68 മെഗാപിക്സൽ ക്യാമറ; വമ്പന്മാരെയെല്ലാം ഞെട്ടിച്ച് ഈ വർഷത്തെ ഏറ്റവും മികച്ച ഫോൺ എത്തി

By Shafik
|

ഇതാണ് ഫോൺ. ഇതായിരിക്കണം ഫോൺ എന്ന് ധൈര്യമായി പറയാവുന്ന ആ രണ്ടു മോഡലുകൾ വാവെയ് അവതരിപ്പിച്ചു. ഏറെ കാത്തിരിപ്പിന് ശേഷം അങ്ങനെ P20 പ്രോ, P20 എന്നീ മോഡലുകൾ കമ്പനി അവതരിപ്പിച്ചു. ഡിസൈൻ, ക്യാമറ, സിസ്‌പ്ലൈ, പ്രകടനം തുടങ്ങി എല്ലാം കൊണ്ടും ഇതൊരു ഒന്നൊന്നര ഫോൺ തന്നെയാണ്.

68 മെഗാപിക്സൽ ക്യാമറയുമായി ഈ വർഷത്തെ ഏറ്റവും മികച്ച ഫോൺ എത്തി

ഇത്രയും നാൾ ഏറ്റവും മികച്ച സ്മാർട്ഫോൺ ആയിരുന്ന സാംസങ് ഗാലക്‌സി എസ് നയൻ പ്ലസ്, ഐഫോൺ എക്സ്, ഗൂഗിൾ പിക്‌സൽ 2 എന്നിവയെയെല്ലാം കടത്തിവെട്ടുന്ന ഗംഭീര ഫീച്ചറുകളാണ് ഈ ഫോണിൽ അടങ്ങിയിരിക്കുന്നത്. ഒരു ഫോണെന്ന നിലയിൽ അതിന്റെ ഏത് മേഖലയിലും താരതമ്യം നടത്തുമ്പോൾ വാവെയ് അവതരിപ്പിച്ച ഈ രണ്ടു മോഡലുകൾ തന്നെ മുൻപന്തിയിൽ നിൽക്കും എന്ന് തീർച്ച. ഇതോടൊപ്പം വാവെയ് പോർഷെ മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ക്യാമറ

ക്യാമറ

ഇവിടെ ഒന്നും രണ്ടുമല്ല, മൂന്ന് ക്യാമറകളാണ് ഫോണിന് പിറകിലുള്ളത്. ഇതോടെ ഫോൺ ക്യാമറ ചരിത്രത്തിലെ തന്നെ നിർണ്ണായക വഴിത്തിരിവിന് ഇവിടെ തുടക്കം കുറിക്കുകയാണ് ഈ മോഡൽ. മൂന്ന് പിൻക്യാമറകളും കൂടെ എടുക്കുന്ന ചിത്രങ്ങൾക്ക് ഇന്ന് മാർക്കറ്റിലുള്ള ഏതൊരു സ്മാർട്ഫോൺ ക്യാമറയിലേതിനേക്കാളും മികച്ച ചിത്രങ്ങളെടുക്കാൻ സാധിക്കും എന്നുറപ്പ്.

24 മെഗാപിക്സലിന്റെ ഫോണിലെ മുൻക്യാമറ ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെ സഹായത്തോടെ മനോഹരമായ ചിത്രങ്ങളെടുക്കുമ്പോൾ പിൻക്യാമറകൾ മൂന്നും കൂടെ ഒരു ഫോണിൽ എടുക്കാവുന്ന ഏറ്റവും മികച്ച ഫോട്ടോകൾ നൽകുന്നു. മൂന്നും കൂടെ 68 മെഗാപിക്സൽ ക്യാമറയാണ് മൊത്തം തരുന്നത്.

40 മെഗാപിക്സൽ, 20 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെയാണ് പിറകിൽ ക്യാമറകളുള്ളത്. DxOMark റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ഈ രണ്ടു മോഡലുകളും കൂടെ പിന്നിലാക്കിയിരിക്കുന്നത് ഗാലക്‌സി S9, പിക്സൽ 2, ഐഫോൺ എക്സ് എന്നീ വമ്പന്മാരെയാണ് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

ഐഫോൺ പരസ്യങ്ങളിൽ സമയം എപ്പോഴും 9.41 ആയിരിക്കും; ഇതിനു പിന്നിലെ രഹസ്യമെന്ത് എന്നറിയാമോ..?ഐഫോൺ പരസ്യങ്ങളിൽ സമയം എപ്പോഴും 9.41 ആയിരിക്കും; ഇതിനു പിന്നിലെ രഹസ്യമെന്ത് എന്നറിയാമോ..?

ഡിസ്‌പ്ലെ

ഡിസ്‌പ്ലെ

P20 പ്രോയുടെ 6.1-ഇഞ്ച് ഡിസ്പ്ലേ 2,240 x 1,080 റെസലൂഷനോട് കൂടി 18.7:9 അനുപാതത്തിലാണ് വരുന്നത്. ഒഎൽഇഡി ഫുൾവ്യൂ ഡിസ്പ്ലേ ആണിത്. രണ്ടു മോഡലുകൾക്കും 360 ഡിഗ്രി ആംഗിളിൽ ഫേസ് അൺലോക്ക് ചെയ്യാനുള്ള സംവിധാനം കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സെക്കൻഡ് പോലും വേണമെന്നില്ല ഇത് അൺലോക്ക് ചെയ്യാം. കിട്ടിയ സൂചനകൾ പ്രകാരം 0.6 സെക്കൻഡ് മതി ഈ ഫോൺ ഫേസ് അൺലോക്ക് ചെയ്യാൻ.

ഹാർഡ്‌വെയർ, സിസ്റ്റം

ഹാർഡ്‌വെയർ, സിസ്റ്റം

ആൻഡ്രോയിഡ് ഓറിയോ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള EMUI 8.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. octa-core HiSilicon Kirin 970 ൽ ആണ് ഫോൺ പ്രവർത്തിക്കുക. P20 യുടെ റാം 4ജിബിയും പ്രോയുടെ റാം 6ജിബിയുമാണ്. റണ്ടു മോഡലുകൾക്കും 128 ജിബി ഫോൺ മെമ്മറിയുമുണ്ട്.

P20ക്ക് 3400 mAh ബാറ്ററിയാണ് എങ്കിൽ പ്രോയ്ക്ക് 4000 mAh ആണ് ബാറ്ററിയുള്ളത്. അരമണിക്കൂറിനുള്ളിൽ തന്നെ 58 ശതമാനം ചാർജിങ് നടക്കുന്ന കരുത്തുറ്റ സ്പീഡ് ചാർജിങ് സൗകര്യവും ഫോണിലുണ്ട്. 72350 രൂപയാണ് ഫോണിന് പ്രതീക്ഷിക്കുന്ന വില.

 

Best Mobiles in India

Read more about:
English summary
Huawei P20 Pro camera beats Galaxy S9 Plus, Pixel 2; scores 109 on DxOMark.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X