Home
Mobile

വവേയ് നോവ 3 ഇന്നുമുതൽ ആമസോണിൽ ഓപ്പൺ സെയിലിൽ! ഒപ്പം തകർപ്പൻ ഓഫറുകളും!

By Gizbot Bureau

വാവയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായ കഴിഞ്ഞ മാസം ഇറങ്ങിയ നോവ 3 ഇന്ന് മുതൽ ആമസോണിൽ വില്പനയ്ക്ക്. HiSilicon Kirin 970 പ്രോസസറിലാണ് ഫോൺ എത്തുന്നത്. ഒപ്പം ജിപിയു ടർബോ സവിശേഷതയുമുണ്ട്. ആൻഡ്രോയിഡ് 8 ഓറിയോ അധിഷ്ഠിത EMUI 8.2 ആണ് ഒഎസ്. ഒപ്പം AI ക്യാമറകൾ അടക്കം നിരവധി സവിശേഷതകൾ വേറെയുമുണ്ട്. പർപ്പിൾ, ബ്ലാക്ക്, ബ്ലൂ, ബ്ലാക്ക് വർക്ക് ഓപ്ഷനുകളിലാണ് നോവ 3 വരുന്നത്. 34,990 രൂപയാണ് ഫോണിന് വിലവരുന്നത്.

ഓഫറുകൾ

ഓഫറുകൾ

ആമസോണിന്റെ പ്രൈം ഉപഭോക്താക്കൾക്ക് 3000 രൂപയോളം കിഴിവും പ്രൈം മെമ്പർ അല്ലാത്തവർക്ക് 2000 രൂപയോളം കിഴിവും കമ്പനി നൽകുന്നുണ്ട്. 12 മാസത്തിനുള്ളിൽ അടച്ചുതീർക്കാവുന്ന രീതിയിൽ EMI സൗകര്യങ്ങളും സ്ക്രീൻ സംരക്ഷണ ഇൻഷുറൻസും ഫോണിന് ലഭ്യമാകും. ഇതുകൂടാതെ ജിയോ ഉപഭോക്താക്കൾക്ക് ഉള്ള ഡാറ്റ, ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാകും.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

ഡ്യുവൽ സിം, ഇഎംയുഐ 8.2 ഉള്ള ആൻഡ്രോയ്ഡ് 8.1 ഓറിയോ, 19.5: 9 അനുപാതത്തിൽ 6.3 ഇഞ്ച് 1080x2340 പിക്സൽ ഫുൾ എച്ച്ഡി + ഡിസ്പ്ലെ, ഒക്ട-കോർ ഹുവായ് ഹൈസിലിക്കോൺ കിരിൻ 970 SoC, മാലി- G72 ജിപിയു, 6 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ.

ക്യാമറ

ക്യാമറ

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ 16 മെഗാപിക്സൽ പ്രാഥമിക സെൻസർ, എഫ് / 1.8 അപ്പെർച്ചർ, ഡിഎച്ച്എഫ്എഫ്, 24 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 1.8 അപ്പെർച്ചർ എന്നിവയുണ്ട്. പിൻ വശതത്തിന് സമാനമായ ഒരു ഡ്യുവൽ ക്യാമറ സെറ്റപ്പ് തന്നെയാണ് മുൻവശത്തും ഉള്ളത്. അതിൽ 24 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.0 അപ്പെർച്ചർ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയുമുണ്ട്.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

വാവെയ് നോവ 3 എത്തുന്നത് 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളുമായാണ്. ഇത് മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം. വൈഫൈ, വൈഫൈ, ബ്ലൂടൂത്ത് വൈഫൈ, എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്- സി, കണക്ടിവിറ്റിക്ക് 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയുണ്ട്. കൂടെ പിന്നിൽ വിരലടയാള സെൻസറും ഉൾപ്പെടുന്നു. ഒപ്പം മുഖം തിരിച്ചറിഞ്ഞുള്ള അൺലോക്ക് സവിശേഷതയും പിന്തുണയ്ക്കുന്നുണ്ട്. 3750mAh ബാറ്ററി ശക്തിയാണ് ഫോണിനുള്ളത്.

More from GizBot

Best Mobiles in India

English summary
Huawei Nova 3 to Be Available in Open Sale via Amazon India From Today
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X