ഡ്യൂവൽ ഡിസ്പ്ലേ വരുന്ന ഹുവായ് മേറ്റ് എക്‌സ് 2 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

2019 ഫെബ്രുവരി മുതൽ ചൈനയിൽ ഹുവായ് മേറ്റ് എക്‌സിന്റെ പിൻഗാമിയായി ഹുവായ് മേറ്റ് എക്സ് 2 ഫോൾഡബിൾ സ്മാർട്ട്‌ഫോൺ പുറത്തിറക്കി. മേറ്റ് എക്സ് 2 അതിൻറെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ തികച്ചും വ്യത്യസ്തമായ ഫോൾഡബിൾ സംവിധാനം ഉപയോഗിക്കുന്നു. പ്രധാന സ്‌ക്രീനിൽ നിന്ന് പുറത്തേക്ക് മടക്കുന്നതിന് പകരം അകത്തേക്ക് മടക്കുന്നു എന്നുള്ളതാണ് ഈ സാംസങ് ഗാലക്‌സി ഫോൾഡബിൾ മോഡലുകളിൽ നടക്കുന്നത്. നാല് കളർ ഓപ്ഷനുകളിലും രണ്ട് റാം + സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഹുവായ് മേറ്റ് എക്സ് 2 വിപണിയിൽ വരുന്നു. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും സിംഗിൾ സെൽഫി ഷൂട്ടറുമായാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്.

ഹുവായ് മേറ്റ് എക്സ് 2: വിലയും, ലഭ്യതയും

ഹുവായ് മേറ്റ് എക്സ് 2: വിലയും, ലഭ്യതയും

ചൈനയിൽ 8 ജിബി + 256 ജിബി വേരിയന്റിന് സിഎൻ‌വൈ 17,999 (ഏകദേശം 2.01 ലക്ഷം രൂപ), 8 ജിബി + 512 ജിബി വേരിയന്റിന് സി‌എൻ‌വൈ 18,999 (ഏകദേശം 2,12 ലക്ഷം രൂപ) വിലയാണ് ഹുവാവേ മേറ്റ് എക്സ് 2 വിന് വരുന്നത്. ബ്രൈറ്റ് ബ്ലാക്ക്, ഐസ് ക്രിസ്റ്റൽ ബ്ലൂ, ഐസ് ക്രിസ്റ്റൽ ഡസ്റ്റ്, വൈറ്റ് ഗ്ലേസ് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ വരുന്നു. മേറ്റ് എക്സ് 2 നിലവിൽ വിമാൾ വഴിയുള്ള റിസർവേഷനുകൾക്കായി തയ്യാറായി കഴിഞ്ഞു, ഫെബ്രുവരി 25 മുതൽ രാജ്യത്ത് ഈ സ്മാർട്ഫോൺ വിൽപ്പനയ്‌ക്കെത്തും. കാർ മൗണ്ട്, ലെതർ സ്ലീവ്, പ്രൊട്ടക്റ്റീവ് കവറുകൾ എന്നിവ പോലുള്ള ഒരു കൂട്ടം ആക്സസറികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ, മേറ്റ് എക്സ് 2 നുള്ള അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ഹുവായ് വ്യക്തമാക്കിയിട്ടില്ല.

ഹുവായ് മേറ്റ് എക്സ് 2: സവിശേഷതകൾ

ഹുവായ് മേറ്റ് എക്സ് 2: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഹുവായ് മേറ്റ് എക്സ് 2 ആൻഡ്രോയിഡ് 10 എംഐയുഐ 11.0 ആണ് പ്രവർത്തിപ്പിക്കുന്നത്. ഇതിന് പുറമേ, 6.45 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, 1,160x2,700 പിക്‌സൽ റെസല്യൂഷൻ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 456 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവ ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷതയാണ്. ഇതിൻറെ സ്ക്രീൻ തുറക്കുമ്പോൾ 90 ഇഞ്ച് റിഫ്രെഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 413 പിപി പിക്സൽ ഡെൻസിറ്റി എന്നിവയുള്ള 2,200x2,480 പിക്‌സൽ ഡിസ്‌പ്ലേയുള്ള 8 ഇഞ്ച് ഒ‌എൽ‌ഇഡി വെളിപ്പെടുത്തുന്നു. ഒക്ടാ-കോർ കിരിൻ 9000 SoC, മാലി-ജി 78 ജിപിയു എന്നിവയാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള ഹുവായുടെ നാനോ മെമ്മറി കാർഡ് വഴി 256 ജിബി വരെ ഇത് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും.

ഹുവായ് മേറ്റ് എക്സ് 2: ക്യാമറ സവിശേഷതകൾ

ഹുവായ് മേറ്റ് എക്സ് 2: ക്യാമറ സവിശേഷതകൾ

എഫ് / 1.9 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടും ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഹുവായ് മേറ്റ് എക്സ് 2ൽ വരുന്നു. ഇതിൽ അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 16 മെഗാപിക്സൽ സെൻസർ, ഒരു എഫ് / 2.4 അപ്പർച്ചർ, ഒഐഎസ് സപ്പോർട്ടുള്ള 12 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ, എഫ് / 4.4 അപ്പർച്ചർ, ഒഐഎസ്, 10 എക്സ് ഒപ്റ്റിക്കൽ സൂം എന്നിവയുള്ള 8 മെഗാപിക്സൽ സൂപ്പർ സൂം ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, എഫ് / 2.2 ലെൻസുള്ള ഒരൊറ്റ 16 മെഗാപിക്സൽ സെൻസർ ഉണ്ടെങ്കിലും പഞ്ച്-ഹോൾ കട്ട്ഔട്ട് ഒരു ഗുളികയുടെ രൂപത്തിലാണ് വരുന്നത്. ഇത് ഡ്യൂവൽ സെൽഫി ക്യാമറകളുടെ പ്രതീതി നൽകുന്നു.

 55W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500Ah ബാറ്ററി

5 ജി, 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ്, എൻ‌എഫ്‌സി, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഹുവായ് മേറ്റ് എക്സ് 2 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഗ്രാവിറ്റി സെൻസർ, ഇൻഫ്രാറെഡ് (ഐആർ) സെൻസർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, കോമ്പസ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഹുവാവേ മേറ്റ് എക്സ് 2 ൽ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. 55W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500Ah ബാറ്ററി കമ്പനി ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (ചാർജർ ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്).

Best Mobiles in India

English summary
The Huawei Mate X2 foldable smartphone was introduced in China. Compared to its predecessor, the Mate X2 uses a slightly different folding mechanism and it folds inwards like the Samsung Galaxy Fold models instead of folding outward with the main screen exposed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X