32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, ആന്‍ഡ്രോയിഡ് പൈ കരുത്ത്; താരമായി ഹുവായ് പി30 ലൈറ്റ്
ചൈനീസ് ഇലക്ട്രോണിക് നിര്‍മാതാക്കളായ ഹുവായ് പുത്തന്‍ രണ്ടു മോഡലുകളെ പാരീസില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങില്‍ അവതരിപ്പിക്കുകയുണ്ടായി. ഹുവായ് പി30, ഹുവായ് പി30 പ്രോ എന്നിവയാണ് മൂന്നു മോഡലുകള്‍. എന്നാല്‍ പി30 ലൈറ്റിനെ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറായില്ല. എന്നാലിപ്പോള്‍ ഫിലിപ്പൈന്‍സില്‍ പി30 ലൈറ്റിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചിരിക്കുകയാണ്.

വില്‍പ്പന ആരംഭിക്കും
അബെന്‍സണ്‍, ഷോപ്പീ തുടങ്ങിയ ഫിലിപ്പൈന്‍സ് ഓണ്‍ലൈന്‍ പോര്‍ട്ടുലുകളിലാണ് പ്രീ-ഓര്‍ഡര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ വില ഏകദേശം 22,242 രൂപയാണ് വിപണിവില നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ നാലുമുതല്‍ ഷോപ്പീ പോര്‍ട്ടലിലും ഏപ്രില്‍ 10 മുതല്‍ അബെന്‍സണ്‍ പോര്‍ട്ടലിലും ഫോണിന്റെ വില്‍പ്പന ആരംഭിക്കും. വൈറ്റ്, ബ്ലാക്ക്, ബ്ലൂ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

ഡിസ്‌പ്ലേ
6.15 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് റെസലൂഷനുള്ള ഡിസ്‌പ്ലേയാണ് പി30 ലൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 19:5:9 ആണ് ആസ്‌പെക്ട് റേഷ്യോ. 2.2 ജിഗാഗഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സറും മാലി ജി51 ജി.പി.യുവും ഫോണിനു കരുത്തേകും. 6 ജി.ബിയാണ് റാം കരുത്ത്. 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. ഇത് മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജി.ബി വരെ ഉയര്‍ത്താവുന്നതാണ്.

മുന്‍ ക്യാമറയില്‍ ലഭിക്കും.
ക്യാമറ ഭാഗത്തും ഫോണ്‍ മികവു പുലര്‍ത്തുന്നുണ്ട്. 28+8+2 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്. 8 മെഗാപിക്‌സലിന്റേത് വൈഡ് ആംഗിള്‍ ലെന്‍സും 2 മെഗാപിക്‌സലിന്റേത് ഡെപ്ത്ത് സെന്‍സറുമാണ്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. വീഡിയോ കോളിംഗിന് ഏറ്റവും മികച്ച ക്വാളിറ്റി മുന്‍ ക്യാമറയില്‍ ലഭിക്കും.

സംവിധാനങ്ങളും ഫോണിലുണ്ട്.
3,340 മില്ലി ആംപയര്‍ ബാറ്ററിയാണ് പി30 ലൈറ്റിലുള്ളത്. കൂടാതെ 18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് ഫീച്ചറുമുണ്ട്. ഹുവായുടെ സ്വന്തം യു.ഐ ഇ.എം.യു.ഐ യുടെ ബേസില്‍ ആന്‍ഡ്രോയിഡ് 9.0.1 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ബ്ലൂടൂത്ത് 4.2, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, വൈഫൈ, 4ജി എല്‍.റ്റി.ഇ തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങളും ഫോണിലുണ്ട്.


Click it and Unblock the Notifications







