ട്രിപ്പിൾ ക്യാമറകളും, കിരിൻ 990 ചിപ്‌സെറ്റും വരുന്ന ഹുവായ് പി 40 4 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു

|

ഹുവായ് പി 40 5 ജിക്ക് സമാനമായ സവിശേഷതകളോടെ ചൈനയിൽ ഹുവായ് പി 40 4 ജി പുറത്തിറക്കി. രണ്ട് കളർ ഓപ്ഷനുകളിലും സിംഗിൾ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലുമാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് ഹുവായ് പി 40 4 ജി വരുന്നത്. മുൻവശത്ത്, സെൽഫി ക്യാമറയും ഇൻഫ്രാറെഡ് സെൻസറും സംയോജിപ്പിച്ച് ഗുളിക ആകൃതിയിലുള്ള കട്ടഔട്ടിൽ നൽകിയിരിക്കുന്നു. എല്ലായിടത്തും സ്ലിം ബെസലുകളുള്ള ഈ ഹുവായ് പി 40 സീരീസിലെ ഏറ്റവും പുതിയ അംഗമാണ്. ഈ സീരിസിൽ, ഹുവായ് പി 40 5 ജി, ഹുവാവേ പി 40 പ്രോ 5 ജി, ഹുവായ് പി 40 പ്രോ + 5 ജി എന്നിവ ഉൾപ്പെടുന്നു.

ഹുവായ് പി 40 4 ജി: വിലയും, ലഭ്യതയും

ഹുവായ് പി 40 4 ജി: വിലയും, ലഭ്യതയും

ഹുവായ് പി 40 4 ജിയുടെ 8 ജിബി + 128 ജിബി വേരിയന്റിന് സി‌എൻ‌വൈ 3,988 (ഏകദേശം 45,250 രൂപ) വില വരുന്നു. ഡാർക്ക് ബ്ലൂ, ഫ്രോസ്റ്റ് സിൽവർ കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്. ഇത് നിലവിൽ ജെഡി.കോമിൽ പ്രീ-ബുക്കിംഗിനായി ലഭ്യമാക്കിയിരിക്കുകയാണ്. നാളെ മുതൽ ഹുവായ് പി 40 4 ജി വിൽപ്പനയ്‌ക്കെത്തും. ഹുവായ് പി 40 4 ജിയുടെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഹുവായ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഹുവായ് പി 40 4 ജി സവിശേഷതകൾ

ഹുവായ് പി 40 4 ജി സവിശേഷതകൾ

നേരത്തെ സൂചിപ്പിച്ചതുപോലെ, ഹുവായ് പി 40 4 ജി യുടെ സവിശേഷതകൾ കഴിഞ്ഞ വർഷം മാർച്ചിൽ അവതരിപ്പിച്ച 5 ജി വേരിയന്റിന് സമാനമാണ്. ഡ്യുവൽ നാനോ സിം വരുന്ന ഹുവായ് പി 40 4 ജിയിൽ 6.1 ഇഞ്ച് (1,080x2,340 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് വരുന്നത്. ഹുവായ് പി 40 5 ജിയിൽ കാണപ്പെടുന്ന കിരിൻ 990 5 ജി SoC പ്രോസസറിന് പകരം ഒക്ടാ കോർ കിരിൻ 990 SoC പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.

ഹുവായ് പി 40 4 ജി ക്യാമറ സവിശേഷതകൾ

ഹുവായ് പി 40 4 ജി ക്യാമറ സവിശേഷതകൾ

എഫ് / 1.9 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, എഫ് / 2.4 ലെൻസ് വരുന്ന 8 മെഗാപിക്സൽ ടെലിഫോട്ടോ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഹുവായ് പി 40 4 ജിയുടെ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. മുൻവശത്ത്, 3 എഫ് / 2.0 അപ്പർച്ചർ വരുന്ന 2 മെഗാപിക്സൽ സെൽഫി ഷൂട്ടർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയുണ്ട്. 128 ജിബി ഓൺബോർഡ് സ്റ്റോറേജും വൈ-ഫൈ, 4 ജി എൽടിഇ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഈ സ്മാർട്ട്ഫോണിലുണ്ട്. ഹുവായ് പി 40 4 ജിയിൽ 22.5W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ടുള്ള 3,800 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
The Huawei P40 4G was released with the same specifications as the Huawei P40 5G. There are two color options for the handset, as well as a single RAM and storage configuration. The Huawei P40 4G has a triple camera system on the back.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X