ക്വാഡ് ക്യാമറ സെറ്റപ്പുമായി ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻ സ്മാർട്ഫോൺ അവതരിപ്പിച്ചു

|

ഏറ്റവും പുതിയ ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻ (Huawei Nova 7 SE 5G Lohas Edition) കമ്പനി പുറത്തിറക്കി. ചൈനീസ് വിപണിയിൽ അവതരിപ്പിച്ച ഇത് കഴിഞ്ഞ വർഷം ഏപ്രിലിൽ അവതരിപ്പിച്ച ഹുവാവേ നോവ 7 എസ്ഇ 5 ജി യുടെ കീഴിൽ വരുന്ന മറ്റൊരു മോഡലാണ്. ഒക്ടോബറിൽ കമ്പനി ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത് സ്മാർട്ഫോൺ പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻ എന്ന മറ്റൊരു വേരിയന്റും കൊണ്ടുവന്നിരിക്കുകയാണ്. ഈ മോഡലിന് ഹിസിലിക്കൺ കിരിൻ 820E 5 ജി SoC പ്രോസസറാണ് വരുന്നത്. ഇത് ഒറിജിനലിനെ ശക്തിപ്പെടുത്തുന്ന കിരിൻ 820 SoC പ്രോസസറിൻറെ അല്പം ടോൺ-ഡൗൺ വേരിയന്റാണെന്ന് പറയുന്നു.

ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻ: വിലയും, വിൽപ്പനയും
 

ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻ: വിലയും, വിൽപ്പനയും

പുതിയ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് പുതിയ ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻറെ സിഎൻ‌വൈ 2,299 (ഏകദേശം 25,900 രൂപ) വിലയുണ്ട്. ഈ ഹാൻഡ്‌സെറ്റ് നാളെ മുതൽ ഇത് ചൈനയിൽ 'വിമാൾ' വഴി വിൽപ്പനയ്‌ക്കെത്തും. മാജിക് നൈറ്റ് ബ്ലാക്ക്, മിഡ്‌സമ്മർ പർപ്പിൾ, ക്വിജിംഗ് ഫോറസ്റ്റ്, സിൽവർ മൂൺ സ്റ്റാർ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വരുന്നു.

ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻ: സവിശേഷതകൾ

ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻ ഇഎംയുഐ 10.1 ൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) എൽടിപിഎസ് എൽസിഡി 96 ശതമാനം എൻ‌ടി‌എസ്‌സി കളർ സാച്ചുറേഷൻ നൽകുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ കിരിൻ 820 ഇ SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിൻറെ കരുത്ത്. എൻ‌എം മെമ്മറി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനുള്ള സപ്പോർട്ടും ഇതിലുണ്ട്.

ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻ: ക്യാമറ സവിശേഷതകൾ
 

ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷൻ: ക്യാമറ സവിശേഷതകൾ

ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷനിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. എഫ് / 1.8 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, എഫ് / 2.4 അപ്പർച്ചർ വരുന്ന 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 10x ഡിജിറ്റൽ സൂമിനെ ഇതിൽ സപ്പോർട്ട് ചെയ്യുന്നു. മുൻവശത്ത്, ഫോണിന് എഫ് / 2.0 അപ്പേർച്ചർ വരുന്ന 16 മെഗാപിക്സൽ സെൽഫി സ്നാപ്പറും, ഒരു നിശ്ചിത ഫോക്കൽ ലെങ്ത്തുമുണ്ട്.

ഹിസിലിക്കൺ കിരിൻ 820E 5 ജി SoC പ്രോസസർ

പുതിയ ഹുവാവേ നോവ 7 എസ്ഇ 5 ജി ലോഹാസ് എഡിഷന് 4,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 5 ജി എസ്എ / എൻ‌എസ്‌എ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.187 ഗ്രാം ഭാരം വരുന്ന ഈ ഹാൻഡ്‌സെറ്റിൽ പുതിയ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും 3.5 എംഎം ഓഡിയോ ജാക്കും ഉണ്ട്.

Most Read Articles
Best Mobiles in India

English summary
It was introduced to the Chinese market and is an offshoot of the Huawei Nova 7 SE 5G, launched last year in April. In October, the company also released the Huawei Nova 7 SE 5G Kids, and has now added another version, the Huawei Nova 7 SE 5G Lohas Edition.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X