ലോകത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഇന്ത്യയിൽ എത്തുന്നു

By Shafik
|

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വാവെയ് കമ്പനിയുടെ P20 പ്രൊ, P20 മോഡലുകൾ ഇന്ത്യയിൽ എത്തുകയാണ്. ഈ ഫോൺ ഇറങ്ങിയത് മുതലുള്ള കാത്തിരിപ്പിലാണ് പലരും. കാരണം അത്രക്കും സവിശേഷതകൾ അടങ്ങിയതാണ് ഈ രണ്ടു മോഡലുകളും. ഇന്ന് ഫോൺ വിപണിയിലുള്ള ഏറ്റവും മികച്ച ക്യാമറയോടൊപ്പം മികച്ച ഹാർഡ് വെയറും ഡിസ്പ്ളേയും എല്ലാം കൂടെ ചേർന്ന് ഒരു സ്മാർട്ഫോൺ എന്ന നിലയിൽ മറ്റെല്ലാ കമ്പനികളുടെയും കടത്തിവെട്ടുന്ന പ്രകടനമാണ് ഈ ഫോൺ കാഴ്ച വെക്കുക.

ലോകത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഇന്ത്യയിൽ എത്തുന്നു

ഇന്ത്യൻ വിപണിയിൽ എത്തുന്ന ഫോണിന്റെ ഏകദേശ വില P20 പ്രൊയ്ക്ക് 72300, P20ക്ക് 52200 എന്നിങ്ങനെ ആയിരിക്കും. ഏപ്രിൽ 24ന് ആയിരിക്കും ഫോൺ നമുക്ക് വാങ്ങാനായി സാധിക്കുക. ഫോണിന്റെ പ്രതേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.

കടത്തിവെട്ടിയത് വിപണിയിലെ വമ്പന്മാരെ

കടത്തിവെട്ടിയത് വിപണിയിലെ വമ്പന്മാരെ

ഇത്രയും നാൾ ഏറ്റവും മികച്ച സ്മാർട്ഫോൺ ആയിരുന്ന സാംസങ് ഗാലക്‌സി എസ് നയൻ പ്ലസ്, ഐഫോൺ എക്സ്, ഗൂഗിൾ പിക്‌സൽ 2 എന്നിവയെയെല്ലാം കടത്തിവെട്ടുന്ന ഗംഭീര ഫീച്ചറുകളാണ് ഈ ഫോണിൽ അടങ്ങിയിരിക്കുന്നത്. ഒരു ഫോണെന്ന നിലയിൽ അതിന്റെ ഏത് മേഖലയിലും താരതമ്യം നടത്തുമ്പോൾ വാവെയ് അവതരിപ്പിച്ച ഈ രണ്ടു മോഡലുകൾ തന്നെ മുൻപന്തിയിൽ നിൽക്കും എന്ന് തീർച്ച. ഇതോടൊപ്പം വാവെയ് പോർഷെ മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ക്യാമറയുടെ കാര്യത്തിൽ നിലവിൽ ഒന്നാമൻ

ക്യാമറയുടെ കാര്യത്തിൽ നിലവിൽ ഒന്നാമൻ

ഇവിടെ ഒന്നും രണ്ടുമല്ല, മൂന്ന് ക്യാമറകളാണ് ഫോണിന് പിറകിലുള്ളത്. ഇതോടെ ഫോൺ ക്യാമറ ചരിത്രത്തിലെ തന്നെ നിർണ്ണായക വഴിത്തിരിവിന് ഇവിടെ തുടക്കം കുറിക്കുകയാണ് ഈ മോഡൽ. മൂന്ന് പിൻക്യാമറകളും കൂടെ എടുക്കുന്ന ചിത്രങ്ങൾക്ക് ഇന്ന് മാർക്കറ്റിലുള്ള ഏതൊരു സ്മാർട്ഫോൺ ക്യാമറയിലേതിനേക്കാളും മികച്ച ചിത്രങ്ങളെടുക്കാൻ സാധിക്കും എന്നുറപ്പ്.

മുൻ ക്യാമറ

മുൻ ക്യാമറ

24 മെഗാപിക്സലിന്റെ ഫോണിലെ മുൻക്യാമറ ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെ സഹായത്തോടെ മനോഹരമായ ചിത്രങ്ങളെടുക്കുമ്പോൾ പിൻക്യാമറകൾ മൂന്നും കൂടെ ഒരു ഫോണിൽ എടുക്കാവുന്ന ഏറ്റവും മികച്ച ഫോട്ടോകൾ നൽകുന്നു. മൂന്നും കൂടെ 68 മെഗാപിക്സൽ ക്യാമറയാണ് മൊത്തം തരുന്നത്.

നിങ്ങളുടെ ഫോണിൽ ഈ ഗെയിമുകൾ ഒറ്റയ്ക്ക് ഇരുട്ടിൽ കളിച്ചുനോക്കാൻ എത്ര പേർക്ക് ധൈര്യമുണ്ട്?നിങ്ങളുടെ ഫോണിൽ ഈ ഗെയിമുകൾ ഒറ്റയ്ക്ക് ഇരുട്ടിൽ കളിച്ചുനോക്കാൻ എത്ര പേർക്ക് ധൈര്യമുണ്ട്?

പിൻക്യാമറ

പിൻക്യാമറ

40 മെഗാപിക്സൽ, 20 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെയാണ് പിറകിൽ ക്യാമറകളുള്ളത്. DxOMark റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ഈ രണ്ടു മോഡലുകളും കൂടെ പിന്നിലാക്കിയിരിക്കുന്നത് ഗാലക്‌സി S9, പിക്സൽ 2, ഐഫോൺ എക്സ് എന്നീ വമ്പന്മാരെയാണ് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

ഡിസ്പ്ലേ

ഡിസ്പ്ലേ

P20 പ്രോയുടെ 6.1-ഇഞ്ച് ഡിസ്പ്ലേ 2,240 x 1,080 റെസലൂഷനോട് കൂടി 18.7:9 അനുപാതത്തിലാണ് വരുന്നത്. ഒഎൽഇഡി ഫുൾവ്യൂ ഡിസ്പ്ലേ ആണിത്. രണ്ടു മോഡലുകൾക്കും 360 ഡിഗ്രി ആംഗിളിൽ ഫേസ് അൺലോക്ക് ചെയ്യാനുള്ള സംവിധാനം കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സെക്കൻഡ് പോലും വേണമെന്നില്ല ഇത് അൺലോക്ക് ചെയ്യാൻ. കിട്ടിയ സൂചനകൾ പ്രകാരം 0.6 സെക്കൻഡ് മതി ഈ ഫോൺ ഫേസ് അൺലോക്ക് ചെയ്യാൻ.

32000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ജനാല തകർന്ന് യാത്രക്കാരി പുറത്ത്32000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ജനാല തകർന്ന് യാത്രക്കാരി പുറത്ത്

ഹാർഡ്‌വെയർ, ബാറ്ററി

ഹാർഡ്‌വെയർ, ബാറ്ററി

ആൻഡ്രോയിഡ് ഓറിയോ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള EMUI 8.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. octa-core HiSilicon Kirin 970 ൽ ആണ് ഫോൺ പ്രവർത്തിക്കുക. P20 യുടെ റാം 4ജിബിയും പ്രോയുടെ റാം 6ജിബിയുമാണ്. റണ്ടു മോഡലുകൾക്കും 128 ജിബി ഫോൺ മെമ്മറിയുമുണ്ട്. P20ക്ക് 3400 mAh ബാറ്ററിയാണ് എങ്കിൽ പ്രോയ്ക്ക് 4000 mAh ആണ് ബാറ്ററിയുള്ളത്. അരമണിക്കൂറിനുള്ളിൽ തന്നെ 58 ശതമാനം ചാർജിങ് നടക്കുന്ന കരുത്തുറ്റ സ്പീഡ് ചാർജിങ് സൗകര്യവും ഫോണിലുണ്ട്.

ഒരു 10000-15000 രൂപ കയ്യിലുണ്ട്; ഏത് ഫോൺ വാങ്ങണം എന്ന സംശയത്തിലാണോ?- എങ്കിൽ ഇത് വായിക്കാം

ഒരു 10000-15000 രൂപ കയ്യിലുണ്ട്; ഏത് ഫോൺ വാങ്ങണം എന്ന സംശയത്തിലാണോ?- എങ്കിൽ ഇത് വായിക്കാം

എങ്ങനെയെങ്കിലും കുറച്ചു പണമൊക്കെ ഒപ്പിച്ചു വെച്ച് ഒരു നല്ല ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കുമല്ലോ. അങ്ങനെ പ്രാരാബ്ധങ്ങൾക്കിടയിലും ഒപ്പിച്ചു വെച്ച സമ്പാദ്യം കൊണ്ട് സാമാന്യം കുഴപ്പമില്ലാത്ത ഒരു ഫോൺ വാങ്ങാൻ നിൽക്കുമ്പോൾ ആയിരിക്കും അല്പമൊന്ന് ആശയക്കുഴപ്പത്തിലാകുക. കാരണം മാർക്കറ്റിൽ അത്രയ്ക്കും ഫോണുകൾ.

പല കമ്പനികൾ, പല ഡിസൈനുകൾ. ഏതു വാങ്ങണം എന്ന ആശയക്കുഴപ്പം. ഇവിടെ ഞങ്ങൾ നിങ്ങൾക്ക് അനുയോജ്യമായ ഒരു 10000-15000 രൂപയോളം വരുന്ന നല്ല ഫോണുകൾ പരിചയപ്പെടുത്തുകയാണ്. ഇവയിൽ നിന്നും ആവശ്യാനുസരണം നിങ്ങൾക്ക് ഇഷ്ടമുള്ളത് നോക്കി തിരഞ്ഞെടുക്കാം

ഷവോമി റെഡ്മി നോട്ട് 5

ഷവോമി റെഡ്മി നോട്ട് 5

വില 9999 മുതൽ

സവിശേഷതകള്‍

5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

2GHz ഒക്ടാകോര്‍ പ്രോസസര്‍

3ജിബി/ 4ജിബി റാം, 32ജിബി/ 64ജിബി റോം

12എംപി റിയര്‍ ക്യാമറ

5എംപി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

4000എംഎഎച്ച് ബാറ്ററി

മോട്ടോ G5 പ്ലസ്

മോട്ടോ G5 പ്ലസ്

വില 14999

സവിശേഷതകള്‍

5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

2GHz ഒക്ടാകോര്‍ പ്രോസസര്‍

3ജിബി, 16ജിബി റോം

12എംപി റിയര്‍ ക്യാമറ

5എംപി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 5 പ്രോ

ഷവോമി റെഡ്മി നോട്ട് 5 പ്രോ

വില 13999 മുതൽ

സവിശേഷതകള്‍

5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

1.8 GHz ഒക്ടാകോര്‍ പ്രോസസര്‍

4ജിബി/ 6ജിബി റാം, 64ജിബി റോം

12എംപി/ 5എംപി റിയര്‍ ക്യാമറ

20എംപി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

4000എംഎഎച്ച് ബാറ്ററി

ഓപ്പോ A83

ഓപ്പോ A83

വില 12490

സവിശേഷതകള്‍

5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ

2.5GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P23 16nm പ്രോസസര്‍

3ജിബി റാം

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ആന്‍ഡ്രോയിഡ് 7.1 ന്യൂഗട്ട്

13എംപി റിയര്‍ ക്യാമറ

8എംപി മുന്‍ ക്യാമറ

3180എംഎഎച്ച് ബാറ്ററി

 

ജിയോണി എസ്10 ലൈറ്റ്

ജിയോണി എസ്10 ലൈറ്റ്

വില 15000

സവിശേഷതകള്‍

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍

3ജിബി റാം

32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ

13എംപി/ 8എംപി റിയര്‍ ക്യാമറ

4ജി വോള്‍ട്ട്

3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 Ntx

സാംസങ്ങ് ഗാലക്‌സി ജെ7 Ntx

വില 9450

സവിശേഷതകള്‍

5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍

2ജിബി റാം

16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്

13എംപി റിയര്‍ ക്യാമറ

5എംപി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3000എംഎഎച്ച് ബാറ്ററി

 

ഓപ്പോ F5 യൂത്ത്

ഓപ്പോ F5 യൂത്ത്

വില 14990

സവിശേഷതകള്‍

6 ഇഞ്ച് FHD+ ഡിസ്‌പ്ലേ

2.5Ghz ഒക്ടാകോര്‍ മീഡിയാടക് പ്രോസസര്‍

3ജിബി റാം

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്

13എംപി റിയര്‍ ക്യാമറ

16എംപി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3200എംഎഎച്ച് ബാറ്ററി

ഇവ കൂടാതെ ഒട്ടനവധി നല്ല മോഡലുകൾ ഇനിയുമുണ്ട്. എല്ലാം കൂടെ ചേർത്ത് മുകളിൽ പറഞ്ഞ പോലെ ആശയക്കുഴപ്പത്തിലാക്കുന്നില്ല. അതോടൊപ്പം 15000നു മുകളിൽ ആണെങ്കിൽ മോട്ടോ, ഓപ്പോ, വിവോ, വാവെയ് എന്നിവയുടെ മറ്റു നല്ല ഫോണുകളും കൂടെ ലഭ്യമാണ്. എന്താണ് നിങ്ങളുടെ ആവശ്യം എന്ന് മനസ്സിലാക്കി നല്ലൊരു ഫോൺ ഇവയിൽ നിന്നോ ഇനി ഇവിടെ കൊടുക്കാത്ത നിങ്ങൾക്ക് ഇഷ്ടപെട്ട മറ്റു മോഡലുകളിൽ നിന്നോ തിരഞ്ഞെടുക്കാം.

എയര്‍പ്ലെയ്ന്‍ മോഡിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍

എയര്‍പ്ലെയ്ന്‍ മോഡിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍

ഏത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരും ഒരു തവണയെങ്കിലും എയര്‍പ്ലെയ്ന്‍ മോഡ് പ്രയോജനപ്പെടുത്തിയിട്ടുണ്ടാകും. വിമാനയാത്രയ്ക്കിടയിലും കോളുകള്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലുമാണ് പലപ്പോഴും ആളുകള്‍ ഇത് ഉപയോഗിക്കുന്നത്. എയര്‍പ്ലെയ്ന്‍ മോഡിന് ഈ ഉപയോഗം മാത്രമേ ഉള്ളൂവെന്നാണ് പലരുടെയും വിചാരം. എന്നാല്‍ സത്യം അതല്ല. എയര്‍പ്ലെയ്ന്‍ മോഡിനെ കുറിച്ച് നിങ്ങള്‍ അറിയേണ്ട മറ്റ് പല കാര്യങ്ങളുമുണ്ട്. അതേക്കുറിച്ച് വായിച്ചാലോ?

എങ്ങനെയാണ് എയര്‍പ്ലെയ്ന്‍ മോഡ് ഉപയോഗിക്കേണ്ടത്?

എങ്ങനെയാണ് എയര്‍പ്ലെയ്ന്‍ മോഡ് ഉപയോഗിക്കേണ്ടത്?

ക്വിക്ക് സെറ്റിംഗ്‌സില്‍ നിന്ന് എയര്‍പ്ലെയ്ന്‍ മോഡ് തിരഞ്ഞെടുക്കുക. അതില്‍ ലഭ്യമല്ലെങ്കില്‍ സെറ്റിംഗ്‌സിലേക്ക് പോയി നെറ്റ്‌വര്‍ക്ക് അന്റ് ഇന്റര്‍നെറ്റ് സെലക്ട് ചെയ്ത് അവിടെ നിന്ന് എയര്‍പ്ലെയ്ന്‍ മോഡ് തിരഞ്ഞെടുക്കണം.

എയര്‍പ്ലെയ്ന്‍ മോഡിലൂടെ ബാറ്ററി ചാര്‍ജ് സംരക്ഷിക്കാനാകുമോ?

എയര്‍പ്ലെയ്ന്‍ മോഡിലൂടെ ബാറ്ററി ചാര്‍ജ് സംരക്ഷിക്കാനാകുമോ?

എയര്‍പ്ലെയ്ന്‍ മോഡ് തീര്‍ച്ചയായും ബാറ്ററി ചാര്‍ജ് സംരക്ഷിക്കും. ഫോണിന്റെ ബന്ധങ്ങളെല്ലാം നിര്‍ജ്ജീവമാകുന്നതിനാല്‍ വളരെ കുറച്ച് ചാര്‍ജ്ജ് മാത്രമേ ഫോണ്‍ ഉപയോഗിക്കൂ. വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടിയും ഈ മോഡ് തിരഞ്ഞെടുക്കാം.

എയര്‍പ്ലെയ്ന്‍ മോഡില്‍ വൈ-ഫൈ ഉപയോഗിക്കാനാകുമോ?

എയര്‍പ്ലെയ്ന്‍ മോഡില്‍ വൈ-ഫൈ ഉപയോഗിക്കാനാകുമോ?

ഇന്ന് പ്രചാരത്തിലുള്ള എല്ലാ ഫോണുകളിലും എയര്‍പ്ലെയ്ന്‍ മോഡിലും വൈ-ഫൈ ഉപയോഗിക്കാന്‍ കഴിയും. അതിന് നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, എയര്‍പ്ലെയ്ന്‍ മോഡ് ഓണ്‍ ആക്കിയതിന് ശേഷം വൈ-ഫൈ കൂടി ഓണ്‍ ആക്കുക.

എയര്‍പ്ലെയ്ന്‍ മോഡില്‍ അലാറം കേള്‍ക്കുമോ?

എയര്‍പ്ലെയ്ന്‍ മോഡില്‍ അലാറം കേള്‍ക്കുമോ?

അലാറവും എയര്‍പ്ലെയ്ന്‍ മോഡും തമ്മില്‍ ഒരു ബന്ധവുമില്ല. അലാറം അടിക്കും.

കോള്‍ എടുക്കാന്‍ കഴിയുമോ?

കോള്‍ എടുക്കാന്‍ കഴിയുമോ?

എയര്‍പ്ലെയ്ന്‍ മോഡില്‍ നിങ്ങള്‍ക്ക് കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയില്ല. മൊബൈല്‍ കണക്ഷന്‍ നിര്‍ജ്ജീവമാകുന്നതിനാലാണിത്. എന്നാല്‍ വോയ്‌സ് മെയിലുകള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല.

പാട്ട് കേള്‍ക്കാനാകുമോ?

പാട്ട് കേള്‍ക്കാനാകുമോ?

ഇന്റര്‍നെറ്റിന്റെ സഹായത്തോടെയല്ല പാട്ട് കേള്‍ക്കുന്നതെങ്കില്‍ എയര്‍പ്ലെയ്ന്‍ മോഡ് നിങ്ങളിലെ സംഗീതാസ്വാദകനെ ഒരു തരത്തിലും നിരാശപ്പെടുത്തുകയില്ല. ഗൂഗിള്‍ പ്ലേ മ്യൂസിക് നെറ്റ് ഉണ്ടെങ്കിലേ ഉപയോഗിക്കാന്‍ കഴിയൂ.

അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം എയര്‍പ്ലെയ്ന്‍ മോഡ് പ്രവര്‍ത്തനസജ്ജമാക്കുന്നതാണ് ഉത്തമം. അപ്പോള്‍ മൊബൈല്‍ കണക്ഷന്‍, ഇന്റര്‍നെറ്റ് എന്നിവ ആവശ്യമില്ലാത്ത ആപ്പുകള്‍ ഒരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കും.

നിങ്ങൾക്ക് സ്ഥലമുണ്ടെങ്കിൽ മൊബൈൽ ടവറിനായി വാടകക്ക് കൊടുത്ത് പണമുണ്ടാക്കാം; എങ്ങനെ അപേക്ഷിക്കാം

നിങ്ങൾക്ക് സ്ഥലമുണ്ടെങ്കിൽ മൊബൈൽ ടവറിനായി വാടകക്ക് കൊടുത്ത് പണമുണ്ടാക്കാം; എങ്ങനെ അപേക്ഷിക്കാം

പ്രത്യേകിച്ച് യാതൊരു ചെലവോ പണിയോ ഇല്ലാതെ തന്നെ നല്ലൊരു തുക കയ്യിൽ കിട്ടണമെന്ന് വെറുതെയെങ്കിലും നമ്മൾ ആഗ്രഹിച്ചു പോയിട്ടുണ്ടാവില്ലേ. പണ്ട് ശ്രീനിവാസൻ പറഞ്ഞ പോലെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറഞ്ഞുകൊണ്ട് എഴുതിത്തള്ളാൻ വരട്ടെ, സ്വന്തമായി കുറച്ചു സ്ഥലമുണ്ടെങ്കിൽ നിങ്ങൾക്ക് ചുമ്മാ കുറച്ചു പണം സ്ഥിരവരുമാനമായി ലഭിക്കാനുള്ള അവസരമുണ്ട്. ഒരു മൊബൈൽ ടവർ നിങ്ങളുടെ സ്ഥലത്ത് സ്ഥാപിക്കാൻ അവസരം കൊടുക്കുക എന്നതാണ് കാര്യം.

ജിയോ, എയർടെൽ അടക്കമുള്ള പലകമ്പനികളും തങ്ങളുടെ നെറ്റ്‌വർക്ക് പരിധി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അനവധി പുതിയ മൊബൈൽ ടവറുകളാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. റിലയൻസ് ജിയോ മാത്രം 45000 ടവറുകളാണ് വരുന്ന ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലാകമാനം സ്ഥാപിക്കാനൊരുങ്ങുന്നത്. ഒപ്പം ഇതിന്റെ ഭാഗമാകാൻ നിങ്ങൾക്കും സാധിക്കും. എങ്ങനെ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

എങ്ങനെ അപേക്ഷിക്കാം?

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷിക്കും മുമ്പ് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഏതെങ്കിലും ഏജന്റസിനെയോ ലോക്കൽ ഓഫീസുകളെയോ എല്ലാം ഈ ആവശ്യത്തിനായി സമീപിച്ച് തട്ടിപ്പിൽ കുടുങ്ങാതിരിക്കുക എന്നതാണ് അത്. മൊബൈൽ ടവർ കെട്ടാൻ സ്ഥലം കൊടുത്ത് പണമുണ്ടാക്കാം എന്ന വാഗ്ദാനവുമായി നിങ്ങളെ ഇത്തരം തട്ടിപ്പുകാർ സമീപിക്കും. എന്നിട്ട് ഒരു രജിസ്ട്രേഷൻ ഫീസ് ആദ്യം നിങ്ങൾ അടയ്ക്കണം, എന്നാൽ മാത്രമേ നിങ്ങളുടെ അപേക്ഷ സ്വീകരിക്കുകയുള്ളൂ എന്നെല്ലാം വാഗ്ദാനം നൽകി പണം അപഹരിക്കുന്ന തട്ടിപ്പുകാർ നാട്ടിൽ സുലഭമാണ്.


ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിനാൽ ആദ്യം അപേക്ഷിക്കുന്നത് യഥാർത്ഥത്തിലുള്ള സ്ഥാപനങ്ങളിൽ തന്നെയാണെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ അപേക്ഷിച്ച സ്ഥലത്ത് ടവർ വെക്കാനുള്ള യോഗ്യത ഉണ്ട് എങ്കിൽ നിങ്ങൾ യാതൊന്നും തന്നെ പണമായി നൽകേണ്ടതില്ല എന്ന കാര്യം മനസ്സിൽ വെക്കുക.

അപേക്ഷിക്കാനായി ഈ ലിങ്കുകൾ ഉപയോഗിക്കുക

അപേക്ഷിക്കാനായി ഈ ലിങ്കുകൾ ഉപയോഗിക്കുക

http://www.industowers.com/landowners.php http://www.bharti-infratel.com/cps-portal/web/landowners_propose.html http://www.atctower.in/en/site-owners/existing-site-owners/index.html

എങ്ങനെ സമീപിക്കണം

എങ്ങനെ സമീപിക്കണം

ടവർ സ്ഥാപിക്കാനായി ഏറ്റവും നല്ല മാർഗ്ഗം നിങ്ങൾ നേരിട്ട് തന്നെ കമ്പനിയെ സമീപിക്കുക എന്നതാണ്. Indus Tower, Bharti Infratel, Viom Ritl, American Tower Corporation എന്നിങ്ങനെ നിരവധി സൈറ്റുകൾ ലഭ്യവുമാണ്. ഒപ്പം ഇന്ത്യ ഗവർമെന്റിന്റെ വെബ്സൈറ്റിൽ കയറുന്നതും നന്നാകും. അവിടെ നിങ്ങളുടെ സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ സൗകര്യമുണ്ട്. അതിലൂടെ നിങ്ങളുടെ സ്ഥലത്ത് മൊബൈൽ കമ്പനിയെ പരിശോധനക്ക് ക്ഷണിക്കുകയും ചെയ്യാം.

കമ്പനിയുടെ നെറ്റ്വർക്ക് ഫ്രീക്വൻസി ലഭ്യമാകുന്ന സ്ഥലമാണെങ്കിൽ മാത്രമേ നിങ്ങളുടെ സ്ഥലത്തിന് പരിഗണന ഉണ്ടാവുകയുള്ളൂ എന്ന കാര്യവും മനസ്സിൽ വെക്കുക. നിങ്ങൾ അപേക്ഷ നൽകിയാൽ കമ്പനി തന്നെ ആ കാര്യം പരിശോധിച്ച് നിങ്ങളെ അറിയിക്കും. അങ്ങനെ നിങ്ങളുടെ സ്ഥലം കമ്പനിക്ക് ബോധിച്ചെങ്കിൽ MoU ഫോറം അടക്കം ചില പേപ്പറുകളിൽ ഒപ്പിട്ട് നൽകേണ്ടി വരും. അതിന് ശേഷം നിങ്ങളുടെ സ്ഥലത്ത് ടവർ സ്ഥാപിക്കാനുള്ള നടപടികൾ കമ്പനി തുടങ്ങിക്കൊള്ളും.

ഏതു തരം സ്ഥലങ്ങൾക്കാണ് പരിഗണന കിട്ടുക

ഏതു തരം സ്ഥലങ്ങൾക്കാണ് പരിഗണന കിട്ടുക

കാടിനോട് സമാനമായ സ്ഥലങ്ങൾ. ഇത്തരം സ്ഥലങ്ങൾക്കാണ് ആദ്യ പരിഗണന ലഭിക്കുക.

ആളുകൾ അധികം താമസിക്കാത്ത, അല്ലെങ്കിൽ തീരെയില്ലാത്ത സ്ഥലങ്ങൾ.

ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ് പക്ഷെ അവിടെ ഒരു ടവർ വരുക എന്നത് അനിവാര്യമാണ് എങ്കിൽ അത്തരം സ്ഥലങ്ങൾ.

ആശുപത്രികൾ, സ്കൂളുകൾ, ഫ്ലാറ്റുകൾ എന്നിവയ്‌ക്കെല്ലാം 100 മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങൾ ആവാതിരിക്കുക.

എത്രവരെ നിങ്ങൾക്ക് സമ്പാദിക്കാനാവും?

എത്രവരെ നിങ്ങൾക്ക് സമ്പാദിക്കാനാവും?

ഇങ്ങനെ എല്ലാം ഭംഗിയായി കഴിഞ്ഞാൽ നിങ്ങൾക്ക് സമ്പാദിച്ച് തുടങ്ങാം. എത്രത്തോള കിട്ടും എന്നത് സ്ഥലത്തിന്റെ മാർക്കറ്റ് വില, സ്ഥലം സ്ഥിതി ചെയ്യുന്ന ഭാഗം, സ്ഥലത്തിന്റെ ഉയരം എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുകയും കുറയുകയും ചെയ്യാം. സാധാരണ ഗതിയിൽ 8000 മുതൽ ഒരു ലക്ഷം വരെയായിരിക്കും ലഭിക്കുന്ന വാടക. വലിയ സിറ്റികളിൽ ഇത് പിന്നെയും കൂടും.

Best Mobiles in India

English summary
Huawei P20 Pro with triple cameras to launch in India on April 24.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X