Home
Mobile

സ്റ്റാന്റേർഡ് മോഡൽ പോലും പ്രോ ലെവൽ, പ്രോ മോഡൽ അ‌ൾട്ര ലെവലും! ഹുവാവേ നോവ 15 സീരീസ് ലോഞ്ച് ചെയ്തു

ഹുവാവേ നോവ 15 സീരീസ് (HUAWEI nova 15 Series) സ്മാർട്ട്ഫോണുകൾ ​ചൈനയിൽ ലോഞ്ച് ചെയ്തു. ആകെ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. നോവ 15, നോവ 15 പ്രോ, നോവ 15 അ‌ൾട്ര എന്നിവയാണ് അ‌വ. മികച്ച ക്യാമറ സജ്ജീകരണമാണ് ഈ ഫോണുകളുടെ ​ഹൈ​ലൈറ്റ്. സ്റ്റാന്റേർഡ്മോഡൽ തന്നെ പ്രോ ലെവലും പ്രോ മോഡൽ അ‌ൾട്ര ലെവലും അ‌ൾട്ര മോഡൽ അ‌തുക്കും മേലെ ലെവലും ആണ് എന്ന് പറയാം. ഇതിൽ സ്റ്റാന്റേർഡ്, പ്രോ മോഡലുകളെ ഇവിടെ പരിചയപ്പെടാം.

നോവ 15

കിരിൻ 8020 ചിപ്സെറ്റ് ആണ് സ്റ്റാന്റേർഡ് മോഡലിന്റെ കരുത്ത്. 2412×1084 റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് ട്രൂകളർ OLED ഫ്ലാറ്റ് ഡിസ്‌പ്ലേ, 2160Hz PWM ഡിമ്മിംഗ്, SGS ഡ്രോപ്പ്-റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ, AI HDR എന്നീ ഫീച്ചറുകൾ ഇതിലുണ്ട്. പച്ച, പർപ്പിൾ, വെള്ള, കറുപ്പ് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. 161.87mm × 75.5mm × 7.2mm വലിപ്പവും 196 ഗ്രാം ഭാരവും ഇതിനുണ്ട്.

സ്റ്റാന്റേർഡ് മോഡൽ പോലും പ്രോ ലെവൽ, പ്രോ മോഡൽ അ‌ൾട്ര ലെവലും!

256GB അല്ലെങ്കിൽ 512GB സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. 100W സൂപ്പർ ഫാസ്റ്റ് ചാർജ് ടർബോയുള്ള 6000mAh സിലിക്കൺ അധിഷ്ഠിത ബാറ്ററിയും ഈ സ്റ്റാന്റേർഡ് മോഡലിൽ ഉണ്ട്. ഇത് 23 മണിക്കൂർ വരെ നീണ്ട വീഡിയോ പ്ലേബാക്കും 20 മണിക്കൂർ വരെ ഹ്രസ്വ വീഡിയോ പ്ലേബാക്കും പിന്തുണയ്ക്കുന്നു. I​​P65 റേറ്റിങ് സഹിതമാണ് ഇത് എത്തിയിരിക്കുന്നത്.

50MP മെയിൻ ലെൻസ് (f/1.9, 1/1.56″ സെൻസർ), 12MP RYYB ടെലിഫോട്ടോ ലെൻസ് (3x ഒപ്റ്റിക്കൽ, 30x ഡിജിറ്റൽ സൂം, OIS + AIS), 1.5MP മൾട്ടിസ്പെക്ട്രൽ റെഡ് മേപ്പിൾ ട്രൂ-കളർ ലെൻസ്, 1x, 2x, 3x പോർട്രെയിറ്റ് ഫോക്കൽ ലെങ്ത് പിന്തുണ എന്നിവയാണ് ഈ സ്റ്റാന്റേർഡ് മോഡലിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 50MP പോർട്രെയിറ്റ് ലെൻസ്, 90° വൈഡ്-ആംഗിൾ, 1/2.5″ സെൻസർ ഇതിലുണ്ട്.

സ്റ്റാന്റേർഡ് മോഡൽ പോലും പ്രോ ലെവൽ, പ്രോ മോഡൽ അ‌ൾട്ര ലെവലും!

ഹുവാവേ നോവ 15 പ്രോ

Kirin9020S പ്രോസസറാണ് ഈ പ്രോ മോഡലിന്റെ കരുത്ത്. 2856×1320 റെസല്യൂഷനോടുകൂടിയ 6.84 ഇഞ്ച് ട്രൂകളർ LTPO OLED ഡിസ്‌പ്ലേയും, 1-120Hz അഡാപ്റ്റീവ് റിഫ്രഷ്, 4000nits പീക്ക് ബ്രൈറ്റ്‌നസ് (20% APL) എന്നിവയും ഇതിൽ ഉണ്ട്. 256GB വേരിയന്റിൽ കുൻലുൻ ഗ്ലാസ് ലഭ്യമാണ്.

256GB, 512GB, 1TB സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ പ്രോ മോഡൽ എത്തുന്നു. 100W സൂപ്പർ ഫാസ്റ്റ് ചാർജ് ടർബോയുള്ള 6500mAh സിലിക്കൺ അധിഷ്ഠിത ബാറ്ററിയാണ് നോവ 15 പ്രോയിലുള്ളത്. IP65 റേറ്റിങ്ങും ഉണ്ട്. 163mm × 78mm × 6.9mm വലിപ്പവും, 202ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. പച്ച, പർപ്പിൾ, വെള്ള, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് നോവ 15 പ്രോ ലഭ്യമാകുക.

നോവ 15 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP RYYB അൾട്രാ വിഷൻ ലെൻസ്, 12MP RYYB ടെലിഫോട്ടോ ലെൻസ് (3x ഒപ്റ്റിക്കൽ, 30x ഡിജിറ്റൽ സൂം), 13MP RYYB അൾട്രാ-വൈഡ് മാക്രോ ലെൻസ് (120°, 2.5cm മാക്രോ), 1.5MP മൾട്ടിസ്പെക്ട്രൽ റെഡ് മേപ്പിൾ ലെൻസ് എന്നിവയാണുള്ളത്. ഫ്രണ്ടിൽ 50MP അൾട്രാ-ഫോക്കസിംഗ് പോർട്രെയിറ്റ് ലെൻസ്, 1.5MP മൾട്ടിസ്പെക്ട്രൽ റെഡ് മേപ്പിൾ സെൻസർ, QPD ഫുൾ-പിക്സൽ ഓട്ടോഫോക്കസ് സഹിതം എത്തുന്നു.

സ്റ്റാന്റേർഡ് മോഡൽ പോലും പ്രോ ലെവൽ, പ്രോ മോഡൽ അ‌ൾട്ര ലെവലും!

വില

നോവ 15 256GB വേരിയന്റിന് 2,699 യുവാൻ (ഏകദേശം 34,390 രൂപ), 512GB വേരിയന്റിന് 2,999 യുവാൻ (ഏകദേശം 38,215 രൂപ) എന്നിങ്ങനെയാണ് വില. നോവ 15 പ്രോയുടെ 256GB വേരിയന്റിന് 3,499 യുവാൻ (ഏകദേശം 44,585 രൂപ), 256GB കുൻലുൻ ഗ്ലാസ് വേരിയന്റിന് 3,599 യുവാൻ (ഏകദേശം 45,860 രൂപ), 512GB (കുൻലുൻ ഗ്ലാസ്) വേരിയന്റിന് 3,899 യുവാൻ (ഏകദേശം 49,680 രൂപ) എന്നിങ്ങനയാണ് വില.

More from GizBot

Best Mobiles in India

English summary
Huawei Nova 15 series has been launched in China. The Nova 15 256GB variant is priced at 2,699 yuan (approximately Rs. 34,390) and the 512GB variant is priced at 2,999 yuan (approximately Rs. 38,215). The Nova 15 Pro is priced at 3,499 yuan (approximately Rs. 44,585) for the 256GB variant, 3,599 yuan (approximately Rs. 45,860) for the 256GB Kunlun Glass variant, and 3,899 yuan (approximately Rs. 49,680) for the 512GB (Kunlun Glass) variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X