8 ഇഞ്ച് ഫോൾഡബിൾ ഡിസ്പ്ലേയുമായി ഹുവാവേ മേറ്റ് X7 ലോഞ്ച് ചെയ്തു; ക്യാമറകളും കിടിലം
ഹുവാവേ തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായി ഹുവാവേ മേറ്റ് X7 (HUAWEI Mate X7) ചൈനയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷത്തെ മേറ്റ് X6-ന്റെ പിൻഗാമിയായിട്ടാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. സെക്കൻഡ് ജനറേഷൻ റെഡ് മേപ്പിൾ ഇമേജിംഗ് സിസ്റ്റമാണ് ഈ ഫോണിന്റെ ഹൈലൈറ്റ്. ഇത് ആദ്യമായി ക്യാമറ മൊഡ്യൂളിന്റെ മിനിയേച്ചറൈസേഷൻ നേടുകയും "ഫോൾഡബിൾ സ്‌ക്രീനിൽ ഫ്ലാഗ്ഷിപ്പ് ഇമേജിംഗ് ഫീച്ചറുകൾ സജ്ജമാക്കുകയും ചെയ്യുന്നു" എന്ന് കമ്പനി അവകാശപ്പെടുന്നു. മേറ്റ് X7 കളക്ടേഴ്സ് എഡിഷൻ ടിയാന്റോങ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെയും ബീഡോ സാറ്റലൈറ്റ് മെസേജിംഗിനെയും പിന്തുണയ്ക്കുന്നു, സ്റ്റാൻഡേർഡ് വേരിയന്റ് ബീഡോ സാറ്റലൈറ്റ് മെസേജിംഗിനെ പിന്തുണയ്ക്കുന്നു.
നെറ്റ്‌വർക്ക് ആക്‌സസ് ഇല്ലാതെ അടിയന്തര ആശയവിനിമയവും 10 ദിവസത്തെ എക്സ്ട്രീം ബാറ്ററി ലൈഫുള്ള ഔട്ട്‌ഡോർ എക്‌സ്‌പ്ലോറേഷൻ മോഡ് മേറ്റ് X7 പിന്തുണയ്ക്കുന്നു. 5600mAh ബാറ്ററിയും 66W വയർഡ് ഫാസ്റ്റ് ചാർജിംഗ് + 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

ഹുവാവേ മേറ്റ് X7 ഫീച്ചറുകൾ
ഇതിൽ 8-ഇഞ്ച് (2416 × 2210 പിക്സൽസ്) ഫോൾഡബിൾ ഫ്ലെക്സിബിൾ OLED 120Hz LTPO ഇന്റേണൽ ഡിസ്പ്ലേ ആണ് ഉള്ളത്. ഇത് 1440Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്നു.
ഇതിലെ എക്സ്റ്റേണൽ ഡിസ്പ്ലേയ്ക്ക് 6.49-ഇഞ്ച് (2444 × 1080 പിക്സൽസ്) വലിപ്പമുണ്ട്. 3D ക്വാഡ്-കർവ്ഡ് OLED 120Hz LTPO ഡിസ്പ്ലേയാണിത്. 1440Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, സെക്കൻഡ് ജനറേഷൻ ബസാൾട്ട് ടെമ്പർഡ് കുൻലുൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

കിരിൻ 9030 പ്രോ പ്രോസസർ ആണ് ഈ ഫോൾഡബിൾ ഫോണിന്റെ കരുത്ത്. 12GB / 16GB റാം, 256GB / 512GB / 1TB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. HarmonyOS 6.0-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IPX8 സ്പ്ലാഷ് റെസിസ്റ്റന്റ് എന്നിവയും ഇതിലുണ്ട്.
OIS ഉള്ള 50MP ക്യാമറ ( f/1.49-f/4.0 വേരിയബിൾ അപ്പേർച്ചർ), 40MP അൾട്രാ വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 50MP 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് (f/2.2 അപ്പേർച്ചർ, OIS, 100x വരെ ഡിജിറ്റൽ സൂം, 5cm ടെലിഫോട്ടോ മാക്രോ ഉള്ള 1.5MP മൾട്ടി-സ്പെക്ട്രൽ ചാനൽ റെഡ് മേപ്പിൾ പിമറി കളർ ക്യാമറ എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.
f/2.2അപ്പേർച്ചറുള്ള ഇന്റേണൽ, f/2.4 അപ്പേർച്ചറുള്ള എക്സ്റ്റേണൽ 8MP ഫ്രണ്ട് ക്യാമറകളും മേറ്റ് X7ൽ ഉണ്ട്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 66W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 5525mAh / 5600mAh (കളക്ടേഴ്സ് എഡിഷൻ) ബാറ്ററി, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുകളും മേറ്റ് X7ന് ഉണ്ട്.

വിലയും ലഭ്യതയും
ഹുവാവേ മേറ്റ് X7 12GB+256GB വേരിയന്റിന് 12,999 യുവാൻ (ഏകദേശം 1,63,320 രൂപ), 12GB+512GB വേരിയന്റിന് 13,999 യുവാൻ (ഏകദേശം 1,75,885 രൂപ), മേറ്റ് X7 കളക്ടേഴ്സ് എഡിഷൻ 16GB+512GB വേരിയന്റിന് 14,999 യുവാൻ (ഏകദേശം 1,88,450 രൂപ), കളക്ടേഴ്സ് എഡിഷൻ 16GB+1TB വേരിയന്റിന് 15,999 യുവാൻ (ഏകദേശം 2,01,015 രൂപ), കളക്ടേഴ്സ് എഡിഷൻ സ്റ്റൈലസ് സെറ്റ് 20GB+1TB- 17,599 യുവാൻ (ഏകദേശം 2,21,115 രൂപ).


Click it and Unblock the Notifications




