 9020B (12GB RAM) പ്രോസസറിന് കരുത്ത് പകർന്ന് 12GB / 16GB റാം, 256GB / 512GB ഇന്റേണൽ സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. എന്നാൽ മെമ്മറി കാർഡ് പിന്തുണയില്ല. സ്റ്റൈലസ് സപ്പോർട്ടുള്ള ഹാർമണിഒഎസ് 5.1-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ട്രെൻഡിനൊപ്പം! സ്ലിം ബ്യൂട്ടിയുമായി ഹുവാവേ മേറ്റ് 70 എയർ എത്തി

ഹുവാവേ മേറ്റ് 70 എയറിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ (F1.8, OIS), 12MP RYYB ടെലിഫോട്ടോ (F2.4, OIS), 8MP അൾട്രാ-വൈഡ് മാക്രോ (F2.2), 1.5MP മൾട്ടിസ്പെക്ട്രൽ റെഡ് മേപ്പിൾ ട്രൂകളർ സെൻസർ എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 10.7MP അൾട്രാ-വൈഡ് (F2.2) ക്യാമറയുമുണ്ട്.

ആറ്റിറ്റ്യൂഡ് സെൻസർ, ഗ്രാവിറ്റി സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സൈഡ് ഫിംഗർപ്രിന്റ് സെൻസർ, ഗൈറോസ്കോപ്പ്, കോമ്പസ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി ലൈറ്റ് സെൻസർ, ക്യാമറ ലേസർ ഓട്ടോഫോക്കസ് സെൻസർ, ഫ്ലിക്കർ സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, ഹുവാവേ ഹിസ്റ്റെൻ സൗണ്ട് ഇഫക്റ്റുകൾ, സപ്പോർട്ടിംഗ് സ്റ്റീരിയോ, കുൻലുൻ ഗ്ലാസ്, അൾട്രാ-ഡ്യൂറബിൾ ബ്രോക്കേഡ് ഫൈബർ, IP68/IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

വൈ-ഫൈ 7+, ബ്ലൂടൂത്ത് 5.2, NFC, USB ടൈപ്പ്-സി 2.0, സാറ്റലൈറ്റ് മെസ്സേജിംഗ് (BeiDou), GPS/BeiDou/GLONASS/Galileo/QZSS/NavIC, 66W വയർഡ് സൂപ്പർചാർജ് പിന്തുണയോടെ 6500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. എന്നാൽ വയർലെസ് ചാർജിംഗ് ഇല്ല. 165 × 81.5 × 6.6mm വലിപ്പവും 208 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

ട്രെൻഡിനൊപ്പം! സ്ലിം ബ്യൂട്ടിയുമായി ഹുവാവേ മേറ്റ് 70 എയർ എത്തി

വില

ഹുവാവേ മേറ്റ് 70 എയർ 12GB + 256GB- 4,199 യുവാൻ (ഏകദേശം 52,215 രൂപ), 12GB + 512GB- 4,699 യുവാൻ (ഏകദേശം 58,435 രൂപ), 16GB + 256GB- 4,699 യുവാൻ (ഏകദേശം 58,435 രൂപ), 16GB + 512GB- 5,199 യുവാൻ (ഏകദേശം 64,650 രൂപ) എന്നിങ്ങനെയാണ് വില.

More from GizBot

Best Mobiles in India

English summary
HUAWEI Mate 70 Air has been launched. It is 6.6mm thick and weighs 206g. The rear camera setup includes a 50MP main (F1.8, OIS), 12MP RYYB telephoto (F2.4, OIS), 8MP ultra-wide macro (F2.2), and a 1.5MP multispectral red maple truecolor sensor. There is also a 10.7MP ultra-wide (F2.2) camera on the front for selfies and more. Its 12GB + 256GB base variant is priced at 4,199 yuan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X