ട്രിപ്പിൾ റിയർ ക്യാമറകളുള്ള ഹുവാവേ നോവ വൈ 60 സ്മാർട്ഫോൺ അവതരിപ്പിച്ചു
ഹുവാവേ നോവ വൈ 60 ദക്ഷിണാഫ്രിക്കയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. മീഡിയാടെക് ഹീലിയോ പി 35 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഈ ഹാൻഡ്‌സെറ്റിൻറെ പിന്നിലായി 13 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സംവിധാനമുണ്ട്. വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്പ്ലേയുള്ള ഈ സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹുവാവേ നോവ വൈ 60 യിൽ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുണ്ട്, ഇത് കമ്പനിയുടെ ഹിസ്റ്റൺ 6.1 ഓഡിയോ ടെക്നോളജിയും പനോരമിക് 3 ഡി സൗണ്ട് മെച്ചപ്പെടുത്തലും സമന്വയിപ്പിക്കുന്ന ഗെയിംപ്ലേ എക്സ്‌പീരിയൻസിനായി സംയോജിപ്പിക്കുന്നു. രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഹുവാവേ നോവ വൈ 60 സ്മാർട്ഫോണിൻറെ വിലയും, വിൽപ്പനയും
പുതിയ ഹുവാവേ നോവ വൈ 60 യുടെ സിംഗിൾ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ഇസഡ്എആർ 3,099 (ഏകദേശം 15,300 രൂപ) ആണ് വില നൽകിയിട്ടുള്ളത്. ക്രഷ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രീ-ഓർഡറുകൾക്കായി ഹുവാവേ നോവ വൈ 60 ലഭ്യമാക്കിയിട്ടുണ്ട്, സെപ്റ്റംബർ 1 മുതൽ ഈ സ്മാർട്ഫോണിൻറെ വിൽപ്പന ആരംഭിക്കും. ഇസഡ്എആർ 699 (ഏകദേശം 3,400 രൂപ) വിലയുള്ള ഒരു സൗജന്യ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ഇസഡ്എആർ 599 (ഏകദേശം 2,900 രൂപ) വിലയുള്ള ഹുവാവേ സിഎം510 മിനി സ്പീക്കർ എമറാൾഡ് ഗ്രീനും ഉൾപ്പെടുന്നതാണ് പ്രീ-ഓർഡർ ഓഫറുകൾ.

ഹുവാവേ നോവ വൈ 60 സ്മാർട്ഫോണിൻറെ സവിശേഷതകൾ
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഇഎംയുഎഇ 11.01 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഹുവാവേ നോവ വൈ 60 പ്രവർത്തിക്കുന്നത്. 6.6 ഇഞ്ച് എച്ച്ഡി+ (720 x 1,600 പിക്സലുകൾ) ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. ഇതിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 512 ജിബി വരെ കൂടുതൽ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. എഫ്/1.8 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ്/ 2.2 അപ്പർച്ചറുള്ള 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, എഫ്/ 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഹുവാവേ നോവ വൈ 60 യ്ക്ക് നൽകിയിട്ടുള്ളത്. കോളുകൾക്കും സെൽഫികൾക്കുമായി എഫ്/ 2.0 അപ്പർച്ചറുള്ള 8 മെഗാപിക്സൽ സെൻസറാണ് ഈ സ്മാർട്ട്ഫോണിൻറെ മുൻപിലായി നൽകിയിട്ടുള്ളത്.

5,000 എംഎഎച്ച് ബാറ്ററിയും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഹുവാവേ നോവ വൈ 60 യിലുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത് v5.1, യുഎസ്ബി ടൈപ്പ്-സി, 3.5mm ഓഡിയോ ജാക്ക്, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു. ബോർഡിലെ സെൻസറുകളിൽ പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗ്രാവിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications








