Home
Mobile

കാത്തിരിപ്പിനൊടുവിൽ വാവെയ് നോവ 3, നോവ 3i എന്നിവ ഇന്ത്യയിലെത്തുന്നു.. !!

By Gizbot Bureau

വാവെയ് തങ്ങളുടെ നോവ സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു. ആമസോണ്‍ ഇന്ത്യ പുറത്തുവിട്ട കണക്കനുസരിച്ച ഈ രണ്ട് ഫോണുകളും ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത് ആമസോണ്‍ വഴിയായിരിക്കും.

കാത്തിരിപ്പിനൊടുവിൽ വാവെയ് നോവ 3, നോവ 3i എന്നിവ ഇന്ത്യയിലെത്തുന്നു.. !

2018 ജൂലൈ 26നാണ് വാവെയ് നോവ 3, നോവ 3i ഇന്ത്യയില്‍ എത്തുന്നത്. AI ക്യാമറകള്‍ അടക്കം നിരവധി സവിശേഷതകളാണ് ഈ ഫോണുകള്‍ക്കുളളത്.

ഡിസൈന്‍

ഡിസൈന്‍

വാവെയ് നോവ 3, നോവ 3i എന്നീ ഫോണുകളുടെ ഡിസൈനിനേയും സവിശേഷതകളേയും കുറിച്ചു പറയുകയാണെങ്കില്‍ വാവെയ് P20യുടെ സമാന സവിശേഷതകളാണ് ഈ ഫോണുകള്‍ക്ക്. വാവെയ് P20 ഇന്ത്യയില്‍ ലഭ്യമാകില്ല. ഈ ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ പി20, പി20 ലൈറ്റ് എന്നിവയേക്കാളും കുറവായിരിക്കും. പുതിയ HiSilicon Kirin പ്രോസസറിലാകും നോവ 3i എത്തുന്നത്. കൂടാതെ രണ്ടു ഫോണുകളും ഓള്‍-ഗ്ലാസ് ഡിസൈനിലാകും എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതീക്ഷിക്കാവുന്ന വില

പ്രതീക്ഷിക്കാവുന്ന വില

ഈ ഫോണുകള്‍ക്ക് ഏകദേശം എത്ര വിലയാകുമെന്ന് ഇവിടെ പറയാം. വാവെയ് നോവ 3യുടെ വില ഏകദേശം 35,000 രൂപയ്ക്കും 40,000 രൂപയ്ക്കുമിടയിലാകും. എന്നാല്‍ വാവെയ് നോവ 3i യുടെ വില ഏകദേശം 20,000 രൂപയുമാകും.

 വാവെയ് നോവ 3യുടെ സവിശേഷതകള്‍

വാവെയ് നോവ 3യുടെ സവിശേഷതകള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം വാവെയ് നോവ 3യ്ക്ക് 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഡിസ്‌പ്ലേയുടെ മുകളിലായി ഒരു നോച്ചും ഉണ്ടായിരിക്കും. HiSilicon Kirin 970 ഒക്ടാകോര്‍ ചിപ്‌സെറ്റിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 6ജിബി റാമും 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിലുണ്ട്.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി+24എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ്. അതു പോലെ മുന്നിലെ ക്യാമറ 24എംപി+2എംപിയുമാണ്. ഫേസ് അണ്‍ലോക്കും അതു പോലെ അനിമോജി സവിശേഷതകളും ഫോണിലുണ്ട്.

വാവെയ് നോവ 3i സവിശേഷതകള്‍

വാവെയ് നോവ 3i സവിശേഷതകള്‍

വാവെയ് നോവ 3i റണ്‍ ചെയ്യുന്നത് കിരിന്‍ 710 ഒക്ടാകോര്‍ ചിപ്‌സെറ്റിലാണ്

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറിജിലാകും ഫോണ്‍ എത്തുന്നതെന്നും പ്രതീക്ഷിക്കാം. ഈ ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി+2എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. മുന്‍ ക്യാമറ 24എംപി+ 2എംപിയും.

ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്. വരും ദിവസങ്ങളില്‍ ആന്‍ഡ്രോയിഡ് P യിലേക്ക് അപ്‌ഗ്രേഡ് ചെയ്യും.

ഉപസംഹാരം

ഉപസംഹാരം

വാവെയ് P20 സീരീസും വാവെയ് നോവ 3 സീരീസും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. വില ഈ ഫോണുകള്‍ തമ്മിലുളള പ്രധാന വ്യത്യാസമാണ്. ഈ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുളള കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക.

 

 

Best Mobiles in India

English summary
Huawei Nova 3 and Huawei Nova 3i to launch in India on the 26th of July as an Amazon Exclusive
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X