Just In
- 3 hrs ago
ട്രിപ്പിൾ ക്യാമറകളും, കിരിൻ 990 ചിപ്സെറ്റും വരുന്ന ഹുവായ് പി 40 4 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു
- 4 hrs ago
മോൺസ്റ്റർ സവിശേഷതകളുമായി സാംസങ് ഗാലക്സി എം 12 മാർച്ച് 11ന് അവതരിപ്പിക്കും: വില, സവിശേഷതകൾ
- 4 hrs ago
6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ
- 5 hrs ago
സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള സാംസങ് ഗാലക്സി എ 32 മാർച്ച് 5 ന് അവതരിപ്പിക്കും
Don't Miss
- News
തിരുവമ്പാടിയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥിയായി സിപി ജോണ്‍, ലീഗ് ബാനറില്‍, കോണ്‍ഗ്രസിന്റെ വന്‍ പ്ലാന്‍!!
- Travel
ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Finance
ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു.. ഫെബ്രുവരി മാസത്ത റിപ്പോർട്ട് പുറത്ത്
- Movies
ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് സംസാരിക്കും, സിനിമ നടക്കാത്തതിനെ കുറിച്ച് രഞ്ജന്‍ പ്രമോദ്
- Sports
ആധുനിക ക്രിക്കറ്റിലെ 'പുള്‍ ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില്‍ ഇവര്‍, തലപ്പത്ത് ഹിറ്റ്മാന്
- Lifestyle
ഈ രാശിക്കാര്‍ ഒരു കാരണവശാലും ഡയമണ്ട് ധരിക്കരുത്
- Automobiles
വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ
66W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി ഹുവായ് നോവ 8 5 ജി, നോവ 8 പ്രോ അവതരിപ്പിച്ചു: വില, സവിശേഷതകൾ
പുതിയ ഹുവായ് നോവ 8 പ്രോ, ഹുവായ് നോവ 8 (Huawei Nova 8) സ്മാർട്ട്‌ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. 5 ജി സവിശേഷതയുമായി വരുന്ന ഈ രണ്ട് സ്മാർട്ട്‌ഫോണുകളും 66W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയാണ് വരുന്നത്. കിരിൻ 985 SoC പ്രോസസറാണ് ഈ ഹാൻഡ്സെറ്റുകൾക്ക് കരുത്ത് നൽകുന്നത്. സമാന കോൺഫിഗറേഷനോടുകൂടിയ ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഈ ഹാൻഡ്സെറ്റുകളിൽ വരുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഹുവായ് നോവ 8 അവതരിപ്പിക്കുന്നത്. 6.72 ഇഞ്ച് ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം ഹുവായ് നോവ 8 പ്രോ വരുന്നു. ചൈന ടെലികോം വെബ്സൈറ്റിൽ ഹുവായ് നോവ 8 ന്റെ സവിശേഷതകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ സ്മാർഫോണുകളുടെ കൂടുതൽ വിശദാംശങ്ങൾ ഇവിടെ പരിശോധിക്കാം.

ഹുവായ് നോവ 8 പ്രോ, ഹുവായ് നോവ 8 വില, ലഭ്യത
8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 3,999 (ഏകദേശം 45,100 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 4,399 (ഏകദേശം 49,600 രൂപ) എന്നിങ്ങനെ ഹുവായ് നോവ 8 പ്രോയ്ക്ക് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 3,299 (ഏകദേശം 37,200 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 3,699 (ഏകദേശം 41,700 രൂപ) എന്നിവയാണ് ഹുവായ് നോവ 8 ന്റെ വില. ഈ സ്മാർട്ഫോണുകളുടെ ബുക്കിംഗ് ഇപ്പോൾ ചൈനയിൽ ആരംഭിച്ചുകഴിഞ്ഞു. ഈ ഹുവായ് ഫോണുകളുടെ ഡെലിവറികൾ ജനുവരി 7 മുതൽ ആരംഭിക്കും.

ഹുവായ് നോവ 8 പ്രോ: സവിശേഷതകൾ
ഹുവായ് നോവ 8ൻറെ ഹാർഡ്‌വെയർ പോലെത്തന്നെയാണ് ഹുവായ് നോവ 8 പ്രോയുടെയും. പക്ഷേ, ഡിസ്‌പ്ലേ, ബാറ്ററി, ഫ്രണ്ട് ക്യാമറ എന്നിവയിൽ വ്യത്യാസമുണ്ട്. 6.72 ഇഞ്ച് ഫുൾ എച്ച്ഡി + ഒഎൽഇഡി ഡിസ്‌പ്ലേ (1,236x2,676 പിക്‌സൽ) 120 ഹെർട്സ് റിഫ്രഷ് റേറ്റും 300 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഡ്യുവൽ നാനോ സിം ഹുവായ് നോവ 8 പ്രോയിൽ വരുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്. ആൻഡ്രോയിഡ് 10 അധിഷ്ഠിത ഇഎംയുഐ 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ 5 ജി ഹാൻഡ്‌സെറ്റിൽ ഒക്ടാകോർ കിരിൻ 985 SoC പ്രോസസർ, 8 ജിബി റാം, 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് എന്നിവയുണ്ട്.
കിരിൻ 710 എ ചിപ്സെറ്റുമായി ഹുവായ് എൻജോയ് 20 എസ്ഇ അവതരിപ്പിച്ചു; വില, സവിശേഷതകൾ

ഹുവായ് നോവ 8 പ്രോ: ക്യാമറ സവിശേഷതകൾ
64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയുള്ള അതേ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഹുവായ് നോവ 8 പ്രോയിൽ ഉൾപ്പെടുന്നു. ഫോൺ 10x ഡിജിറ്റൽ സൂം വാഗ്ദാനം ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി അൾട്രാ വൈഡ് ലെൻസുള്ള 32 മെഗാപിക്സൽ സെൻസറും 16 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു. 66W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുലാ 4,000 എംഎഎച്ച് ബാറ്ററിയാണ് ഹുവായ് നോവ 8ൽ വരുന്നത്. ബ്ലൂടൂത്ത് 5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട്, എൻഎഫ്‌സി എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ട്‌ഫോണിന്റെ ഭാരം 184 ഗ്രാം ആണ്.
ഡ്യുവൽ റിയർ ക്യാമറകളുള്ള ലാവ ബിയു ഇന്ത്യയിൽ പ്രഖ്യപിച്ചു: വില, സവിശേഷതകൾ

ഹുവായ് നോവ 8: സവിശേഷതകൾ
6.57 ഇഞ്ച് ബെൻഡഡ് ഓലെഡ് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഡ്യുവൽ നാനോ സിം ഹുവാവേ നോവ 8 സവിശേഷതയാണ്. 5 ജി സ്മാർട്ട്‌ഫോൺ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറുമായി വരുന്നു. ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 10 അധിഷ്ഠിത ഇഎംയുഐ 11 ൽ പ്രവർത്തിക്കുന്നു. ഒക്ടാകോർ കിരിൻ 985 SoC പ്രോസസർ, 8 ജിബി റാം, 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് തുടങ്ങിയ സവിശേഷതകളും ഇതിൽ വരുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 720 ചിപ്സെറ്റുമായി ഓപ്പോ എ 53 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഹുവായ് നോവ 8: ക്യാമറ സവിശേഷതകൾ
64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഹുവായ് നോവ 8 അവതരിപ്പിക്കുന്നത്. അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിനൊപ്പം ഉണ്ട്. ഫോൺ 10x ഡിജിറ്റൽ സൂം വാഗ്ദാനം ചെയ്യുന്നുവെന്ന് ഹുവായ് പറയുന്നു. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി സ്നാപ്പർ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്നു. 66W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 3,800 എംഎഎച്ച് ബാറ്ററിയാണ് ഹുവായ് നോവ 8ൽ വരുന്നത്. ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട്, എൻഎഫ്‌സി എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ട്‌ഫോണിന്റെ ഭാരം 169 ഗ്രാം ആണ്.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190