ഡൈമെൻസിറ്റി 8000 യു പ്രോസസറുമായി ഹുവാവേ നോവ 7 എസ്ഇ ഒക്ടോബർ 16 ന് അവതരിപ്പിക്കും
കൂടുതൽ ശക്തമായ നോവ 7, നോവ 7 പ്രോ തുടങ്ങിയ സ്മാർട്ഫോണുകൾക്കൊപ്പം ഈ വർഷം ആദ്യം ഹുവാവേ നോവ 7 എസ്ഇ പുറത്തിറക്കി. എന്നാൽ അടുത്തിടെ ചൈനീസ് നിർമ്മാതാവ് നോവ 7 എസ്ഇ വീണ്ടും അവതരിപ്പിക്കുമെന്ന് ഒരു റിപ്പോർട്ട് വെളിപ്പെടുത്തി. ഇതിനെ നോവ 7 എസ്ഇ വൈറ്റാലിറ്റി എഡിഷൻ എന്നാണ് വിളിക്കുന്നത്. ഒരു സ്പെക്ക് ഷീറ്റ് ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റിൻറെ ടെന സർട്ടിഫിക്കേഷൻ പൂർത്തിയാക്കി കഴിഞ്ഞു. ഈ പുതിയ ഹുവാവേ ഫോണിന്റെ ലോഞ്ച് ഉടൻതന്നെ നടക്കുമെന്ന കാര്യം ഇത് സൂചിപ്പിക്കുന്നു.

ഹുവാവേ നോവ 7 എസ്ഇയുടെ പുതിയ എഡിഷൻ ഒക്ടോബർ 16 ന് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കി. വെയ്‌ബോയിലെ ഒരു ഉപയോക്താവിൽ നിന്ന് ഈ വിവരം ലഭിച്ചിരുന്നു. സ്മാർട്ട്‌ഫോണിന്റെ രൂപകൽപ്പന വെളിപ്പെടുത്തുന്ന ഒരു ലോഞ്ച് പോസ്റ്ററും ഇതിനോടകം പങ്കിട്ടു. നമുക്ക് കാണാൻ കഴിയുന്നതിൽ നിന്ന് ഹുവാവേ നോവ 7 എസ്ഇയുടെ പുതിയ എഡിഷൻ യഥാർത്ഥ മോഡലിൽ നിന്ന് വളരെ വ്യത്യസ്തമായി വരുന്നില്ല.

പിന്നിൽ ലംബമായി മൗണ്ട് ചെയ്തിരിക്കുന്ന ക്വാഡ് ക്യാമറ സെറ്റപ്പിനോടപ്പം ഇതിന് ഒരു പഞ്ച്-ഹോൾ ഡിസൈനും വരുന്നു. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് നോവ 7 എസ്ഇ വൈറ്റാലിറ്റി എഡിഷൻ ക്യാമറകളിലൊന്ന് എന്നും 40W സൂപ്പർചാർജ് പിന്തുണയുള്ള 5 ജി സ്മാർട്ട്‌ഫോണായിരിക്കുമെന്നും ടീസർ പോസ്റ്റർ സ്ഥിരീകരിക്കുന്നു. ഇത് യഥാർത്ഥ നോവ 7 എസ്ഇ വാഗ്ദാനം ചെയ്യുന്നതിന് തുല്യമാണ്.

ഹുവാവേ നോവ 7 എസ്ഇ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഹുവാവേ നോവ 7 എസ്ഇയുടെ പുതിയ എഡിഷന് മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറാണ് നൽകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും ഒരുപക്ഷേ പ്രോസസറിൽ വ്യത്യാസം ഉണ്ടായിരിക്കാം. കിരിൻ 820 ചിപ്‌സെറ്റിനെ ആശ്രയിക്കുന്ന ആദ്യ എഡിഷനിൽ നിന്ന് വ്യത്യസ്തമായിയിരിക്കാം ഈ ഹാൻഡ്‌സെറ്റിന്റെ കാര്യവും. ഹുവാവേ നോവ എസ്ഇ വൈറ്റാലിറ്റി എഡിഷന് ഒരു മെമ്മറി കോൺഫിഗറേഷൻ മാത്രമേ വരുന്നുള്ളു. അതായത് 8 ജിബി റാമും 128 ജിബി ഒറിജിനൽ സ്റ്റോറേജിലുമാണ് ഈ പുതിയ ഹാൻഡ്‌സെറ്റ് വരുന്നത്.

ഈ സ്മാർട്ഫോണിന്റെ ബാക്കി സവിശേഷതകൾ മറ്റേ ഫോണിനെ പോലെ അതേപടി തുടരും. ഈ ഡിവൈസിൻറെ സുരക്ഷയ്ക്കായി 6.5 ഇഞ്ച് ഡയഗണൽ എൽസിഡി പാനൽ ഉണ്ടായിരിക്കും. ഇതിന് പൂർണ്ണ എച്ച്ഡി + റെസല്യൂഷനും സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും നൽകുന്നു. മുകളിലെ കോണിലുള്ള ചെറിയ ഹോൾ ഒരൊറ്റ 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ്. പിന്നിലുള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുമായി വരുന്നു. 4W എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 40W സൂപ്പർചാർജ് സാങ്കേതികവിദ്യയിൽ വരുന്നു. വിലയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, 2,399 യുവാൻ (ഏകദേശം 26,100 രൂപ) വിലയോടെ കമ്പനി ഇത് വിൽക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.


Click it and Unblock the Notifications








