ആകര്‍ഷകമായ ലോഞ്ച് ഓഫറുമായി ഇന്ത്യയില്‍ എത്തിയ വാവെയ് നോവ 3,നോവ 3i: അറിയേണ്ടതെല്ലാം..!

By GizBot Bureau
|

വാവെയ് ഔദ്യോഗികമായി രണ്ട് ഫോണുകള്‍ പ്രഖ്യാപിച്ചു. വാവെയ് നോവ 3, നോവ 3i എന്നീ ഫോണുകള്‍ വാവെയുടെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എത്തിയിരിക്കുന്നത്.

ആകര്‍ഷകമായ ലോഞ്ച് ഓഫറുമായി ഇന്ത്യയില്‍ എത്തിയ വാവെയ് നോവ 3,നോവ 3i: അറി

വാവെയുടെ ഏറ്റവും പുതിയ പ്രോസസര്‍ സവിശേഷതകളായ ജിപിയു ടര്‍ബോ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തിയ ക്യാമറ എന്നിവയാണ് ഈ ഫോണുകളെ ഏറെ ആകര്‍ഷിക്കുന്നത്.

പുതിയ വാവെയ് ഫോണുകളുടെ സവിശേഷതകളിലേക്ക് കടക്കാം.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

ഓഗസ്റ്റ് 7 മുതല്‍ വാവെയ് നോവ 3i 20,999 രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യമാകും. എന്നാല്‍ വാവെയ് നോവ 3 ഓഗസ്റ്റ് 23നാകും ലഭ്യമായി തുടങ്ങുന്നത്.

ലോഞ്ച് ഓഫറുകള്‍

. ജൂലൈ 26ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഈ ഫോണുകളുടെ പ്രീ-ഓര്‍ഡര്‍ ആരംഭിക്കും.

. തിരഞ്ഞെടുത്ത ക്രഡിറ്റ് കാര്‍ഡുകളില്‍ നോ കോസ്റ്റ് ഇഎംഐ നല്‍കുന്നു.

. 2000 രൂപ അധിക എക്‌ച്ചേഞ്ച് ഓഫര്‍.

. പ്രീ-ബുക്കിംഗിന് 1000 രൂപ ക്യാഷ്ബാക്ക് ഓഫര്‍.

. ജിയോയില്‍ നിന്നും 1200 രൂപ ക്യാഷ്ബാക്ക് കൂടാതെ 100ജിബി 4ജി ഡേറ്റയും സൗജന്യമായി ലഭിക്കുന്നു.

 

 

പ്രത്യേക സവിശേഷതകള്‍

പ്രത്യേക സവിശേഷതകള്‍

. ആമസോണ്‍ ഇന്ത്യയുമായി സഹകരിച്ച ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും 'ai-shopping' അനുഭവം നല്‍കുന്നു.

. IR അടിസ്ഥാനമാക്കിയ ഫേസ് അണ്‍ലോക്ക് സവിശേഷത വാവെയ് നോവ 3 പിന്തുണയ്ക്കുന്നു, ഇത് ഇരുണ്ട സാഹചര്യങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്നു.

. വാവെയ് നോവ 3i HiSilicon Kirin 710 ഒക്ടാകോര്‍ ചിപ്‌സെറ്റ് അടിസ്ഥാനമാക്കിയുളളതാണ്. എന്നാല്‍ വാവെയ് നോവ 3 പ്രവര്‍ത്തിക്കുന്നത് HiSilicon Kirin 970 ഒക്ടാകോര്‍ ചിപ്‌സെറ്റിലാണ്. വാവെയ് നോവ 3യില്‍ ആപ്പിള്‍ അനിമോജിക്ക് സമാനമായ 3ഡി ഇമോജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാവെയ് നോവ 3യുടെ സവിശേഷതകള്‍

വാവെയ് നോവ 3യുടെ സവിശേഷതകള്‍

2240x1080 റസൊല്യൂഷനുളള 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് വാവെയ് നോവ 3യ്ക്ക്. HiSilicon Kirin 970 ഒക്ടാകോര്‍ ചിപ്‌സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിലുണ്ട്.

സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്തായി 24എംപി+16എംപി ഡ്യുവല്‍ ക്യാമറ സെറ്റപ്പും അതു പോലെ മുന്‍ ഭാഗത്തെ സെല്‍ഫി ക്യാമറ 4എംപിയുമാണ്.

വാവെയ് നോവ 3i സവിശേഷതകള്‍

വാവെയ് നോവ 3i സവിശേഷതകള്‍

വാവെയ് നോവ 3i യ്ക്ക് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ്. ഫോണ്‍ റസൊല്യൂഷന്‍ നോവ 3യെ പോലെ തന്നെ. HiSilicon Kirin 710 ഒക്ടാകോര്‍ ചിപ്‌സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 12nm പ്രോസസറിനെ അടിസ്ഥാനമാക്കിയ വാവെയുടെ ആദ്യത്തെ ചിപ്‌സെറ്റാണ്. 4ജിബി റാം, 64 ജിബി സ്റ്റോറേജ് കൂടാതെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പാനും സാധിക്കും.

16എംപി+2എംപി പ്രൈമറി ക്യാമറയും 24എംപി+2എംപി സെല്‍ഫി ക്യാമറയുമാണ് വാവെയ് 3i യ്ക്ക്. പ്രധാന ക്യാമറയ്ക്കും സെക്കന്‍ഡറി ക്യാമറയ്ക്കും പ്രോ HDR, ബോക്കെ മോഡ് എന്നിവയും ഉണ്ട്.

ഈ രണ്ട് ഫോണുകള്‍ക്കും ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുളള 3750എംഎഎച്ച് ലീ-ലോണ്‍ ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഈ രണ്ട് ഉപകരണങ്ങളും റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്.

5,000 രൂപ മുതല്‍ 50,000 രൂപ വരെയുളള കിടിലന്‍ ക്യാമറ ഫോണുകള്‍5,000 രൂപ മുതല്‍ 50,000 രൂപ വരെയുളള കിടിലന്‍ ക്യാമറ ഫോണുകള്‍

Best Mobiles in India

Read more about:
English summary
Huawei Nova 3, Nova 3i officially launched in India with 3D Emoji: Price starts at Rs 20,999

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X