ക്വാഡ് ക്യാമറ സെറ്റപ്പുമായി ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത് അവതരിപ്പിച്ചു. മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഹുവാവേ നൽകിയിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ ഹുവാവേ നോവ 7 എസ്ഇ 5 ജി യുടെ ഒരു ചെറിയ മോഡലാണിതെന്ന് പറയാവുന്നതാണ്. ഈ സീരീസിലെ മറ്റ് ഫോണുകളിൽ ഹുവാവേ നോവ 7 5 ജി, ഹുവാവേ നോവ 7 5 ജി പ്രോ എന്നിവ ഉൾപ്പെടുന്നു. ഇവ രണ്ടും താരതമ്യേന പ്രീമിയം മോഡലുകളാണ്.

ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത്: വില, ലഭ്യത

ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത്: വില, ലഭ്യത

സിംഗിൾ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ സി‌എൻ‌വൈ 2,299 (ഏകദേശം 25,100 രൂപ) ആണ് ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്തിന്റെ വില. മിഡ്‌സമ്മർ പർപ്പിൾ, മാജിക് നൈറ്റ് ബ്ലാക്ക്, ക്വിജിംഗ് ഫോറസ്റ്റ്, സിൽവർ മൂൺ സ്റ്റാർ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത് ഇതിനകം ചൈനയിൽ വിമാൾ ഓൺലൈൻ സ്റ്റോർ വഴി വിൽപ്പനയ്‌ക്കെത്തിക്കുന്നു.

ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത്: സവിശേഷതകൾ

ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത്: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത് പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) എൽടിപിഎസ് എൽസിഡി ഡിസ്‌പ്ലേയ്ക്ക് 96 ശതമാനം എൻടി‌എസ്‌സി കളർ സാച്ചുറേഷൻ വരുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 800 യു ഒക്ടാകോർ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്.

വിവോ Y30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളുംവിവോ Y30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത്: ക്യാമറ സവിശേഷതകൾ

ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത്: ക്യാമറ സവിശേഷതകൾ

ഹുവായ് നോവ 7 എസ്ഇ 5 ജി യൂത്തിലെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറ, എഫ് / 2.4 അപ്പർച്ചർ വരുന്ന 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവ വരുന്നു. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറും നിശ്ചിത ഫോക്കൽ ലെങ്ത്തുമുള്ള 16 മെഗാപിക്സൽ സെൽഫി സ്നാപ്പർ ഈ സ്മാർട്ട്ഫോണിനുണ്ട്. സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിലുള്ള പഞ്ച്-ഹോൾ കട്ടൗട്ടിനുള്ളിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

4,000 എംഎഎച്ച് ബാറ്ററി

ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത് ഫോൺ 4,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും 3.5 എംഎം ഓഡിയോ ജാക്കും ഉണ്ട്. 5 ജി എസ്എ / എൻ‌എസ്‌എ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ഫോണിന് 162.31x75.0x8.58 മില്ലിമീറ്റർ കനവും 189 ഗ്രാം ഭാരവും വരുന്നു.

Best Mobiles in India

English summary
The Huawei Nova 7 SE 5 G Youth was introduced as the company's newest smartphone offering. The MediaTek Dimensity 800U SoC is powered by the phone and packs a 4,000mAh battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X