22.5W ഫാസ്റ്റ് ചാർജിംഗുമായി ഹുവാവേ പി സ്മാർട്ട് 2021 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഓസ്ട്രിയ, ക്രൊറെഷ്യ, എസ്റ്റോണിയ, സ്ലൊവേനിയ തുടങ്ങിയ യൂറോപ്യൻ വിപണികളിൽ ഹുവാവേ പി സ്മാർട്ട് 2021 സ്മാർട്ട്‌ഫോൺ ലഭ്യമായി. ടോപ്പ്-സെന്റർ പഞ്ച്-ഹോൾ ക്യാമറ കട്ട്ഔട്ട് ഡിസ്പ്ലേയുമായി വരുന്ന ഈ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. 48 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനമുള്ള ഫോണിന്റെ പിൻഭാഗത്തായി ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയുണ്ട്. ഈ വർഷം ഏപ്രിലിൽ ഔദ്യോഗികമായി അവതരിപ്പിച്ച ഹുവാവേ പി സ്മാർട്ട് 2020 ന്റെ പിൻഗാമിയായി ഇത് എത്തി. വരാനിരിക്കുന്ന ഫ്രന്റ്ലൈൻ ഫോണിൽ ചുവപ്പ് ഹൈലൈറ്റ് ചെയ്ത പവർ ബട്ടണും വലതുവശത്തായി വോളിയം കണ്ട്രോൾ കീകളും വരുന്നു.

 

ഹുവാവേ പി സ്മാർട്ട് 2021: വിലയും ലഭ്യതയും

ഹുവാവേ പി സ്മാർട്ട് 2021: വിലയും ലഭ്യതയും

ഹുവാവേ പി സ്മാർട്ട് 2021ന് ഓസ്ട്രിയയിൽ 229 യൂറോ വില വരുന്നു. ഒക്ടോബറിൽ യൂറോപ്യൻ വിപണികളിൽ ഇത് വാങ്ങാൻ ലഭ്യമായി തുടങ്ങും. മിഡ്‌നൈറ്റ് ബ്ലാക്ക്, ബ്രഷ് ഗോൾഡ്, ക്രഷ് ഗ്രീൻ തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്.

ഫോട്ടോഗ്രാഫിക്കായി അണ്ടർ സ്‌ക്രീൻ ഡിജിറ്റൽ ക്യാമറയും 5 റിയർ ലെൻസുകളുമുള്ള ഹാൻഡ്‌സെറ്റുമായി ഹുവാവേഫോട്ടോഗ്രാഫിക്കായി അണ്ടർ സ്‌ക്രീൻ ഡിജിറ്റൽ ക്യാമറയും 5 റിയർ ലെൻസുകളുമുള്ള ഹാൻഡ്‌സെറ്റുമായി ഹുവാവേ

ഹുവാവേ പി സ്മാർട്ട് 2021: സവിശേഷതകൾ

ഹുവാവേ പി സ്മാർട്ട് 2021: സവിശേഷതകൾ

165.65 x 76.88 x 9.26 മില്ലിമിറ്റർ അളവിൽ വരുന്ന ഹുവാവേ പി സ്മാർട്ട് 2021 ഹാൻഡ്‌സെറ്റിന് 206 ഗ്രാം ഭാരമാണ് വരുന്നത്. 6.67 ഇഞ്ച് വലിപ്പമുള്ള വലിയ ഐപിഎസ് എൽസിഡി സ്ക്രീൻ 1080 x 2400 പിക്‌സൽ ഫുൾ എച്ച്ഡി + റെസല്യൂഷനും 20: 9 ആസ്പെക്ടറ്റ് റേഷിയോയുമായി വരുന്നു. സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90.3 ശതമാനം ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. 4 ജിബി റാമുമായി ജോഡിയാക്കിയ കിരിൻ 710 എ ചിപ്‌സെറ്റാണ് ഹുവാവേ പി സ്മാർട്ട് 2021ന് പ്രവർത്തനക്ഷമത നൽകുന്നത്.

 

128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഈ ഡിവൈസിൾ കൂടുതൽ സ്റ്റോറേജിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും വരുന്നു. സ്മാർട്ട്‌ഫോൺ ഇഎംയുഐ 10.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഗൂഗിൾ അപ്ലിക്കേഷനുകളും മറ്റും ഈ ഡിവൈസിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്‌തിട്ടില്ല. പി സ്മാർട്ട് 2021 ൽ ഹുവാവേ അതിന്റെ ഹുവാവേ ആപ്പ് ഗാലറിയും ഹുവാവേ മൊബൈൽ സേവനങ്ങളും നൽകുന്നുണ്ട്.

ഹുവാവേ പി സ്മാർട്ട് 2021: ക്യാമറ

ഹുവാവേ പി സ്മാർട്ട് 2021: ക്യാമറ

ഹുവാവേ പി 2021ൽ വരുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഈ ഹാൻഡ്‌സെറ്റിൻറെ പുറകിൽ വരുന്ന വെർട്ടിക്കൽ ക്യാമറ മോഡ്യൂളിൽ എഫ് / 1.8 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ മെയിൻ ഷൂട്ടർ, 120 ഡിഗ്രി എഫ്‌ഒവി വരുന്ന 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, എഫ് / 2.4 അപ്പർച്ചർ വരുന്ന 2 മെഗാപിക്‌സൽ ഡെപ്ത്ത് സെൻസർ, എഫ് / 2.4 അപ്പർച്ചർ വരുന്ന 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ വരുന്നു.

22.5W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ് പിന്തുണ

ഹുവാവേ പി സ്മാർട്ട് 2021ൽ 5,000 എംഎഎച്ച് ബാറ്ററിയും 22.5W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും വരുന്നു. ഡ്യുവൽ സിം സപ്പോർട്ട്, 4 ജി വോൾട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.1, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ഈ ഡിവൈസിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. നിങ്ങളുടെ സ്മാർട്ഫോണിന്റെ സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസർ ഇതിൽ ഫീച്ചർ ചെയ്യുന്നു.

Most Read Articles
Best Mobiles in India

English summary
Some European markets, such as Austria, Croatia, Estonia and Slovenia, have seen the Huawei P Smart 2021 smartphone go down. It is the brand's first smartphone to come fitted with a display featuring a punch-hole camera cutout located in the top middle.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X