മടക്കി ഒടിച്ച് കൈയ്യിൽ തന്നു! ഹുവായിയുടെ ആദ്യത്തെ ഫോൾഡബിൾ ഫോൺ നോവ ഫ്ലിപ്പ് ചൈനയിൽ അവതരിപ്പിച്ചു
നോവ സീരീസിലെ ആദ്യത്തെ ഫോൾഡബിൾ ഫോണായി ഹുവായ് നോവ ഫ്ലിപ്പ് (Huawei Nova Flip) ചൈനയിൽ അവതരിപ്പിച്ചു. 2.14 ഇഞ്ച് സ്‌ക്വയർ എക്‌സ്‌റ്റേണൽ സ്‌ക്രീനും 6.94 ഇഞ്ച് ഇൻ്റേണൽ ഡിസ്‌പ്ലേയുമാണ് ക്ലാംഷെൽ ഫോൾഡബിൾ ഫോണിൻ്റെ സവിശേഷത. ഹാർമണി ഒഎസ് 4.2 ഉള്ള ഹുവായ് നോവ ഫ്ലിപ്പ് നാല് കളർ ഓപ്ഷനുകളിൽ ആണ് വരുന്നത്. ഏറ്റവും പുതിയ ഫ്ലിപ്പ് ഫോണിന്റെ ചിപ്‌സെറ്റ് ഹുവായ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അതിൽ കിരിൻ 8000 ചിപ്പ് സജ്ജീകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് 6.88 എംഎം കനമുള്ള ഭാരം കുറഞ്ഞ ബിൽഡ് ഉണ്ട്.
കൂടാതെ 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും പായ്ക്ക് ചെയ്യുന്നു. ഹുവായ് നോവ ഫ്ലിപ്പിന് 256 ജിബി ട്രിമ്മിന് CNY 5,288 (ഏകദേശം 62,000 രൂപ) ആണ് വില. 512 ജിബി സ്റ്റോറേജ് വേരിയൻ്റിന് CNY 5,688 (ഏകദേശം 66,000 രൂപ) ആണ് വില.

1 ടിബി സ്റ്റോറേജ് മോഡലിന് CNY 6,488 (ഏകദേശം 75,000 രൂപ) ആണ് വില. ന്യൂ ഗ്രീൻ, സകുറ പിങ്ക്, സീറോ വൈറ്റ്, സ്റ്റാറി ബ്ലാക്ക് നിറങ്ങളിൽ ഇത് വാഗ്ദാനം ചെയ്യുന്നു. നിലവിൽ ചൈനയിൽ പ്രീ-ഓർഡറുകൾക്കായി ഹാൻഡ്‌സെറ്റ് തയ്യാറാണ്. ഓഗസ്റ്റ് 10ന് വിൽപ്പന ആരംഭിക്കും.
ഡ്യുവൽ സിം (നാനോ) ഹുവായ് നോവ ഫ്ലിപ്പ് HarmonyOS 4.2ലാണ് പ്രവർത്തിക്കുന്നത്. 6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,136 x 2,690 പിക്സലുകൾ) OLED LTPO ഇന്നർ ഡിസ്‌പ്ലേ, 1Hz മുതൽ 120Hz വരെ ഉള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1440 Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 300Hz pixel sampling 9, ടച്ച് സാംപ്ലിംഗ് റേറ്റ്. 480x480 പിക്സൽ റെസല്യൂഷനും 318ppi പിക്സൽ സാന്ദ്രതയുമുള്ള 2.14 ഇഞ്ച് കവർ ഡിസ്പ്ലേയുണ്ട്.
ഈ പുതിയ ഹുവായ് നോവ ഫ്ലിപ്പ് ഫോണിലെ ചിപ്‌സെറ്റും റാം ശേഷിയും ബ്രാൻഡ് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് ഏറ്റവും പുതിയ കിരിൻ 8000 SoC ആണെന്ന് ഊഹിക്കപ്പെടുന്നു. ഇത് 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്.
ഒപ്റ്റിക്‌സിനായി,ഹുവായ് നോവ ഫ്ലിപ്പിന് 50 മെഗാപിക്സൽ RYYB പ്രധാന സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടെ ഡ്യൂവൽ ബാക്ക് ക്യാമറ സജ്ജീകരണം ഉണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, ഈ ഫോണിൽ 32 മെഗാപിക്സൽ ക്യാമറ വാഗ്ദാനം ചെയ്യുന്നു.
ഹുവായ് നോവ ഫ്ലിപ്പിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi 802.11 a/b/g/n/ac/ax, Bluetooth 5.2, GPS/AGPS, NFC, GLONASS, Beidou, NavIC, OTG, ചാർജ് ചെയ്യുന്നതിന് ഉള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആംബിയൻ്റ് ലൈറ്റ് സെൻസർ, കോമ്പസ്, കളർ ടെമ്പറേച്ചർ സെൻസർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ഹാൾ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്ന സെൻസറുകൾ ഓൺബോർഡിൽ ഉൾപ്പെടുന്നു. ഒതന്റിക്കേഷനായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറും ഉണ്ട്.
66W വയർഡ് ചാർജിംഗ് സപ്പോർട്ട് ഉള്ള ഫോൾഡബിൾ ഫോൺ ആയ ഹുവായ് നോവ ഫ്ലിപ്പ് മോഡലിൽ 4,400mAh ബാറ്ററി ആണ് ഹുവായ് പായ്ക്ക് ചെയ്തിരിക്കുന്നത്. 6.88 മില്ലിമീറ്റർ കനവും 195 ഗ്രാം ഭാരവും ആണ് ഈ നോവ ഫ്ലിപ്പ് ഫോണിൽ ഉള്ളത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








