Home
Mobile

നാല് 50MP ക്യാമറകൾ! ഹുവാവേ നോവ 15 അ‌ൾട്ര ലോഞ്ച് ചെയ്തു

ഹുവാവോ തങ്ങളുടെ നോവ സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. നോവ 15, നോവ 15 പ്രോ, നോവ 15 അ‌ൾട്ര എന്നീ മൂന്ന് മോഡലുകൾ അ‌ടങ്ങുന്ന ഹുവാവേ നോവ 15 സീരീസ് ആണ് ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിലെ ഓരോ മോഡലും ​ഒന്നിനൊന്ന് മെച്ചമാണെങ്കിലും അ‌ൾട്ര മോഡലുകളുടെ പേരിന് ചീത്തപ്പേര് കേൾപ്പിക്കാതെ എത്തിയിരിക്കുന്ന നോവ 15 അ‌ൾട്ര (nova 15 Ultra) തന്നെയാണ് ഈ കൂട്ടത്തിലെ പ്രധാന ആകർഷണം. കിരിൻ9010എസ് പ്രോസസറാണ് ഈ അ‌ൾട്ര മോഡലിന്റെ കരുത്ത്.

6.84 ഇഞ്ച് ട്രൂകളർ LTPO OLED സ്ക്രീനും 2856×1320 റെസല്യൂഷനും, 1-120Hz അഡാപ്റ്റീവ് റിഫ്രഷ്, 4000nits പീക്ക് ബ്രൈറ്റ്‌നസും, AI HDR ഫീച്ചറും സഹിതമാണ് ഈ ഹുവാവേ നോവ 15 അ‌ൾട്ര എത്തിയിരിക്കുന്നത്. ഹാർമണി ഒഎസ് 6.0- യിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

നാല് 50MP ക്യാമറകൾ! ഹുവാവേ നോവ 15 അ‌ൾട്ര ലോഞ്ച് ചെയ്തു

256GB, 512GB, 1TB സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. 100W വയർഡ്, 50W വയർലെസ് സൂപ്പർ ഫാസ്റ്റ് ചാർജുള്ള 6500mAh സിലിക്കൺ അധിഷ്ഠിത ബാറ്ററിയാണ് നോവ 15 അ‌ൾട്രയിൽ നൽകിയിരിക്കുന്നത്. ഇത് 27 മണിക്കൂർ വരെ നീണ്ട വീഡിയോ പ്ലേബാക്കും 23 മണിക്കൂർ ഷോർട്ട് വീഡിയോ പ്ലേബാക്കും പിന്തുണയ്ക്കുന്നു.

IP68, IP69 റേറ്റിങ് സഹിതമാണ് ഹുവാവേ നോവ 15 അ‌ൾട്ര മോഡൽ അ‌വതരിപ്പിച്ചിരിക്കുന്നത്. 163mm × 78mm × 6.8mm വലിപ്പവും 209 ഗ്രാം ഭാരവും ഈ അ‌ൾട്ര മോഡലിന് ഉണ്ട്. ഗ്രീൻ, പർപ്പിൾ, ​വൈറ്റ്, ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാൻ ലഭ്യമാകുക.

നാല് 50MP ക്യാമറകൾ! ഹുവാവേ നോവ 15 അ‌ൾട്ര ലോഞ്ച് ചെയ്തു

ഫ്രണ്ട് ക്യാമറ അ‌ടക്കം നാല് 50MP ക്യാമറകൾ അ‌ടങ്ങുന്ന ശക്തമായ ക്യാമറ സജ്ജീകരണം നോവ 15 അ‌ൾട്രയിൽ ഹുവാവേ നൽകിയിരിക്കുന്നു. റിയൽ പാനലിൽ 50MP RYYB വേരിയബിൾ-അപ്പർച്ചർ മെയിൻ ലെൻസ് (f/1.4-f/4.0, OIS + AIS), 50MP RYYB പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് (3.7x ഒപ്റ്റിക്കൽ, 100x ഡിജിറ്റൽ സൂം വരെ) എന്നിവയുണ്ട്.

ഇവയോടൊപ്പം 50MP RYYB അൾട്രാ-വൈഡ് മാക്രോ ലെൻസ് (118°, 2.5cm മാക്രോ), 1.5MP മൾട്ടിസ്പെക്ട്രൽ റെഡ് മേപ്പിൾ ലെൻസ് എന്നിവയും അ‌ടങ്ങുന്നതാണ് നോവ 15 അ‌ൾട്രയിലെ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 50MP അൾട്രാ-ഫോക്കസിംഗ് പോർട്രെയിറ്റ് ലെൻസ്, 1.5MP മൾട്ടിസ്പെക്ട്രൽ റെഡ് മേപ്പിൾ സെൻസർ മൾട്ടി-ഫോക്കൽ-ലെങ്ത് ഷൂട്ടിംഗ്: 0.5x-5.6x ഫീച്ചറുകൾ സഹിതം സജ്ജീകരിച്ചിരിക്കുന്നു.

വില

നോവ 15 അൾട്രയുടെ 256GB (കുൻലുൻ ഗ്ലാസ്) വേരിയന്റിന് 4,199 യുവാൻ (ഏകദേശം 53,505 രൂപ) ആണ് വില. 512GB (കുൻലുൻ ഗ്ലാസ്) വേരിയന്റിന് 4,499 യുവാൻ (ഏകദേശം 57,330 രൂപ), 1TB (സുവാൻവു ഹാർഡൻഡ് കുൻലുൻ ഗ്ലാസ്) വേരിയന്റിന് 4,999 യുവാൻ (ഏകദേശം 63,700 രൂപ.) എന്നിങ്ങനെയാണ് വില.

നാല് 50MP ക്യാമറകൾ! ഹുവാവേ നോവ 15 അ‌ൾട്ര ലോഞ്ച് ചെയ്തു

നോവ 15, നോവ 15 പ്രോ വിലകൾ

നോവ 15 256GB വേരിയന്റിന് 2,699 യുവാനും (ഏകദേശം 34,390 രൂപ), 512GB വേരിയന്റിന് 2,999 യുവാനും (ഏകദേശം 38,215 രൂപ) ആണ് വില. നോവ 15 പ്രോയുടെ 256GB വേരിയന്റിന് 3,499 യുവാനും (ഏകദേശം 44,585 രൂപ), 256GB കുൻലുൻ ഗ്ലാസ് വേരിയന്റിന് 3,599 യുവാനും (ഏകദേശം 45,860 രൂപ), 512GB (കുൻലുൻ ഗ്ലാസ്) വേരിയന്റിന് 3,899 യുവാനും (ഏകദേശം 49,680 രൂപ) വിലയുണ്ട്.

More from GizBot

Best Mobiles in India

English summary
Huawei has launched the Nova 15 Ultra. The 256GB (Kunlun Glass) variant of the Nova 15 Ultra is priced at 4,199 yuan (approximately Rs. 53,505). The 512GB (Kunlun Glass) variant is priced at 4,499 yuan (approximately Rs. 57,330), and the 1TB (Xuanwu Hardened Kunlun Glass) variant is priced at 4,999 yuan (approximately Rs. 63,700).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X